
Malayalam
എല്ലാവരെയും കണ്ട് സീക്രെട്ട് റൂമിൽ മണി ; മണിക്കുട്ടൻ വന്നപ്പോൾ സൂര്യയുടെ മുഖം കണ്ടോ?
എല്ലാവരെയും കണ്ട് സീക്രെട്ട് റൂമിൽ മണി ; മണിക്കുട്ടൻ വന്നപ്പോൾ സൂര്യയുടെ മുഖം കണ്ടോ?
Published on

എല്ലാവരും കാത്തിരുന്ന ആ സന്തോഷവാർത്ത എത്തിയിരിക്കുകയാണ്.. മണിക്കുട്ടൻ തിരുമ്പി വന്നിരിക്കുന്നു… ഇപ്പോൾ ഏഷ്യാനെറ്റ് പ്രോമോ കാണിച്ചു. മണിക്കുട്ടൻ തലാ സോങ്ങിന്റെ അകമ്പടിയോടെ ചാടിക്കയറി വരുകയാണ്. രമ്യയും കിടിലം ഫിയോസും ആദ്യം കാണുന്നു. പിന്നെ ഡിമ്പൽ ഓടിപ്പോയി കെട്ടിപ്പിടിക്കുന്നു.. എന്നാൽ.. അങ്ങ് ദൂരെ ഒരു മുഖം അത് താടിക്ക് കൈ വച്ചിരിക്കുന്നത് കാണിക്കുന്നത്. വേറെയാരുമല്ല സൂര്യ തന്നെ..
സൂര്യ ഇത്രയും നാൾ ബിഗ് ബോസ് ഹൗസിൽ എങ്ങനെ നിന്നു എന്ന് ചിന്തിച്ചാൽ തന്നെ മനസിലാകും സൂര്യയുടെ ഗെയിം എന്തായിരുന്നു എന്ന് . സൂര്യ ഏകദേശം ആദ്യത്തെ 20 ദിവസത്തിന് ശേഷം പുറത്താകുമെന്നായിരുന്നു പറഞ്ഞിരുന്നത്.
അന്നുതൊട്ട് എലിമിനേഷൻ റിസൾട്ട് പുറത്തുപറയുമ്പോൾ ഇത്തവണ സൂര്യ പുറത്തുപോകും എന്ന് കുറെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പക്ഷെ അത്തരത്തിൽ സ്‌ട്രോങ് ആയി പുറത്താക്കപ്പെടും എന്ന് സൂര്യയ്ക്കും ബോധ്യമായ ദിവസമാണ് സൂര്യ മണിക്കുട്ടന്റെ പേര് ഇടയിലേക്ക് വലിച്ചിടുന്നത്.
സൂര്യ എടുത്തുപറഞ്ഞ കാര്യം ഞാൻ ഇനി ഇവിടെ ഉണ്ടാകുമോ എന്നറിയില്ല.. പക്ഷെ എനിക്ക് ഇവിടെ ഒരു പ്രണയം ഉണ്ട്.. ബിഗ് ബോസിനോട് പോലും പറയില്ല എന്നൊക്കെ.. അതിനു ശേഷം പെട്ടന്നുതന്നെ എല്ലാവരും സൂര്യയുടെ പ്രണയം മണിക്കുട്ടനാണെന്ന് അറിഞ്ഞു. പിന്നങ്ങോട്ട് സൂര്യ മണിക്കുട്ടന്റെ പേരിലാണ് പിടിച്ചുനിന്നത്,
മണിക്കുട്ടൻപുറത്തുപോകുന്നത് വരെയും അങ്ങനെ തന്നെയായിരുന്നു. എന്നാൽ മണിക്കുട്ടൻ പോയിക്കഴിഞ്ഞപ്പോൾ പെട്ടന്നുതന്നെ സൂര്യയുടെ രീതി മാറി നല്ല ആത്മവിശ്വാസവും തന്റേടവും ഊർജവുമൊക്കെ സൂര്യയിൽ കണ്ടു. അതോടെ സൂര്യയുടെ പ്രണയം നാടകമാണെന്ന് പ്രേക്ഷകർ അടക്കം പറഞ്ഞു. അതിൽ മണികുട്ടന്റെ പാവയും മണിക്കൂർട്ടന്റെ ഫോട്ടോയും വച്ച് കരയുന്ന ക്ളീഷേ സീൻ കൂടിയായപ്പോൾ എല്ലാം സൂര്യക്ക് പിഴച്ചു.
ഇനി മണികുട്ടന്റെ വരവ്. അത് ഒരു ഒന്നൊന്നര വരവാണ്. ആ വരവ് കാണുന്ന സൂര്യ ഒന്ന് പതറുന്നുണ്ട്, മണിക്കുട്ടൻ പുറത്ത് പോകാൻ വേണ്ടി പറഞ്ഞ കാര്യങ്ങൾ പൂർണ്ണമായും പ്രേക്ഷകരെ കാണിച്ചിട്ടില്ല എന്നത് സത്യമാണ്.
അതിനെ കുറിച്ച് ഞാൻ അനാലിസിസ് വിഡിയോയിൽ പറഞ്ഞിട്ടുണ്ട്. കോൺഫെഷൻ റൂമിലെ മണിക്കുട്ടന്റെ സീൻ ഫുൾ കട്ട്സ് ആയിരുന്നു. എങ്കിലും മണിക്കുട്ടൻ അന്ന് പറഞ്ഞത് 15 വർഷത്തെ സിനിമാ ജീവിതം ഞാൻ ഇവിടെ വച്ചിട്ട് പോകുന്നു എന്നതായിരുന്നു.
അതോടെ മണിക്കുട്ടൻ സെക്രെറ്റ് റൂമിൽ നല്ലപോലെ ഒരു കൗൺസിൽ കൊടുത്തിട്ടുണ്ടാകാം.. കൂടാതെ നമ്മൾ കണ്ടതിലും കൂടുതൽ അതായത് 24 അവേഴ്സ് മണിക്കുട്ടൻ ബിഗ് ബോസ് വീട്ടിൽ നടന്ന കാര്യം കണ്ടിട്ടുണ്ടാകാം.. അങ്ങനെയാണെങ്കിൽ ഇനി ചെറിയ കളികൾ ഇല്ല എല്ലാം വലിയ കളികൾ മാത്രം.
ഇനി വെറും മൂന്നാഴ്ച മാത്രമാണ് ബിഗ് ബോസ് വീട്ടിലെ ജീവിതം, അതുകൊണ്ട് തന്നെ മണിക്കുട്ടൻ ഇനി ഇമേജ് നോക്കാതെ സൂര്യയോടും അതുപോലെ കിടിലം ഫിറോസിനോടും പറയാനുള്ളതൊക്കെ പറയും എന്നുതന്നെയാണ് തോന്നുന്നത്.
about bigg boss
പ്രശസ്ത നടനും സംവിധായകനുമായ വേണു നാഗവള്ളിയുടെ ഭാര്യ മീര(68) അന്തരിച്ചു. ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. മീര കുറച്ച് നാളായി രോഗബാധിതയായി...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
നടി വിൻസി അലോഷ്യസ് നടൻ ഷൈൻ ടോം ചാക്കോയുടെ അ ശ്ലീല പരാമർശത്തിനെ രംഗത്തെത്തിയത് വാർത്തയായിരുന്നു. പിന്നാലെ ഈ വിഷയത്തെ വളരെ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...