Connect with us

ബോളിവുഡിലെ ശ്രദ്ധേയ സംഗീത സംവിധായകൻ ശ്രാവണിന് കോവിഡ്; ആരോഗ്യ നില അതീവ ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ

News

ബോളിവുഡിലെ ശ്രദ്ധേയ സംഗീത സംവിധായകൻ ശ്രാവണിന് കോവിഡ്; ആരോഗ്യ നില അതീവ ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ

ബോളിവുഡിലെ ശ്രദ്ധേയ സംഗീത സംവിധായകൻ ശ്രാവണിന് കോവിഡ്; ആരോഗ്യ നില അതീവ ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ

ബോളിവുഡിലെ ശ്രദ്ധേയ സംഗീത സംവിധായകനായ ശ്രാവൺ റാത്തോഡിന് കൊവിഡ്. മാഹിമിലെ എസ്.എൽ റഹേജ ആശുപത്രിയിലാണ് ശ്രാവൺ ചികിത്സയിൽ കഴിയുന്നത്.

അദ്ദേഹമിപ്പോള്‍ വെന്‍റിലേറ്ററിൽ കഴിയുകയാണെന്നും ആരോഗ്യ നില അതീവ ഗുരുതരമാണെന്നും മറ്റു അസുഖങ്ങൾ അലട്ടുന്നതിനൊപ്പം കൊവിഡ് ബാധിതനായതിനാൽ ശ്വസിക്കുന്നതിന് ഏറെ പ്രയാസപ്പെടുകയായിരുന്നുവെന്നും അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോ കൃതി ഭൂഷൺ പറഞ്ഞതായി ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഒരു മെഡിക്കൽ ടീമിനെ രൂപീകരിച്ചതായും അദ്ദേഹത്തിന്‍റെ ജീവൻ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നതായും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

തൊണ്ണൂറുകളിൽ ബോളിവുഡിൽ നിരവധി ഹിറ്റുകള്‍ സമ്മാനിച്ച സംഗീത സംവിധായകനാണ് അദ്ദേഹം. ദിൽ ഹേ കീ മാൻതാ നഹീ, സാജൻ, സ‍ഡക്, ദീവാനാ, പരദേസ്, ആഷിഖി, കസൂർ, രാസ്, ബർസാത് തുടങ്ങിയ സിനിമകളിലെ ഹിറ്റ് ഹാനങ്ങളാണ് നദീം-ശ്രാവൺ സഖ്യത്തെ ഹിന്ദി ചലച്ചിത്രലോകത്ത് പ്രിയപ്പെട്ടവരാക്കിയത്.

More in News

Trending

Recent

To Top