
Malayalam
മലയാളം എഴുതാനും വായിക്കാനും അറിയാത്ത ഞാന്‍ മലയാളത്തലില് ഡയലോഗ് പറഞ്ഞത് ഇങ്ങനെ; തുറന്ന് പറഞ്ഞ് ദീപ്തി സതി
മലയാളം എഴുതാനും വായിക്കാനും അറിയാത്ത ഞാന്‍ മലയാളത്തലില് ഡയലോഗ് പറഞ്ഞത് ഇങ്ങനെ; തുറന്ന് പറഞ്ഞ് ദീപ്തി സതി

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ദീപ്തി സതി. ലാല്‍ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേയ്ക്ക് എത്തുന്നത്.
ഇപ്പോഴിതാ തന്റെ ആദ്യ സിനിമയായ നീനയിലേക്ക് എത്തിപ്പെട്ടതിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ദീപ്തി. അമ്മ കൊച്ചി സ്വദേശിനി ആയിരുന്നെങ്കിലും പഠിച്ചതും വളര്‍ന്നതുമെല്ലാം മുംബൈയിലായിരുന്നുവെന്നും തനിക്ക് മലയാളം ഒരു വാക്കു പോലും അറിയില്ലായിരുന്നു.
നീനയിലേക്ക് പുതുമുഖത്തെ അന്വേഷിച്ച് ലാല്‍ജോസ് വിളിച്ചപ്പോള്‍ മലയാളം ഒരു വാക്കു പോലും അറിയാത്ത കുട്ടിയെ നിങ്ങള്‍ക്ക് സിനിമയിലേക്ക് പറ്റുമോയെന്ന് അമ്മ അദ്ദേഹത്തോട് ചോദിച്ചു.
അതിനൊക്കെ ഇവിടെ അസിസ്റ്റന്റുമാരുണ്ടെന്നാണ് ലാല്‍ സാര്‍ പറഞ്ഞത്. അവര്‍ എല്ലാം നോക്കിക്കോളും പേടിക്കേണ്ടെന്നും ലാല്‍സാര്‍ പറഞ്ഞു. അങ്ങനെ കൊച്ചിയില്‍ വന്ന് ഒഡീഷന് ചെയ്തു.
ലാല്‍ സാര്‍ സിനിമയ്ക്കായി കരുതിയ കഥാപാത്രത്തിന് പറ്റിയ പെണ്‍കുട്ടി ഞാനാണെന്ന് അദ്ദേഹം പറഞ്ഞു. അതിനുമുമ്പ് ക്യാമറ പോലും കണ്ടിട്ടില്ലായിരുന്ന തനിക്ക് ചലഞ്ചിംഗ് പടമായിരുന്നു നീന.
കഥ എഴുതിയ വേണു ചേട്ടനും ലാല്‍സാറും തന്നെ നന്നായി സഹായിച്ചു. എനിക്ക് സ്ക്രിപ്റ്റ് മംഗ്ലീഷില്‍ എഴുതിത്തന്നു. അത് വായിച്ചാല്‍ മതിയായിരുന്നു. നമ്മള് ഡയലോഗ് പറയുന്നതിന് മുമ്പ് അവര്‍ വായിച്ചു കേള്‍പ്പിക്കുമായിരുന്നു. അങ്ങനെ കേട്ട് കേട്ട് മലയാളം പറയാന്‍ പഠിച്ചു. ഇപ്പോഴും എനിക്ക് എഴുതാന്‍ അറിയില്ല. സംസാരിക്കാന്‍ നന്നായി പഠിച്ചെന്നും ദീപ്തി പറയുന്നു.
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത തിരക്കഥാകൃത്താണ് ബെന്നി പി നായരമ്പലം. മലയാളത്തിലെ ഒരുപാട് ഹിറ്റ് സിനിമകൾക്ക് അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്. അടുത്തിടെ തിയേറ്ററുകളെ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികൾക്ക് മീര ജാസ്മിൻ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സൂത്രധാരൻ എന്ന സിനിമയിലൂടെ മലയാള സിനിമാ ലോകത്തേയ്ക്ക് എത്തിയ നടി മലയാളത്തിലെയും...
നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ മുൻ ജീവനക്കാർ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ പോലീസ് ദിയ കൃഷ്ണയുടെ...