Connect with us

ഒരുപാട് പേര്‍ ഒതുക്കാന്‍ ശ്രമിച്ചു ഇപ്പോള്‍ ജീവിക്കുന്നത് വളരെ കഷ്ടപ്പെട്ട്.. രണ്ടാമത് ഒരു വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടന്‍ ബാല

Malayalam

ഒരുപാട് പേര്‍ ഒതുക്കാന്‍ ശ്രമിച്ചു ഇപ്പോള്‍ ജീവിക്കുന്നത് വളരെ കഷ്ടപ്പെട്ട്.. രണ്ടാമത് ഒരു വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടന്‍ ബാല

ഒരുപാട് പേര്‍ ഒതുക്കാന്‍ ശ്രമിച്ചു ഇപ്പോള്‍ ജീവിക്കുന്നത് വളരെ കഷ്ടപ്പെട്ട്.. രണ്ടാമത് ഒരു വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടന്‍ ബാല

ബാല എന്ന നടനെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. തമിഴ് നാട്ടില്‍ നിന്നുമെത്തി മലയാളികളുടെ പ്രിയങ്കരനായി മാറിയ നടനാണ് ബാല. വളരെ കുറച്ച് ചിത്രങ്ങലിലൂടെ തന്നെ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്യാന്‍ താരത്തിനായി. മാത്രമല്ല, ഇടയ്ക്കിടെ വാര്‍ത്തകളില്‍ ഇടം പിടിക്കാറുള്ള താരം കൂടിയാണ് ബാല. ഗായിക അമൃതയായിട്ടുള്ള വിവാഹവും വിവാഹമോചനവും എല്ലാം ഒരുപാട് തവണ ചര്‍ച്ചയായിട്ടുണ്ട്. 

‘അന്‍പ്’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ബാല തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. കളഭം ആണ് ആദ്യ മലയാള ചിത്രം. മമ്മൂട്ടിയോടൊപ്പം ‘ബിഗ് ബി’ എന്ന ചിത്രത്തിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് പുതിയ മുഖം, അലക്‌സാണ്ടര്‍ ദി ഗ്രേറ്റ്, ഹീറോ, വീരം, എന്നു നിന്റെ മൊയ്തീന്‍ എന്നു തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. 

2010ലായിരുന്നു ഗായിക അമൃതയും ബാലയ.ും തമ്മിലുളള  വിവാഹം നടക്കുന്നത്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന റിയീലിറ്റി ഷോ ആയ ഐഡിയ സ്റ്റാര്‍ സിംഗര്‍ മത്സരാര്‍ത്ഥിയായിരുന്നു അമൃത. ഇതില്‍ അതിഥിയായി എത്തിയ ബാല അമൃതയെ കണ്ട് ഇഷ്ടപ്പെടുകയും തുടര്‍ന്ന് വിവാഹം കഴിക്കുകയും ആയിരുന്നു. എന്നാല്‍ പിന്നീട് ഇരുവരെയും കുറിച്ച് വാര്‍ത്തകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. മൂന്ന് വര്‍ഷമായി പിരിഞ്ഞു താമസിക്കുന്നു എന്നാണ് പിന്നീട് വാര്‍ത്തകള്‍ വന്നത്. നിയമപരമായി 2019 ല്‍ ഇരുവരും വിവാഹമോചിതരാകുകയും ചെയ്തു. 

ഏകദേശം 2015 ഓടെയാണ് ബാല – അമൃത വിഷയം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.താന്‍ വിവാഹ മോചനത്തിന് ഒരുങ്ങുകയാണെന്ന് ബാല തുറന്നു പറഞ്ഞതോടെയാണ് ഇരുവര്‍ക്കും ഇടയിലുള്ള അസ്വാരസ്യങ്ങളെ കുറിച്ചു ചര്‍ച്ചകള്‍ ആരംഭിക്കാന്‍ തുടങ്ങിയത്. ബാലയുടെ തുറന്നു പറച്ചിലിന് പിന്നാലെ, ഞങ്ങള്‍ക്കിടയില്‍ പറഞ്ഞു തീര്‍ക്കാനുള്ള പ്രശ്നങ്ങള്‍ മാത്രമേയുള്ളൂ എന്ന് അമൃതയും പറഞ്ഞിരുന്നു.

പുതിയ മ്യൂസിക് ട്രൂപ്പ് തുടങ്ങി അമൃത അതിന്റെ തിരക്കിലായതോടെയാണ് പ്രശ്‌നങ്ങള്‍ വന്നത് എന്നൊക്കെ അന്ന് റുമേഴ്സ് ഉണ്ടായിരുന്നു. അമൃതയും വീട്ടുകാരും മകളെ ബാലയില്‍ നിന്നും അകറ്റിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും പറയുന്നു.

ഇപ്പോഴും മകള്‍ ‘അമ്മ അമൃതയുടെ കൂടെയാണ്. ബാല ഇടയ്‌ക്കൊക്കെ മകളെ പറ്റി ചിത്രങ്ങളും സ്റ്റോറിയും മറ്റും ഇടാറുണ്ട്. ഇടയ്ക്ക് ഇവര്‍ ഒന്നിക്കുന്നു എന്നൊക്കെ പലരും പറഞ്ഞ് പരത്തിയിരുന്നു. പക്ഷെ ഇതൊക്കെ തന്നെ സങ്കടപെടുത്തുന്നതാണ് എന്നാണ് നടന്‍ പറഞ്ഞത്. തനിക്കും തന്റെ കുടുംബത്തിനും ഇത് വിഷമമാണ് എന്നാണ് പറയുന്നത്. വ്യക്തി ജീവിതം, സിനിമ ജീവിതം കൂടാതെ അപകടവും സംഭവിച്ചു. 

അതിനൊപ്പം ഒറ്റപ്പെടുകയും ചെയ്തു. എഴുന്നേറ്റ് നില്‍ക്കാന്‍ പോലും സാധിക്കാത്ത വിധത്തില്‍ ഒറ്റപ്പെട്ട് പോയി. അന്ന് എന്നെ ചെന്നൈ ആശുപത്രിയില്‍ കൊണ്ട് പോയി ചികിത്സയ്ക്ക് വേണ്ട കാര്യങ്ങളെല്ലാം ചെയ്തത് നടന്‍ അജിത്താണെന്നൊക്കെ നടന്‍ അന്ന് പറഞ്ഞിരുന്നു. അതുകൊണ്ടു തന്നെ വളരെ കഷ്ടപ്പെട്ടാണ് താന്‍ ഇന്ന് കാണുന്ന രീതിയില്‍ സന്തോഷമായി ജീവിക്കുന്നത് എന്നൊക്കെ പറഞ്ഞിരുന്നു ബാല.

സിനിമയില്‍ തന്നെ ഒരുപാട് പേര്‍ ഒതുക്കാന്‍ ശ്രമിച്ചെങ്കിലും നല്ല വ്യക്തികള്‍ ഉണ്ടെന്നും ബാല പറയുന്നു. രണ്ടാം വരവിവല്‍ തന്നെ സഹായിച്ചത് മോഹന്‍ലാലും സംവിധായകന്‍ വൈശാഖുമാണെന്ന് ബാല പറഞ്ഞിട്ടുണ്ടായിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം ബാല മലയാളത്തില്‍ തിരികെ എത്തിയത് മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രമായ പുലിമുരുകനിലൂടെയാണ്. മോഹന്‍ലാല്‍, വൈശാഖ് എന്നിവരാണ് എന്നെ പുലിമുരുകനില്‍ അഭിനയിക്കാന്‍ വിളിക്കുന്നത്. 

അന്ന് ഞാന്‍ പറഞ്ഞു, ഇത്രയും പ്രശ്നങ്ങളുള്ള ഒരു വ്യക്തിയാണ് ഞാന്‍. ഇത്രയും വലിയൊരു സിനിമയില്‍ ഞാന്‍ ഭാഗമാകുന്നത് ശരിയാണോ എന്ന് ചോദിച്ചു. ഞാന്‍ വിളിച്ചത് ബാല എന്ന നടനെയാണ്, നിങ്ങളുടെ കഴിവ് കൊണ്ടാണ്. അല്ലാതെ നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങള്‍ എനിക്ക് വിഷയമല്ല. കഥപാത്രം നിങ്ങള്‍ക്ക് ചേരുമെന്നാണ് വൈശാഖ് പറഞ്ഞത്. അത് തന്നെയാണ് മോഹന്‍ലാലിന്റെയും അഭിപ്രായമെന്നും പറഞ്ഞു. അങ്ങനെയാണ് ഒരു ഇടവേളയ്ക്ക് ശേഷം ഞാന്‍ അഭിനയിക്കുന്നത് എന്ന് നടന്‍ അന്ന് പറഞ്ഞിരുന്നു.

അമൃത ബിഗ്ബോസില്‍ മത്സരിച്ചപ്പോള്‍ വീണ്ടും ഇവരുടെ കാര്യം സംസാര വിഷയമായി മാറി ഇരുന്നു. അമൃത ബിഗ് ബോസില്‍ മത്സരിക്കാന്‍ വന്നതോടെ ഇക്കാര്യം ചര്‍ച്ചയായി. ബാല രണ്ടാമതും വിവാഹിതനാവുന്നു എന്ന തരത്തില്‍ വീണ്ടും പ്രചരണങ്ങള്‍ വന്നിരുന്നു.

അതില്‍ പ്രധാനമായും മഞ്ജു വാര്യര്‍ അടക്കമുള്ള നടിമാരുടെ പേര് ചേര്‍ത്താണ് പറഞ്ഞിരുന്നത്. മഞ്ജു വാര്യരുടെയും മംമ്ത മോഹന്‍ദാസിന്റെയും ഒക്കെ പേരിനൊപ്പം വന്ന തന്റെ വിവാഹ വാര്‍ത്തകളെ കുറിച്ച് ബാല പിന്നീട് പ്രതികരിച്ചിരുന്നു. രണ്ടാമതൊരു വിവാഹം കഴിക്കാന്‍ പേടിയാണെന്നും താന്‍ അതിനെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്നുമാണ് ബാല പറഞ്ഞിരുന്നത്. 

Continue Reading
You may also like...

More in Malayalam

Trending

Recent

To Top