
News
മനപ്പൂര്‍വമുള്ള കുത്തിനോവിക്കലുകള്‍ തനിക്ക് തിരിച്ചറിയാനാകും; ട്രോളുകൾക്ക് മറുപടിയുമായി കൈലാഷ്
മനപ്പൂര്‍വമുള്ള കുത്തിനോവിക്കലുകള്‍ തനിക്ക് തിരിച്ചറിയാനാകും; ട്രോളുകൾക്ക് മറുപടിയുമായി കൈലാഷ്
Published on

മിഷന് സി എന്ന സിനിമയില്‍ കൈലാഷിന്റെ കഥാപാത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്ത് വന്നതിന് പിന്നാലെയായിരുന്നു കൈലാഷിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം നിരവധി ട്രോളുകളാണ് പ്രചരിച്ചത്. ഇപ്പോൾ ഇതാ പരിഹാസ ട്രോളുകള്‍ക്ക് ഒടുവില്‍ മറുപടിയുമായി നടന് കൈലാഷ്.
സ്വയം വിലയിരുത്താനും നവീകരിക്കാനും വേണ്ടി വിമര്‍ശനങ്ങളെല്ലാം ഏറ്റുവാങ്ങുന്നുവെന്നും മഹാനടന്മാരെ കണ്ടുപഠിക്കാന്‍ ശ്രമിക്കുന്നതെന്നും കൈലാഷ് പറഞ്ഞു.
മനപ്പൂര്‍വമുള്ള കുത്തിനോവിക്കലുകള്‍ തനിക്ക് തിരിച്ചറിയാനാകും. മിഷന് സിയ്ക്ക് ശേഷമുള്ള ചിത്രത്തിനു വേണ്ടി ഒരുങ്ങുന്നതിന്റെ ഭാഗമായി വയനാട്ടിലേക്ക് പോയിരിക്കുകയായിരുന്നെന്നും ഏറെ കഴിഞ്ഞാണ് ട്രോളുകളെ കുറിച്ച് അറിഞ്ഞതെന്നും കൈലാഷ് പറയുന്നു. സ്നേഹിക്കുന്നരോടും ഒപ്പം നില്ക്കുന്നവരോടും കുറ്റപ്പെടുത്തുന്നവരോടും എന്നും പ്രിയം മാത്രമേയുള്ളുവെന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.
കൈലാഷിനെതിരെ ഉയര്‍ന്ന അധിക്ഷേപ ട്രോളുകളില്‍ പ്രതിഷേധവുമായി സിനിമാ പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരുന്നു.മിഷന് സിയുടെ സംവിധായകന് വിനോദ് ഗുരുവായൂരിനും നടന് അപ്പാനി ശരത്തിനും പിന്നാലെ സംവിധായകന് അരുണ്‍ ഗോപിയും വി.എ ശ്രീകുമാര്‍ മേനോന് തുടങ്ങിയവരും നടന് പിന്തുണയുമായെത്തിയിരുന്നു.
നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് ആലിയ ഭട്ട്. 78-ാമത് കാൻ ഫിലിം ഫെസ്റ്റിവലിലും ആലിയ അരങ്ങേറ്റം കുറിച്ചിരുന്നു. കാൻ റെഡ് കാർപറ്റിലെ...
ഇന്നസൻ്റ് … മലയാളിയുടെ മനസ്സിൽ നിഷ്ക്കളങ്കമായ ചിരിയും ചിന്തയും നൽകി അവരുടെ മനസ്സിൽ ഇടം പിടിച്ച ഒരു നടനാണ് ഇന്നസൻ്റ്. ഒരു...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയൻപിള്ള രാജു. നടനായും നിർമാതാവായുമെല്ലാം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം. വളരെ ചെറിയ...