
Malayalam
മുള്ളന്‍കൊല്ലി വേലായുധനായി നിശ്ചയിച്ചത് ആ നടനെയായിരുന്നു; വെളിപ്പെടുത്തി രഞ്ജന്‍ പ്രമോദ്
മുള്ളന്‍കൊല്ലി വേലായുധനായി നിശ്ചയിച്ചത് ആ നടനെയായിരുന്നു; വെളിപ്പെടുത്തി രഞ്ജന്‍ പ്രമോദ്

കാലം എത്ര പിന്നിട്ടാലും മോഹന്‍ലാലിന്റെ മുള്ളംകൊല്ലി വേലായുധന് മലയാള സിനിമാ പ്രേക്ഷകര്‍ക്ക് എന്നും ഒരു വിസ്മയമായിരുന്നു. ജോഷി സംവിധാനം ചെയ്ത 2005-ല്‍ പുറത്തിറങ്ങിയ ‘നരന്’ കേരളത്തിലെ തിയേറ്ററുകളില്‍ തകര്‍ത്തോടിയ ചിത്രമായിരുന്നു.
ഇപ്പോഴിതാ, നരന് എന്ന ചിത്രം മമ്മൂട്ടിയ്ക്ക് വേണ്ടി എഴുതിയതാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്
തിരക്കഥയും സംഭാഷണവും എഴുതിയ രഞ്ജന്‍ പ്രമോദ്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സംവിധായകന്റെ വാക്കുകള്‍ ഇങ്ങനെ…
ചിത്രത്തിന് ആദ്യം താന്‍ ഇട്ടിരുന്ന പേര് രാജാവ് എന്നാണ്. അന്ന് ആ ചിത്രത്തില്‍ നായകനായി നിശ്ചയിച്ചിരുന്നത് ലാലേട്ടനെയായിരുന്നില്ല മമ്മൂക്കയെ ആയിരുന്നു. ഇന്ന് ചിത്രത്തില്‍ കാണുന്നത് പോലെ മരം പിടുത്തവും മറ്റുമൊന്നും ആയിട്ടില്ലായിരുന്നു .
ഒരു തുടക്കം മാത്രമായിരുന്നു അത്. ചിത്രത്തിനെ കുറിച്ച് മമ്മൂക്കയോട് സംസാരിച്ചു. ആ ചിത്രത്തിനോട് അനുഭാവപൂര്‍ണ്ണമായ നിലപാട് ആയിരുന്നു ആദ്ദേഹത്തിന് ഉണ്ടായിരുന്നത്. അതിന് ശേഷം ആ സിനിമ നടക്കാത്ത ഒരു സഹചര്യം ഉണ്ടായി പിന്നീട് ഞാന്‍ തന്നെ ചിത്രം സംവിധാനം ചെയ്യാം എന്നൊരു കാഴ്ചപ്പാടിലേയ്ക്ക് വന്നു.
പിന്നീട് ഈ ചിത്രത്തിന്റെ കഥ പറയുന്നത് ലാലേട്ടനോടായിരുന്നു. ഈ ചിത്രത്തില്‍ അടി എന്നത് ഒരു പ്രധാന വിഷയമായി. എന്നാല്‍ ഈ ചിത്രത്തില്‍ അധികം അടി ഇല്ലായിരുന്നു. എന്നാലും ചിത്രത്തില്‍ പലതരത്തിലുള്ള അടികള്‍ ഉണ്ടായിരുന്നു. എനിക്ക് മമ്മൂക്കയെ ഡയറക്ട് ചെയ്യാന്‍ പറ്റില്ല എന്നൊരു തോന്നല്‍ ഉണ്ടായിരുന്നു. മമ്മൂക്കയ്ക്ക് മനസ്സില്‍ ഒരു ബഹുമാനമായിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ അത്രയും ഫൈറ്റ് എനിക്ക് മമ്മൂക്കയെ വെച്ച് കൊണ്ട് ഡയറക്ട് ചെയ്യാന്‍ പറ്റില്ലെന്ന് തോന്നി. അങ്ങനെയാണ് ഈ കഥയുടെ ചെറിയ രൂപം ലാലേട്ടനോട് പറയുന്നത്.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ബാബു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...
സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായ താരമാണ് നടനും മോഡലും ബോഡി ബിൽഡറുമെല്ലാമായ ഷിയാസ് കരീം. ബിഗ് ബോസിൽ എത്തിയപ്പോൾ മുതലായിരുന്നു ഷിയാസിനെ പ്രേക്ഷകര്‍...