
Malayalam
ഞാനെത്ര നാളായി വായ്നോക്കുന്നു ഈ സുന്ദരിയെ; അന്നയെ കമന്റടിച്ച് ഐശ്വര്യ!
ഞാനെത്ര നാളായി വായ്നോക്കുന്നു ഈ സുന്ദരിയെ; അന്നയെ കമന്റടിച്ച് ഐശ്വര്യ!

മലയാളത്തിലെ യുവനടിമാർക്കിടയിൽ വളരെ പെട്ടന്ന് തന്നെ ആരാധക ശ്രദ്ധ നേടിയ അഭിനേതാക്കളാണ് ഐശ്വര്യ ലക്ഷ്മിയും അന്ന ബെന്നും. ചുരുങ്ങിയ കാലയളവിൽ പ്രശസ്തിയിലെത്തുക എന്നത് നടിമാരെ സംബന്ധിച്ചിടത്തോളം വളരെ പ്രയാസമുള്ള കാര്യമാണ്. എന്നാൽ അഭിനയ മികവ് കൊണ്ടുതന്നെ പെട്ടന്ന് ആരാധകർ നെഞ്ചോട് ചേർത്ത നായികമാരാണ് ഐശ്വര്യ ലക്ഷ്മിയും അന്നാ ബെന്നും.
ഇപ്പോഴിതാ രണ്ടുപേരുടെയും സൗഹൃദമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. പരസ്പരമുള്ള സ്നേഹവും ആരാധനയും തുറന്നു പറയുന്ന അന്നയുടെയും ഐശ്വര്യയുടെയും ഇൻസ്റ്റഗ്രാമിലെ സംഭാഷണമാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. അന്ന പങ്കുവച്ച ഒരു ചിത്രത്തിനു താഴെയാണ് ഐശ്വര്യയുടെ കമന്റ്.
“നീ അതിസുന്ദരിയാണ്, ഞാനെപ്പോഴും നിന്നെ വായ്നോക്കുന്നു, ഇപ്പോഴിതാ അക്കാര്യം പരസ്യമാക്കുന്നു,” എന്നാണ് ഐഷു കുറിക്കുന്നത്. എങ്കിൽ നമ്മുടെ വികാരങ്ങൾ ഒന്നു തന്നെ, ഞാനും ഈ സുന്ദരിയെ നോക്കാറുണ്ടെന്ന് അന്നയും മറുപടി നൽകുന്നു.
പല കമ്പനികളും തെറ്റായ സൗന്ദര്യസങ്കൽപ്പങ്ങളിലൂടെ ആളുകളുടെ അപകർഷതാബോധത്തെയാണ് മാർക്കറ്റ് ചെയ്യുന്നതെന്നും എന്നാൽ നമ്മളോരുത്തരും യൂണീക് ആണെന്നതാണ് സത്യമെന്നുമാണ് അന്ന ഇൻസ്റ്റഗ്രാം കുറിപ്പിൽ പങ്കുവയ്ക്കുന്നത്.
ചുരുങ്ങിയ സമയം കൊണ്ട് തന്നെ ശ്രദ്ധേയമായ സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന അഭിനേത്രികളാണ് രണ്ടുപേരും. ബെന്നി പി നായരമ്പലത്തിന്റെ മകളായ അന്ന കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെയാണ് അഭിനയത്തിലേക്ക് എത്തുന്നത്. ആദ്യ ചിത്രത്തിൽ തന്നെ മിന്നും പ്രകടനമാണ് അന്ന കാഴ്ച വച്ചത്.
ഹെലൻ എന്ന തന്റെ രണ്ടാമത്തെ ചിത്രത്തിലും മികച്ച പ്രകടനം കാഴ്ച വച്ച അന്ന ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. കുമ്പളങ്ങി നൈറ്റ്സ്, ഹെലൻ, കപ്പേള എന്നിങ്ങനെ മൂന്നു ചിത്രങ്ങൾ മാത്രമാണ് ഇതുവരെ അന്നയുടേതായി പുറത്തിറങ്ങിയതെങ്കിലും മലയാളത്തെ സംബന്ധിച്ച് ഏറെ പ്രതീക്ഷ സമ്മാനിക്കുന്ന യുവനടിയാണ് അന്ന ഇന്ന്.
about helan
ദിലീപിന്റെ 150ാമത് ചിത്രമായ ‘പ്രിൻസ് ആൻഡ് ഫാമിലി’ എന്ന ചിത്രത്തിന് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചെന്ന് അറിയിച്ച് നിർമാതാവ്...
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
വീക്കെൻ്റ് ബ്ലോഗ് ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് നവാഗതരായ ഇന്ദ്രനിൽ ഗോപീകൃഷ്ണൻ – രാഹുൽ.ജി. എന്നിവർ തിരക്കഥ രചിച്ച് സംവിധാനം...
പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ്...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...