നിലവില്‍ എന്റെ വയര്‍ ഇങ്ങനെയാണ് ഉള്ളത്… ഇതില്‍ ഞാന്‍ അഭിമാനിയ്ക്കുന്നു. മുലപ്പാല്‍ കുടിയ്ക്കുമ്പോള്‍ നില വിശ്രമിയ്ക്കുന്നത് ഈ വയറിലാണ് ; പേർളിയുടെ കുറിപ്പ് വൈറലാകുന്നു
നിലവില്‍ എന്റെ വയര്‍ ഇങ്ങനെയാണ് ഉള്ളത്… ഇതില്‍ ഞാന്‍ അഭിമാനിയ്ക്കുന്നു. മുലപ്പാല്‍ കുടിയ്ക്കുമ്പോള്‍ നില വിശ്രമിയ്ക്കുന്നത് ഈ വയറിലാണ് ; പേർളിയുടെ കുറിപ്പ് വൈറലാകുന്നു
നിലവില്‍ എന്റെ വയര്‍ ഇങ്ങനെയാണ് ഉള്ളത്… ഇതില്‍ ഞാന്‍ അഭിമാനിയ്ക്കുന്നു. മുലപ്പാല്‍ കുടിയ്ക്കുമ്പോള്‍ നില വിശ്രമിയ്ക്കുന്നത് ഈ വയറിലാണ് ; പേർളിയുടെ കുറിപ്പ് വൈറലാകുന്നു
പേളി മാണിയെ മലയാളികൾക്ക് കൂടുതൽ പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല. അഭിനേത്രി, അവതാരക വ്ലോഗർ എന്നിങ്ങനെ ബിഗ് സ്ക്രീനിലും മിനിസ്ക്രിനിലും സോഷ്യൽ മീഡിയയിലും ഒരുപോലെ സജീവമാണ് പേളി
സോഷ്യൽ മീഡിയയിൽ സജീവമായ പേളിമാണി തന്റെ കുടുംബ വിശേഷങ്ങളും കരിയറിലെ സന്തോഷങ്ങളും പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഇവയ്ക്ക് ലഭിക്കുന്നത്.
ഇപ്പോൾ പേളി മാണിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പ്രസവ ശേഷമുള്ള വയറിനെ കുറിച്ചായിരുന്നു പേളി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഈ വയര്‍ എനിക്കിപ്പോള്‍ അഭിമാനമാണെന്നും, പെട്ടന്നൊന്നും കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നുമാണ് പേളി മാണി പറയുന്നത്.
പേർളി കുറിച്ചത് ഇങ്ങനെയായിരുന്നു…
പ്രസവ ശേഷം 48 ദിവസം കഴിഞ്ഞു.. ഞാനൊരു റോക്സ്റ്റാര്‍ അമ്മയാണ്.. പ്രസവ ശേഷം ഇത്രപെട്ടന്ന് എങ്ങിനെയാണ് ഞാന്‍ വയറ് കുറച്ച് പഴയ ഷേപ്പില്‍ ആയത് എന്ന് നിങ്ങളില്‍ പലരും ചോദിച്ചു. പക്ഷെ ഇല്ല. ഞാന്‍ വയര്‍ ബാന്റ് ധരിച്ചതാണ്. നിലവില്‍ എന്റെ വയര്‍ ഇങ്ങനെയാണ് ഉള്ളത്. ഇതില്‍ ഞാന്‍ അഭിമാനിയ്ക്കുന്നു. മുലപ്പാല്‍ കുടിയ്ക്കുമ്പോള്‍ നില വിശ്രമിയ്ക്കുന്നത് ഈ വയറില്‍ ആണ്. അവള്‍ക്ക് ഇഷ്ടപ്പെട്ട തലയണയാണ് ഇപ്പോള്‍ ഈ വയര്‍.
നിലവില്‍ ഞാന്‍ ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്ന കാര്യത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിയ്ക്കുന്നത്. ധാരാളം വെള്ളം കുടിയ്ക്കുന്നു… ഹലോ.. ഇങ്ങനെയെല്ലാം പറഞ്ഞാലും കുറച്ച് മാസങ്ങള്‍ക്ക് ശേഷം വര്‍ക്കൗട്ട് ചെയ്യാന്‍ എനിക്ക് പദ്ധതിയുണ്ട്. എന്നാല്‍ ഇപ്പോള്‍ എന്റെ ശരീരത്തിന് ആവശ്യം വിശ്രമമാണ്. ഇപ്പോള്‍ വയര്‍ കുറയ്ക്കാന്‍ യാതൊരു സമ്മര്‍ദ്ദവും ഇല്ല. എല്ലാ പുതിയ അമ്മമാരും അങ്ങനെയാണെന്നാണ് എനിക്ക് തോന്നുന്നത്.
സമാധാനത്തോടെയും സന്തോഷത്തോടെയും ചെലവഴിക്കേണ്ട ദിവസങ്ങളാണിത്. ശരീരം നിങ്ങള്‍ക്ക് നല്കിയ എല്ലാ കാര്യങ്ങളിലും നന്ദിയുള്ളവരായിരിയ്ക്കുക. ധാരാളം സമയം എടുത്തോളൂ.. നിങ്ങളൊരു ഓട്ട പന്തയത്തിലല്ല ഉള്ളത്. നിങ്ങള്‍ നിങ്ങളുടെ ജീവിതം ജീവിയ്ക്കുകയാണ്. എല്ലാ ശരീരവും വ്യത്യസ്തവും ഭംഗിയുള്ളതുമാണ്. ഏതൊരു കുഞ്ഞിനും അവരുടെ അമ്മ ഏറ്റവും സുന്ദരിയായ സ്ത്രീയാണ്. എല്ലാവര്ക്കും ഞാന്‍ എന്റെ സ്നേഹം നല്കുന്നു. നിങ്ങളുടെ അകവും പുറവും മനോഹരമാണ്. എങ്ങിനെയാണോ നിങ്ങളുടെ ശരീരമുള്ളത് അത് പോലെ തന്നെ കാണണമെന്ന് പേർളി കുറിച്ചു
മാർച്ച് 21 നാണ് പേളിയ്ക്കും ശ്രീനീഷ് അരവിന്ദിനും പെൺകുഞ്ഞ് ജനിക്കുന്നത്. ശ്രീനിയാണ് ഇക്കാര്യം പ്രേക്ഷകരുമായി പങ്കുവെച്ചത്. നില എന്നാണ് കുഞ്ഞിന്റെ പേര്. കുഞ്ഞിന്റെ ചിത്രങ്ങളും മറ്റും താരങ്ങൾ പ്രേക്ഷകർക്കായി പങ്കുവെയ്ക്കാറണ്ട്.
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...