തമിഴ് സിനിമയുടെ റൊമാന്റിക് ഹീറോ ആണ് നടൻ കാർത്തിക്. തമിഴകത്തിന്റെ പ്രിയ നടൻ സൂര്യയുടെ സഹോദരനായി സിനിമയിലേക്ക് എത്തിയെങ്കിലും അഭിനയത്തിൽ തന്റേതായ കഴിവ് കൊണ്ട് ഒരു സ്ഥാനം ഉറപ്പിച്ച വ്യക്തിയാണ് കാർത്തിക്. തന്റെ പുതിയ ചിത്രമായ സുല്‍ത്താനെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ചെത്തിയിരിക്കുകയാണ് ഇപ്പോൾ നടന് കാര്‍ത്തി. മറ്റു ആക്ഷന്‍ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി നായികാ കഥാപാത്രത്തിന് പ്രാധാന്യമുള്ള ചിത്രമാണ് സുല്‍ത്താനെന്ന് കാര്‍ത്തി പറയുന്നു.
വെറുതെ പാട്ട് പാടി പോകുന്ന നായികയല്ല, ശക്തയായ കഥാപാത്രത്തെയാണ് ചിത്രത്തില്‍ നടി രശ്മിത മന്ദാന ചെയ്യുന്നതെന്ന് കാര്‍ത്തി പറഞ്ഞു. മലയാളത്തിലെ പ്രമുഖ ചാനലിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആക്ഷന്‍ സിനിമയിലെ നായിക എന്നാല്‍ സാധാരണ വെറുതെ പാട്ടിന് മാത്രം വന്നുപോകും പോലെയാണ് ഉണ്ടാവുക. സുല്‍ത്താനില്‍ അങ്ങനയെല്ല. രശ്മികയുടെ നായിക കഥാപാത്രത്തിന് വലിയ പ്രധാന്യമുണ്ട്. വളരെ ശക്തയായ കഥാപാത്രമാണത്,’ കാര്‍ത്തി പറഞ്ഞു.
നായികാ കഥാപാത്രത്തെ ചെയ്ത നടി രശ്മികയെ കുറിച്ചും കാര്‍ത്തി വാചാലനായി. ‘രശ്മികയുടെ ആദ്യ തമിഴ് ചിത്രമാണ് സുല്‍ത്താന്‍. മാത്രമല്ല, ഒരു ഗ്രാമത്തിലെ പെണ്‍കുട്ടിയായി അവര്‍ ചെയ്യുന്ന ആദ്യത്തെ വേഷവുമാണിത്.
എന്ത് ചെയ്യണമെന്ന് പറഞ്ഞാലും രശ്മിക വളരെ ധൈര്യത്തോടെ ചെയ്യുമായിരുന്നു. പാല് കറക്കണമെന്നോ ട്രാക്ടര്‍ ഓടിക്കണമെന്നോ എവിടെയെങ്കിലും പോയി വീഴണം എന്നൊക്കെ പറഞ്ഞാലും അവര്‍ ചെയ്യും.
ഇതൊന്നും ഞാന്‍ ഇതുവരെ ചെയ്തിട്ടില്ല. ഇത്രയും ബുദ്ധിമുട്ടുണ്ടാകുമെന്ന് വിചാരിച്ചില്ല എന്നെല്ലാം രശ്മിക പറയും. പക്ഷെ എല്ലാം നന്നായി ആസ്വദിച്ചാണ് അവര്‍ ചെയ്തത്.
കളിച്ചു നടക്കുന്ന പ്രകൃതമാണ് രശ്മികയ്ക്ക്. പക്ഷെ വര്‍ക്കില്‍ വളരെ സിന്‍സിയറാണ്. കട്ട് പറഞ്ഞാല്‍ പിന്നെ കണ്ട്രോള് ചെയ്യാനേ പറ്റില്ല. ക്യാമറുടെ അടുത്തേക്ക് പോകുകയൊക്കെ ചെയ്യും.
ദയവ് ചെയ്ത് ഷോട്ടിനുള്ളില്‍ വരാതെ അവിടെ പോയിരിക്ക് എന്നൊക്കെ പറയേണ്ടി വരും. രശ്മിക വളരെ പ്രശസ്തയാണിപ്പോള്. എന്നാല്‍ അതിന്റേതായ ഒന്നും അവര്‍ കാണിക്കില്ല. നമ്മുടെ വീട്ടിലെ കുട്ടിയെ പോലെ തോന്നും,’ കാര്‍ത്തി പറഞ്ഞു.
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...