നിരവധി ചിത്രങ്ങളിലൂടെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് സലിം കുമാര്‍. മിമിക്രി രംഗത്ത് നിന്നും സിനിമയിലേയ്ക്ക് എത്തിയ താരം ചെറിയ വേഷങ്ങളിലൂടെയാണ് തുടക്കം കുറിച്ചത്.
തുടര്‍ന്ന് മലയാള സിനിമയിലെ അവിഭാജ്യമായ ഹാസ്യ താരമായി സലിംകുമാറിനു മാറാന്‍ അധികം കാലതാമസമൊന്നും വേണ്ടി വന്നില്ല. ഹാസ്യ വേഷങ്ങള്‍ക്ക് പുറമെ നായകനായും സ്വഭാവ നടനായും സലിംകുമാര്‍ തിളങ്ങാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
സുനിത കുമാര്‍ ആണ് സലിം കുമാറിന്റെ ഭാര്യ. പ്രണയ വിവാഹമായിരുന്നു ഇരുവരും. ഇപ്പോഴിതാ ഭാര്യയെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് സലിം കുമാര്‍. ഒരു മാഗസിന് നല്കിയ അഭിമുഖത്തിലാണ് സലിംകുമാര്‍ ഇതേ കുറിച്ച് പറഞ്ഞത്.
ഞാനും ഭാര്യയും പ്രണയിച്ചു വിവാഹം കഴിച്ചവരാണ്, എന്നുവച്ചു എന്നും കാമുകി കാമുകരായിരിക്കാന്‍ കഴിയില്ലല്ലോ. ഓരോ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ നമ്മുടെയുളളിലെ കുട്ടിയെയും കാമുകനെയുമൊക്കെ കൊല്ലേണ്ടി വരും.
ഞാനിപ്പോള്‍ ഭര്‍ത്താവും അച്ഛനുമാണ്. അവര്‍ ഭാര്യയും അമ്മയുമാണ്. അതുതന്നെയാണ് വിജയം, ജീവിതത്തില്‍ ജീവിതം തന്നെയാണ് ഗുരു, നടന് പറഞ്ഞു.
എന്റെ കുടുംബത്തിന്റെ താളം തെറ്റുന്നത് ഭാര്യയ്ക്ക് പനി വരുമ്പോഴാണ്. അവരാണ് ഈ വീടിന്റെ തുടിപ്പ്. എന്റെ കടങ്ങളെ കുറിച്ചോ അക്കൗണ്ടുകളെ കുറിച്ചോ എനിക്കറിയില്ല.
ഇപ്പോള്‍ എനിക്കാകെ വേണ്ടത് ബീഡിയാണ്. അതുപോലും അവരാണ് വാങ്ങിത്തരുന്നത്. മൂന്ന് ആണുങ്ങളുടെ നടുവില്‍ ജീവിക്കണമെങ്കില്‍ കരുത്താര്‍ജിക്കാതെ രക്ഷയില്ലെന്ന് അവര്‍ക്കും തോന്നിയിട്ടുണ്ടാകും എന്നും അഭിമുഖത്തില്‍ സലീംകുമാര്‍ പറഞ്ഞു.
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...