
Malayalam
ഞങ്ങള്‍ക്കിടയില്‍ ഞങ്ങള്‍ക്ക് മാത്രമായൊരു കെമിസ്ട്രി ശക്തമാണ്, മകനെ കുറിച്ച് പറഞ്ഞ് കനിഹ
ഞങ്ങള്‍ക്കിടയില്‍ ഞങ്ങള്‍ക്ക് മാത്രമായൊരു കെമിസ്ട്രി ശക്തമാണ്, മകനെ കുറിച്ച് പറഞ്ഞ് കനിഹ

വളരെ ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ടു തന്നെ മലയാളികളുടെ മനം കവര്‍ന്ന താരമാണ് കനിഹ. വിവാഹ ശേഷവും സിനിമയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ തന്റെ മകനൊപ്പമുള്ള വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരം,
മകനെ അമിതമായി സ്നേഹിക്കുന്ന, അവനൊപ്പം കൂടുതല്‍ സമയം ചെലവിടാന്‍ ആഗ്രഹിക്കുന്ന അമ്മയാണ് ഞാന്‍. അവന് ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കി നല്കുന്നതില് സന്തോഷം കണ്ടെത്തുന്ന അമ്മ.
മക്കളെ സമ്മര്‍ദ്ദത്തിലാക്കി പഠിപ്പിക്കുന്ന മാതാപിതാക്കളെ എനിക്കറിയാം. അതുകൊണ്ടുതന്നെ ആ വഴിക്കല്ല എന്റെ യാത്ര. മകന് മികച്ചൊരു ബാല്യം നല്കാന് കഴിയാവുന്നത്ര ശ്രമിക്കുന്നു. ഉറങ്ങാന്‍ കഥ പറഞ്ഞു കൊടുക്കുന്നു. ഉമ്മ നല്‍കിയാണ് ഉണര്‍ത്തുന്നത്.
ഞങ്ങള്‍ക്കിടയില്‍ ഞങ്ങള്‍ക്ക് മാത്രമായൊരു കെമിസ്ട്രി ശക്തമാണ്. ഏറ്റവും ഇഷ്ടം ആരോടാണെന്ന് ചോദിക്കുമ്പോള്‍ അധികം ആലോചിക്കാതെ അമ്മയോടെന്ന് ചിരിച്ചു കൊണ്ട് അവന് പറയുമ്പോള്‍ എനിക്കത് അഭിമാനത്തിന്റെ നിമിഷമാണ്.
എന്റെ അഭിനയം, സിനിമ, മോഡലിങ് എല്ലാത്തിനും അവന് കൂട്ടുണ്ട്. എന്റെയും, മകന്റെയും സ്നേഹത്തിന്റെ അടയാളമാണ് വലതുകൈയ്യിലെ ടാറ്റൂ. ജീവിതാവസാനം വരെ അത് എനിക്കൊപ്പമുണ്ടാവും എന്നും കനിഹ പറയുന്നു.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...