Connect with us

മുരളി ഗോപിയുടെ ആ ചോദ്യമാണ് ലോകത്തിലെ തന്നെ മികച്ച നടനായ മോഹൻലാലിനെ വച്ച് സിനിമ ചെയ്യാൻ കാരണമായത് – പൃഥ്വിരാജ്

Malayalam Breaking News

മുരളി ഗോപിയുടെ ആ ചോദ്യമാണ് ലോകത്തിലെ തന്നെ മികച്ച നടനായ മോഹൻലാലിനെ വച്ച് സിനിമ ചെയ്യാൻ കാരണമായത് – പൃഥ്വിരാജ്

മുരളി ഗോപിയുടെ ആ ചോദ്യമാണ് ലോകത്തിലെ തന്നെ മികച്ച നടനായ മോഹൻലാലിനെ വച്ച് സിനിമ ചെയ്യാൻ കാരണമായത് – പൃഥ്വിരാജ്

മുരളി ഗോപിയുടെ ആ ചോദ്യമാണ് ലോകത്തിലെ തന്നെ മികച്ച നടനായ മോഹൻലാലിനെ വച്ച് സിനിമ ചെയ്യാൻ കാരണമായത് – പൃഥ്വിരാജ്

മോഹൻലാലിനെ നായകനാക്കി പ്രിത്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫർ അടുത്ത മാസം ഷൂട്ടിംഗ് ആരംഭിക്കുകയാണ്. മുരളി ഗോപിയാണ് തിരക്കഥാകൃത്ത് . ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം പ്രിത്വിരാജ്ഉം വലിയ പ്രതീക്ഷയിലാണ് .

ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിൽ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നതിനെ കുറിച്ച് പ്രിത്വിരാജ് പ്രതികരിച്ചു. എനിക്ക് എല്ലായ്‌പ്പോഴും ഞാനാഗ്രഹിക്കുന്ന ചിത്രങ്ങള്‍ ചെയ്യാനാണ് താല്‍പര്യം. ടിയാന്‍ സിനിമയുടെ ചിത്രീകരണ സമയത്ത് ഒരു സൗയാഹ്നത്തില്‍ മുരളി ഗോപിയുമായി സംസാരിക്കുന്നതിനിടയിലാണ് ലൂസിഫര്‍ സംഭവിക്കുന്നത്. സാധാരണ പോലെ ഞങ്ങള്‍ സിനിമയെ കുറിച്ച് സംസാരിക്കുന്നു. അതിനിടെയാണ് ആ പ്രധാനപ്പെട്ട ചോദ്യം സംഭവിച്ചതെന്ന് പൃഥിരാജ് പറഞ്ഞു.

lucifer

സംസാരിച്ചുകൊണ്ടിരിക്കേ മോഹന്‍ലാലിനെ നായകനാക്കി ചെയ്യാന്‍ കഴിയുന്ന സിനിമയുടെ ആശയം എന്നോട് സംസാരിക്കുന്നു. അത് കേട്ട ഞാന്‍ ചോദിച്ചു ആരാണ് സംവിധായകന്‍ എന്ന്. മുരളി ഗോപിയുടെ മറുപടി ഇങ്ങനെയായിരുന്നു. നിങ്ങള്‍ക്ക് സാധിക്കുമോ? എന്നായിരുന്നു.

എന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. മനോഹരം, എനിക്ക് ഇഷ്ടമാണ്. പക്ഷെ എനിക്കുറപ്പില്ല സംവിധാന രംഗത്ത് പരിചമില്ലാത്ത ഒരാളെ വച്ച് ഇങ്ങനെ ഒരു ബിഗ്ബഡ്ജറ്റ് ചിത്രം മോഹന്‍ലാലിനെ നായകനാക്കി ചെയ്യാന്‍ ഏത് നിര്‍മ്മാതാവാണ് തയ്യാറാവുക എന്നായിരുന്നു. പക്ഷെ പിറ്റേ ദിവസം തന്നെ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മാണത്തിന് തയ്യാറാവുകയും പ്രൊജക്ട് അന്ന് തന്നെ ശരിയാവുകയുമായിരുന്നുവെന്നും പൃഥിരാജ് കൂട്ടിച്ചേര്‍ത്തു.

മോഹന്‍ലാല്‍ ലോകത്തിലെ തന്നെ മികച്ചവരില്‍ ഒരാളാണ്. ഞാന്‍ അദ്ദേഹത്തെ പ്രധാന കഥാപാത്രമാക്കി ഒരു കഥ പറയാന്‍ പോകുന്നു. ഉത്തരവാദിത്ത്വം എന്റെതാണ്. നടന്‍ എന്ന നിലക്കും താരം എന്ന നിലക്കും മോഹന്‍ലാലിന് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒന്നായിരിക്കും എന്റെ സിനിമയെന്നും പൃഥിരാജ് പറഞ്ഞു.

പൃഥിരാജിന്റെ നൂറാം ചിത്രമായ കൂടെ റിലീസിംഗിന് തയ്യാറെടുക്കുകയാണ്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പാര്‍വ്വതി, നസ്രിയ നസീം, സംവിധായകന്‍ രഞ്ജിത്ത് എന്നിവരും മുഖ്യവേഷത്തിലെത്തുന്നു.

prithviraj about lucifer movie

More in Malayalam Breaking News

Trending

Recent

To Top