ഇപ്പോൾ രാജ്യത്ത് കോവിഡ് വ്യാപനം രണ്ടാം ഘട്ടത്തിൽ എത്തി നിൽക്കുമ്പോൾ വീണ്ടും കോവിഡ് ബാധിതനായതിനെക്കുറിച്ച് തുറന്ന് പറഞ്ഞ് പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ . ഏഴ് ദിനങ്ങൾ പിന്നിട്ട രണ്ടാം ഘട്ട കോവിഡ് ആദ്യത്തേതിനേക്കാൾ ഭയാനകമാണെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.
“ഏഴ് ദിനങ്ങൾ പിന്നിട്ട് രണ്ടാം ഘട്ടം കോവിഡ്. ആദ്യത്തെക്കാൾ അതിഭയാനകം രണ്ടാമൻ. അനുഭവിച്ചവർക്കെ അത് മനസിലാകൂ അതിന്റെ ഭീകരത. ഈ മഹാരോഗത്തെ ആരും വിളിച്ചു വരുത്താതിരിക്കുക..
ഈ മഹാമാരിയിൽ നിന്നും ലോകത്തെ രക്ഷിക്കൂ സർവ്വശക്താ” ആദ്യ തവണ കോവിഡ് ബാധിതനായതും, കോവിഡ് മുക്തനായതും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു
അതേസമയം, കോവിഡ് രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമാവുകയാണ്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസവും കൊവിഡ് പ്രതിദിന കണക്കുകള്‍ ഇരുപത്തി അയ്യായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 26,685 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിതരായത്.
കോഴിക്കോടും എറണാകുളത്തും 3000ലധികം പേര് രോഗബാധിതരായി. 25 പേരുടെ മരണങ്ങളാണ് കഴിഞ്ഞ ദിവസം കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് മരണം 5080 ആയി.
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...
പ്രേക്ഷക മനസ്സിൽ നിലനിന്ന ഒരുപിടി കഥാപാത്രങ്ങൾ അവതരിപ്പിച്ച താരമാണ് നടൻ വിഷ്ണു പ്രസാദ്. വില്ലൻ വേഷങ്ങള്‍ ചെയ്താണ് വിഷ്ണു ശ്രദ്ധേയനാവുന്നത്. സിനിമകളിലും...