Connect with us

ഒരു മാസം കൊണ്ട് കുറച്ചത് ആറ് കിലോ; പുത്തന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അനുസിത്താര, സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

Malayalam

ഒരു മാസം കൊണ്ട് കുറച്ചത് ആറ് കിലോ; പുത്തന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അനുസിത്താര, സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

ഒരു മാസം കൊണ്ട് കുറച്ചത് ആറ് കിലോ; പുത്തന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അനുസിത്താര, സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

മലയാള സിനിമയില്‍ വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടാന്‍ സാധിച്ച താരമാണ് അനു സിത്താര. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന് ആരാധകരും ഏറെയാണ്.

ഫുക്രി, രാമന്റെ ഏദന്‍ തോട്ടം, അച്ചായന്‍സ് എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലെ മുന്‍നിര നായികാ പദവിയില്‍ എത്തിയ താരം കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ഉണ്ണി മുകുന്ദന്‍ തുടങ്ങിയ നായകന്മാരോടൊപ്പം അഭിനയിച്ചു കഴിഞ്ഞു.

ഇപ്പോഴിതാ ഹാഫ് സാരി ചുറ്റിയുള്ള ചിത്രങ്ങള്‍ പങ്കുവെച്ചു കൊണ്ടാണ് അനു സിതാര തന്റെ മേക്കോവറിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്. അടുത്തിടെയായി അനു സിതാരയുടെ ശരീരഭാരം കൂടിയിരുന്നു.

ഇതിനു ലഭിച്ച പ്രതികരണങ്ങളെ തുടര്‍ന്നാവാം താരം ശരീരഭാരം കുറയ്ക്കാന്‍ തീരുമാനിച്ചത് എന്നാണ് ആരാധകരും പറയുന്നത്. ശരീരഭാരം കുറയ്ക്കാനായി ഉണ്ണിയേട്ടന്‍ (ഉണ്ണി മുകുന്ദന്‍) തനിക്ക് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ തന്നുവെന്നും സ്ത്രീകള്‍ക്കായി മാത്രമുള്ള ഡയറ്റാണ് അദ്ദേഹം പറഞ്ഞ് തന്നതെന്നും അനു കുറിച്ചു.

ഒരു മാസം കൊണ്ട് താന്‍ കുറച്ചത് ആറ് കിലോ ആണെന്നും ഇപ്പോഴും അത് തുടരുകയാണെന്നും അനു സിതാര കുറിച്ചിരിക്കുന്നു. എങ്ങനെ ഡയറ്റ് ചെയ്യണമെന്ന് കൃത്യമായി തന്നെ പഠിപ്പിച്ചത് ഉണ്ണിയേട്ടനാണ് എന്നും ഉണ്ണിയേട്ടന് ഒരുപാട് നന്ദിയുണ്ടെന്നും അനു സിതാര ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top