പ്രേക്ഷകരേയും മത്സരാർഥികളേയും ഒരുപോലെ ഞെട്ടിച്ച ഒരു സംഭവമായിരുന്നു ബിഗ് ബോസ്സിൽ നിന്നും ഫിറോസ് ഖാൻ – സജ്ന ദമ്പതികൾ പുറത്ത് പോയത്. മറ്റ് മത്സരാർഥികളോട് മോശമായി പെരുമാറിയതിനെ തുടർന്നാണ് ഇവരെ ഹൗസിൽ നിന്ന് എലിമിനേറ്റ് ചെയ്തത്.
ഇതിന് മുൻപും നിരവധി തവണ ഇവർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ പലപ്പോഴും ദമ്പതികൾ ബിഗ് ബോസ് ഹൗസിലെ നിയമങ്ങൾ കാറ്റിൽ പറത്തുകയായിരുന്നു
അതേ സമയം ബിഗ് ബോസ് സ്ക്രീപ്റ്റിലൂടെയാണ് മത്സരം നടക്കുന്നതെന്ന് പറയുകയാണ് മുന്മത്സരാര്ഥിയും നടിയുമായ മിഷേന്‍ ആന്‍ ഡാനിയേല്‍. ഈ സീസണില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ മിഷേല്‍ പുറത്ത് നടന്ന കാര്യം അകത്ത് പറഞ്ഞതിന്റെ പേരില്‍ നേരിട്ട് നോമിനേഷനില്‍ എത്തി. ആ ആഴ്ച തന്നെ പുറത്ത് പോവുകയും ചെയ്തിരുന്നു.
എന്തായാലും വളരെ മോശമായി പോയി. ഒരു പെണ്ണിന് പെണ്ണിനെ പറയാം, പെണ്ണിന് ആണിനെയും പറയാം. പക്ഷേ ഒരു ആണിന് പെണ്ണിനെ കുറിച്ച് പറയാന്‍ പറ്റത്തില്ല. അതെവിടുത്തെ ന്യായമാണ്. എന്തായാലും അവര്‍ കാണിച്ചത് വളരെ മോശമാണ്. അടുത്തത് അവര്‍ ലക്ഷ്യം വെക്കുന്നത് സായി വിഷ്ണുവിനെയാണ്.
ഇക്കാര്യം എനിക്ക് ഉറപ്പാണ്. സായി ആര്‍മി ഉണ്ടെങ്കില്‍ അവരെല്ലാം സപ്പോര്‍ട്ട് ചെയ്യണം. ഇനി ടാര്‍ഗറ്റ് ചെയ്യാന്‍ പോവുന്നത് സായിയെയാണ്. ഈ ഷോ യില്‍ അങ്ങനെ ഉണ്ടാവും. ഇനി നോക്കിക്കോ, സായിയുടെ കൈയില്‍ നിന്ന് എന്തെങ്കിലും ഒരു പിഴവ് ഉണ്ടായിട്ടുണ്ടെങ്കില്‍ അവനെയും വേറെ രീതിയിലാക്കും. അത് നൂറ് ശതമാനം ഉറപ്പുള്ളതാണ്.
ഡെയിഞ്ചര്‍ ഫിറോസിന് ശേഷം ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ടുള്ള ആള് സായി വിഷ്ണുവാണ്. ഇവരുടെ സ്ക്രീപ്റ്റില്‍ മണിക്കുട്ടനാണ് വിന്നര്‍. അതുകൊണ്ടാണ് ഇനി സായിയെ ഉന്നം വെക്കാന്‍ പോവുന്നതെന്നും സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച വീഡിയോയില്‍ മിഷേല്‍ പറയുന്നു.
അതേ സമയം ബിഗ് ബോസ് ചെയ്ത ഏറ്റവും വലിയ തെറ്റ് നിങ്ങളെ കൊണ്ട് വന്നതാണെന്ന് പറയുകയാണ് ആരാധകര്‍. മണിക്കുട്ടന് അതിന് അര്‍ഹനായ മത്സരാര്‍ഥിയാണെന്ന് തന്നെയാണ് ഞങ്ങളുടെ വിശ്വാസം.
അവിടെ നിന്നും ഇറങ്ങുന്നതിന് തൊട്ട് മുന്‍പ് മണിക്കുട്ടനെ കുറിച്ചുള്ള കുറ്റം കിടിലം ഫിറോസിനോട് പറഞ്ഞത് ഞങ്ങള്‍ കണ്ടതാണ്. ഇതൊക്കെ അറിയാമായിരുന്നെങ്കില്‍ എന്തിനാണ് ബിഗ് ബോസിലേക്ക് പോയത്. സായി പോയാല്‍ നിങ്ങള്‍ക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ. മണിക്കുട്ടനോട് അസൂയ ഉണ്ടായിട്ടാണോ ഇങ്ങനെ പറയുന്നത്.
മണിക്കുട്ടനെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പ് കൊടുത്തിട്ടാണ് മിഷേല്‍ ബിഗ് ബോസിനുള്ളില്‍ നിന്നും പുറത്താവുന്നത്. ബിഗ് ബോസിന്റെ സ്ക്രീപ്റ്റില്‍ മാത്രമല്ല പ്രേക്ഷകരുടെ മനസിലും മണിക്കുട്ടന് വിജയിക്കണമെന്ന് തന്നെയാണ് ആഗ്രഹം. പുറത്ത് വലിയ സപ്പോര്‍ട്ട് കിട്ടുന്നുണ്ടെന്ന് അറിഞ്ഞത് കൊണ്ടാവാം മണിയ്ക്ക് എതിരെ മിഷേല്‍ തിരിഞ്ഞതെന്നും തുടങ്ങി മിഷേലിന്റെ വീഡിയോയ്ക്ക് താഴെ കമന്റുകള്‍ നിറയുകയാണ്.
അതെ സമയം തന്നെ പുറത്ത് പോയ സജ്ന ഫിറോസ് ദമ്പതികളുടെ ആദ്യ പ്രതികരണം വൈറലാകുകയാണ്. ഹൗസിലുണ്ടായിരുന്ന മറ്റ് മത്സരാർഥികളെ കുറിച്ചായിരുന്നു ഇവർ മനസ് തുറന്നത്
ഇവിടെ നിന്നും അകത്തേയ്ക്ക് പോയപ്പോൾ പുലികൾ ഉണ്ടെന്നു വച്ചിട്ടാണ്. എന്റെ മനസ്സിൽ മാൻകുട്ടികളെപ്പോലെ പോകണം എന്നായിരുന്നു. എന്നാൽ അവിടെ ചെന്നപ്പോൾ പുലികൾ ഒക്കെ തന്നെ ആയിരുന്നു. പക്ഷെ ഒന്നിനും പല്ലും നഖവുമില്ല. അവിടെയും ഇവിടെയും ഒക്കെ കിടന്നുറങ്ങുന്ന കുറെ പുലികൾ. അവിടെ ഞാൻ മോർണിംഗ് ടാസ്ക്കിൽ പറഞ്ഞതുപോലെ ഒരു ഉറുമ്പായി നിന്നാൽ മതി. ഒരു മാൻ കുട്ടിയെ പോലും ആയി അവിടെ നിക്കേണ്ടതില്ല.
ഞങ്ങൾ അവിടെ അങ്ങനെ തന്നെ ആയിരുന്നു. ഒരു പവർ ഉള്ള എതിരാളി ഞങ്ങൾക്ക് ഇല്ലായിരുന്നു. 12 പേരോ അല്ലെങ്കിൽ പതിമൂന്നുപേരോ ചേർന്നിട്ട് വരികയായിരുന്നു. അവർ കൂട്ടത്തോടെ വന്നു. ഞങ്ങൾ ഔട്ട് ആയ ഇന്നുമുതൽ അവർ സന്തോഷിച്ചു തുടങ്ങും. അവരുടെ യഥാർത്ഥ സന്തോഷം ഇപ്പോൾ തുടങ്ങി കാണും. കാരണം ഇനി അവർക്ക് എതിരാളികൾ ഇല്ല. ആര് ആരൊക്കെയാണ് ഫേക്ക് എന്ന് ഞാൻ ഇന്നലെകളിൽ പറഞ്ഞത് നാളെ ജനം തിരിച്ചറിയുമെന്നും ഫിറോസ് പറഞ്ഞു.
കൂടാതെ കേരളത്തിലെത്തിയ ഫിറോസിന് മികച്ച പ്രേക്ഷക സ്വീകരണമായിരുന്നു ലഭിച്ചത്. താൻ താനായി നിന്നാണ് ഗെയിം കളിച്ചതെന്ന് ഫിറോസ് ഖാൻ പുറത്തിറങ്ങിതിന് ശേഷം ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു. 100 ദിവസം പഴം പോലെ നിൽക്കുന്നതിനേക്കാൾ നല്ലത് നിന്നിരുന്ന 53 ദിവസവും നെഞ്ചുറപ്പോടെ നിൽക്കുക എന്നാണ്.
താൻ അങ്ങനെ തന്നെയാണ് നിന്നതെന്നും ഫിറോസ് പറയുന്നു. കൂടാതെ തന്നോടൊപ്പം നിന്ന് ജനങ്ങൾക്കും ഫിറോസ് നന്ദി പറയുന്നുണ്ട്. ഇനിയും ഇതുപോലെ പിന്തുണ വേണമെന്നും പല പരിപാടികളുമായി ഇനിയും എത്തുമെന്നും ഫിറോസ് ഖാൻ പറയുന്നു.
നടൻ വിനായകൻ പോലീസ് കസ്റ്റഡിയിൽ. ഹോട്ടലിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെത്തുടർന്ന് ആണ് നടനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കൊല്ലത്തെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽവെച്ചാണ് സംഭവം. സിനിമാ...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...