Connect with us

ഈ ആണ്‍കുട്ടികള്‍ക്കിടയിലൊരു ആണ്‍കുട്ടിയായി ഞാനുമെന്ന് ഡിംപൽ; ഡിംപലിന്റെ ഇരട്ടത്താപ്പ് കുറിപ്പ് വൈറലാകുന്നു

Malayalam

ഈ ആണ്‍കുട്ടികള്‍ക്കിടയിലൊരു ആണ്‍കുട്ടിയായി ഞാനുമെന്ന് ഡിംപൽ; ഡിംപലിന്റെ ഇരട്ടത്താപ്പ് കുറിപ്പ് വൈറലാകുന്നു

ഈ ആണ്‍കുട്ടികള്‍ക്കിടയിലൊരു ആണ്‍കുട്ടിയായി ഞാനുമെന്ന് ഡിംപൽ; ഡിംപലിന്റെ ഇരട്ടത്താപ്പ് കുറിപ്പ് വൈറലാകുന്നു

ബിഗ് ബോസ് വീട്ടിലെ സ്ത്രീകളുടെ പങ്കാളിത്തത്തെ കുറിച്ചും വിവേചനത്തെ കുറിച്ചുമെല്ലാം മത്സരാര്‍ത്ഥികള്‍ക്കിടയില്‍ ചര്‍ച്ചകള്‍ ശക്തമായിരുന്നു. സന്ധ്യയും രമ്യയും ഡിംപലുമെല്ലാം ഇതേക്കുറിച്ച് സംസാരിച്ചിരുന്നു.

ഇതിനിടെ ഡിംപല്‍ നടത്തിയൊരു പരാമര്‍ശം ശ്രദ്ധ നേടുകയാണ്. ഈ ആണ്‍കുട്ടികള്‍ക്കിടയിലൊരു ആണ്‍കുട്ടിയായി ഞാനും എന്നായിരുന്നു അവാര്‍ഡിനെ കുറിച്ച് ഡിംപലിന്റെ പരാമര്‍ശം. സ്ത്രീ സമത്വത്തിന് വേണ്ടി വാദിക്കുന്നവര്‍ തന്നെ ഇത്തരത്തില്‍ സ്ത്രീകളെ അംഗീകരിക്കാതിരിക്കുന്നത് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ അമ്പിളി അമ്മൂസ് പങ്കുവച്ചൊരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

കുറിപ്പിന്റെ പൂർണ്ണ രൂപം

ഡിംപല്‍: ഈ ആണ്കുട്ടികള്‍ക്കിടയില്‍ ഞാനൊരു ‘ആണ്കുട്ടി’. സ്ത്രീകള്‍ക്ക് വേണ്ടി വാദിക്കുമ്പോഴും, കാര്യങ്ങള്‍ എത്തുമ്പോള്‍ സ്ത്രീയാണെന്ന് പറയാന്‍ മടിക്കുന്നു. ഫൈനലില്‍ എത്താന്‍ പേരെടുത്തു പറഞ്ഞവരുടെ കൂട്ടത്തില്‍ ഇത്രേം ആണുങ്ങള്‍ക്കൊപ്പം ഞാനൊരു പെണ്‍കുട്ടിയും എന്ന് പ്രൗഡ് ആയിട്ട് പറയാന്‍ പോലുമുള്ള ചങ്കൂറ്റം ഇവര്‍ക്കില്യ. എന്നിട്ട് സ്ത്രീകള്‍ അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ ചുമ്മാ ബ്ലാ ബ്ലാ പറഞ്ഞോണ്ട് നടക്കുകയും ചെയ്യും.. ഇവര്‍ക്കൊപ്പം ഞാനൊരു പെണ്‍കുട്ടിയും എന്ന് പ്രൗഡ് ആയിട്ട് പറഞ്ഞെങ്കില്‍ എത്ര നന്നായിരുന്നേനെ. പകരം ആണ്‍കുട്ടി എന്ന് എടുത്തു പറഞ്ഞേക്കുന്നു. ഇതൊക്കെയാണ് ഇവരുടെ നിലപാട്. എന്നായിരുന്നു പോസ്റ്റ്.

”വളരെ തെറ്റായ കാര്യം. തിരുത്തിയാല്‍ ഡിംപലിന് കൊള്ളാം. മോഹന്‍ലാല്‍ ഉള്‍പ്പടെ ആരും തിരുത്താത്തത് മോശം. ഇനിയെങ്കിലും ആരെങ്കിലും അതിനെ കുറിച്ച് ചോദിച്ച് തിരുത്തും, ഡിംപല്‍ സോറി പറയും എന്ന് പ്രതീക്ഷിക്കുന്നു. പിന്നെ, അത്രയും പേരുടെ ഇടക്ക് ഞാന്‍ ഒരു പെണ്‍കുട്ടി എന്ന് പറഞ്ഞില്ല എന്ന് പറയണ്ട. അഡോണിയോട് പറഞ്ഞിരുന്നു അങ്ങനെ”. എന്നായിരുന്നു ഒരു കമന്റ്. ധാരാളം പേര്‍ കമന്റുകളിലൂടെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്

More in Malayalam

Trending

Recent

To Top