“ഞാന്‍ എന്റെ സിനിമ ജനങ്ങളില്‍ എത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ നിങ്ങള്‍ എന്തിനാണ് എന്റെ വസ്ത്രത്തിന് മുന്‍തൂക്കം നൽകുന്നത് ” – സാരിയുടുത്തതിന് വിമർശിച്ചവർക്ക് മറുപടിയുമായി നന്ദിത ദാസ്
Published on

By
“ഞാന്‍ എന്റെ സിനിമ ജനങ്ങളില്‍ എത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ നിങ്ങള്‍ എന്തിനാണ് എന്റെ വസ്ത്രത്തിന് മുന്‍തൂക്കം നൽകുന്നത് ” – സാരിയുടുത്തതിന് വിമർശിച്ചവർക്ക് മറുപടിയുമായി നന്ദിത ദാസ്
കാൻ ഫെസ്റ്റിവലിൽ ഇത്തവണ സംസാരമായത് നന്ദിതാ ദാസിന്റെ വേഷമാണ്. നന്ദിത സംവിധാനം ചെയ്ത മാന്റോ എന്ന ചിത്രം കാനിൽ പ്രദര്‍ശനത്തിനുണ്ടായിരുന്നു. എന്നാൽ സിനിമയെക്കാളും നന്ദിത ഉടുത്ത സാരിയാണ് എല്ലാവരും ചർച്ച ചെയ്തത്.
കാനില്‍ പങ്കെടുക്കാന്‍ വസ്ത്രത്തിനായി പ്രത്യേക ഡിസൈന്‍ തയ്യാറാക്കാനുള്ള പ്രമുഖ ഡിസൈനര്‍മാരുടെ വാഗ്ദാനങ്ങളെല്ലാം നിരസിച്ച് സാധാരണ സാരി മാത്രമാണ് നന്ദിത തെരഞ്ഞെടുത്തത്. കാനിന്റെ റെഡ് കാര്‍പറ്റിലും സാരി തന്നെയാണ് നന്ദിത ധരിച്ചത്. ഇതാണ് വാര്‍ത്തകള്‍ക്കിടയാക്കിയത്.
ഇക്കാര്യത്തില്‍ നന്ദിതയ്ക്ക് തന്റെതായ കാരണമുണ്ട്; ‘കാനുകള്‍ വസ്ത്രം പ്രദര്‍ശിപ്പിക്കാനുളള ഇടമല്ല, മറിച്ച് സിനിമകളാണ് ഇവിടെ വിഷയമാകേണ്ടതെന്നാണ് അവരുടെ നിലപാട്. ധാരാളം ഡിസൈനര്‍മാര്‍ തന്നെ വിളിച്ചിരുന്നു. ചിലര്‍ പറഞ്ഞു ഈ സാരി മാറ്റാരോ ഉപയോഗിച്ചിട്ടുണ്ട് എന്ന്. അവരോടൊക്കെ ഞാന്‍ പറഞ്ഞു, “ഞാന്‍ എന്റെ സിനിമ ജനങ്ങളില്‍ എത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ നിങ്ങള്‍ എന്തിനാണ് എന്റെ വസ്ത്രത്തിന് മുന്‍തൂക്കം നല്‍കുന്നതെന്ന്.
ഈ വര്‍ഷമെങ്കിലും മറ്റ് വസ്ത്രം എന്തെങ്കിലും ഇടാന്‍ പലരും തന്നെ ഉപദേശിച്ചിരുന്നു . എന്റെ അമ്മ എപ്പോഴും സാരി മാത്രമേ ധരിക്കാറുളളൂ. സാരിയുടുത്ത് എങ്ങനെയാണ് യാത്ര ചെയ്യുന്നത് എന്ന് എനിക്ക് മുമ്പ് തോന്നിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അത് ശീലമായി. ഇത്തവണയും സാരിയോ എന്ന് ചോദിക്കുന്നവരോട് വീണ്ടും, വീണ്ടും ഗൗണ്‍ ധരിച്ചാല്‍ അത് ബോറടിക്കില്ലേ? എന്ന് താന്‍ ചോദിക്കുമെന്നും നന്ദിത പറയുന്നു.
nandita das about cannes festival
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...