
Malayalam
ഡിമ്പലിന്റെ യഥാർത്ഥ ശത്രു ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി തിങ്കൾ ഭാലും മജ്സിയയും ലൈവിൽ!
ഡിമ്പലിന്റെ യഥാർത്ഥ ശത്രു ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി തിങ്കൾ ഭാലും മജ്സിയയും ലൈവിൽ!

ബിഗ് ബോസ് സീസൺ ത്രീ മുൻപുള്ള സീസണിലുള്ളതിലും വളരെ വ്യത്യസ്തമായ രീതിയിലാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ സീസണിൽ നിന്നൊക്കെ വളരെ വ്യത്യസ്തമായ മത്സരാര്ഥികളാണ് ഈ സീസണിലെ പ്രത്യേകത. അതിലുപരി പ്രേക്ഷകർക്ക് തീരെ പരിചിതമല്ലാത്ത നിരവധി വ്യക്തികൾ ബിഗ് ബോസ് ഷോയിലൂടെ പ്രേക്ഷക പ്രീതിയും നേടിയെടുത്തു.
തുടക്കം മുതൽ ബിഗ് ബോസ് സീസൺ ത്രീയിൽ നിന്നും പുറത്തായ പലരെയും പ്രേക്ഷകർ പുറത്താക്കാൻ ആഗ്രഹിച്ചിരുന്നില്ല. ആദ്യം എലിമിനേറ്റ് ആയ ലക്ഷ്മിയെ എല്ലാവര്ക്കും വളരെ ഇഷ്ട്ടമായിരുന്നു… കളി തുടങ്ങും മുൻപ് പുറത്തായി എന്ന് പറഞ്ഞ് നിരവധി പ്രശ്ങ്ങളും ഉണ്ടായിരുന്നു. ലക്ഷ്മിയെ വൈൽഡ് കാർഡ് എൻട്രിയിലൂടെ തിരികെ കൊണ്ട് വരണമെന്ന് പറഞ്ഞവരും ധാരാളമായിരുന്നു.
അതുപോലെ ഒരാളായിരുന്നു മജ്സിയ ഭാനു.. തുടക്കം മുതൽ നല്ല മത്സരമായിരുന്നു ബിഗ് ബോസ് വീടിനുളിൽ മജ്സിയ കാഴ്ച വെച്ചത്. എന്നാൽ സഹ മത്സരാർത്ഥികളും പ്രേക്ഷകരും ഒട്ടും പ്രതീക്ഷിക്കാത്ത എലിമിനേഷനായിരുന്നു മജ്സിയായുടെത് .
തുടക്കം മുതൽ ബിഗ് ബോസ് ഷോയിൽ തിളങ്ങി നിൽക്കുന്ന മത്സരാര്ഥിയാണ് ഡിമ്പൽ ഭാൽ. എന്തും മുഖത്ത് നോക്കി തുറന്ന് ചോദിക്കുന്ന പ്രകൃതം ആയതുകൊണ്ടുതന്നെ പലർക്കും ഡിമ്പലിനോട് വിയോജിപ്പുണ്ട്. എന്നാൽ പ്രേക്ഷകർക്ക് ഏറെ ഇഷ്ട്ടപ്പെട്ട മത്സരാര്ഥിയാണ് ഡിമ്പൽ ഭാൽ. ബിഗ് ബോസ് വീടിനുള്ളിൽ ഡിമ്പലിന്റെയും മജ്സിയയുടെയും സൗഹൃദം ഏറെ ചർച്ചയായിരുന്നു . എലിമിനേറ്റ് ആയതിന് ശേഷവും മജ്സിയ ഡിമ്പലിന്റെ സൗഹൃദം സൂക്ഷിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം മജ്സിയയും ഡിമ്പലിന്റെ സഹോദരിമാരും ലൈവിൽ ഒന്നിച്ചതാണ് ഈ സൗഹൃദം വീണ്ടും സംസാരമാകാൻ കാരണം. മജ്സിയയും ഒപ്പം ഡിമ്പലിന്റെ സഹോദരിമാരായ തിങ്കളും നയന എന്ന അപ്പുവും ഒന്നിച്ചായിരുന്നു ഇൻസ്റ്റാഗ്രാം ലൈവിൽ വന്നത്.
അവരുടെ സൗഹൃദ സംഭാഷങ്ങൾക്കിടയിൽ മറ്റുചില വെളിപ്പെടുത്തലുകളും ഉണ്ടായി. റിതുവിനെ കുറിച്ച് ഒരു ആരാധകൻ ചോദിച്ചപ്പോഴാണ് തിങ്കൾ , ഋതുവിന്റെയും ഡിമ്പലിന്റെയും മുൻ പരിചയത്തെ കുറിച്ച് പറഞ്ഞത്. ഒപ്പം ബിഗ് ബോസ് വീടിനുളിൽ അവരുടെ പെരുമാറ്റവും മജ്സിയ പറഞ്ഞു.
റിതുവും ഡിമ്പലും തമ്മിൽ ബിഗ് ബോസ് ഷോയിൽ വരുന്നതിന് മുൻപേ പരിചയമുണ്ട്. രണ്ടു പേരും വളരെ വ്യത്യസ്ത സ്വഭാവക്കാരാണ്. ഇനി ഒരു ജന്മമുണ്ടെങ്കിൽ പോലും ഡിമ്പൽ ഋതുവിനോട് കൂട്ടുകൂടില്ല. തന്റെ സഹോദരിയെ അറിയാവുന്നതുകൊണ്ടാണ് പറയുന്നത്. മജ്സിയയെ പോലെ ഉള്ള വ്യത്യസ്ത സ്വഭാവമല്ല ഋതുവിന്റേത്. എന്നാണ് തിങ്കൾ പറഞ്ഞത്.
ഡിമ്പലും റിതുവും ആവശ്യത്തിനല്ലാതെ മിണ്ടാറില്ലെന്ന് മജ്സിയയും പറഞ്ഞു. പിന്നെയും പല കാര്യങ്ങൾ പറഞ്ഞ് മൂന്നുപേരും ഏറെ നേരം ആരാധകരുടെ മെസ്സേജിന് മറുപടി കൊടുത്തു.
about bigg boss
മോഹൻലാലിനെയും സുചിത്രയെയും പോലെ തന്നെ പ്രേക്ഷകർക്കേറെ പ്രിയങ്കരാണ് അവരുടെ മക്കളായ പ്രണവും വിസ്മയയും. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...