
Malayalam
ഡിമ്പല്‍ സ്ട്രോംഗായിട്ട് ഇരിക്കണം, ഞങ്ങളൊക്കെ കൂടെയുണ്ട്, ആശ്വാസ വാക്കുകളോടെ സായി !
ഡിമ്പല്‍ സ്ട്രോംഗായിട്ട് ഇരിക്കണം, ഞങ്ങളൊക്കെ കൂടെയുണ്ട്, ആശ്വാസ വാക്കുകളോടെ സായി !
Published on

ബിഗ് ബോസിന്റെ എഴുപത്തിയാറാം എപ്പിസോഡില്‍ ഡിമ്പല്‍ ഭാൽ ഇല്ലാത്തത് നന്നായി പ്രതിഫലിക്കുന്നുണ്ടായിരുന്നു. വേക്കപ്പ് സോംഗില്‍ അധികം ആരും ഡാന്‍സ് കളിക്കുന്നുണ്ടായിരുന്നില്ല. എല്ലാവരും ഉഷാറായ സമയത്ത് മണിക്കുട്ടന് പ്രിയസുഹൃത്തിനെ ഓര്‍ത്ത് ഒറ്റയ്ക്കിരുന്ന് വിങ്ങിപ്പൊട്ടുകയായിരുന്നു. തുടര്‍ന്ന് റിതു അരികിലെത്തിയാണ് മണിക്കുട്ടനെ ആശ്വസിപ്പിച്ചത്. മോണിംഗ് ആക്ടിവിറ്റി സമയത്ത് ഡിമ്പലിന്റെ ദുഖത്തില്‍ പങ്കുചേര്‍ന്ന് മല്‍സരാര്‍ത്ഥികള്‍ രണ്ടുമിനിറ്റ് മൗനം ആചരിച്ചു.
പിന്നാലെ കിച്ചണിലുളള സമയത്ത് സായി ബിഗ് ബോസ് ക്യാമറ നോക്കി ഡിമ്പലിനോട് ആശ്വാസ വാക്കുകള്‍ പറഞ്ഞിരുന്നു. ഡിമ്പല്‍ എവിടെയാണേലും സ്ട്രോംഗ് ആയിട്ട് ഇരിക്കുക. ഞങ്ങളൊക്കെ കൂടെയുണ്ട്. ഇവിടെ ആയതുകൊണ്ടാണ് ഒന്ന് ആശ്വസിപ്പിക്കാനോ കൂടെ നില്‍ക്കാനോ പറ്റാത്തത്. ശരീരത്തെ ഇട്ട് ഉലയ്ക്കരുത്. സായി പറഞ്ഞു.
സായി പറയുന്ന സമയത്ത് അനൂപ് കിച്ചണില്‍ പാചകം ചെയ്യുകയായിരുന്നു. അതെന്താണ് നീ അങ്ങനെ പറഞ്ഞതെന്ന് അനൂപ് സായിയോട് ചോദിച്ചു. തുടര്‍ന്ന് അവള് ഫുള്‍ എക്സ്പ്രസ് ചെയുന്നത് ബോഡിയില്‍ കൂടി അല്ലെടാ എന്ന് സായി പറഞ്ഞു. അന്ന് മണിക്കുട്ടന് പോയപ്പോള്‍ തന്നെ കണ്ടതല്ലെ. ഭയങ്കരമായിരുന്നു അത്.
ശരീരമിട്ട് ഉലയ്ക്കുകയായിരുന്നു, സായി വിഷ്ണു പറഞ്ഞു. മണിക്കുട്ടന് ഷോയില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് പിതാവിന്റെ വിയോഗ വാര്‍ത്ത അറിഞ്ഞ് ഡിമ്പൽ ബിഗ് ബോസ് ഹൗസിന്റെ പടിയിറങ്ങിയത് . അതേസമയം സന്തോഷത്തോടെ ഷോയില്‍ തിരിച്ചെത്തിയ മണിക്കുട്ടന് ഡിമ്പലിന്റെ ദുഖത്തില്‍ വീണ്ടും തകര്‍ന്നിരുന്നു. ബിഗ് ബോസ് ഹൗസിലെ മണിക്കുട്ടന്റെ എറ്റവും അടുത്ത സുഹൃത്താണ് ഡിമ്പല്‍.
ബിഗ് ബോസിന്റെ കഴിഞ്ഞ എപ്പിസോഡില്‍ ഡിമ്പലിനെ ഷോയില്‍ തിരിച്ചുകൊണ്ടുവരണമെന്ന് മണിക്കുട്ടന് ബിഗ് ബോസിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഡിമ്പല്‍ അവസാന അഞ്ചില്‍ വരാന്‍ മല്സരബുദ്ധിയുളള കുട്ടിയാണെന്നാണ് മണിക്കുട്ടന് പറഞ്ഞത്. ഡിംപല്‍ ടൈറ്റില്‍ വിന്നറായാല്‍ അതൊരു ചരിത്ര നിമിഷം തന്നെയായിരിക്കും എന്നും ബിഗ് ബോസിനോട് മണിക്കുട്ടന് പറഞ്ഞിരുന്നു.
about bigg boss
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
നടി വിൻസി അലോഷ്യസ് നടൻ ഷൈൻ ടോം ചാക്കോയുടെ അ ശ്ലീല പരാമർശത്തിനെ രംഗത്തെത്തിയത് വാർത്തയായിരുന്നു. പിന്നാലെ ഈ വിഷയത്തെ വളരെ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...
നടൻ എൻ എഫ് വർഗീസ് ഓർമയായിട്ട് ഇന്നേക്ക് 23 വർഷം. അഭിനയത്തിന്റെ മാസ്മരിക കഴിവ് കൊണ്ട്, കണ്ട് നിൽക്കുന്നവരെ പോലും ദേഷ്യം...