
Malayalam
ആ ഒരൊറ്റ ചോദ്യം, ചോദിച്ച് തീരും മുൻപ് അരിസ്റ്റോയുടെ മറുപടി; ഊറിച്ചിരിച്ച് ബിഗ് ബോസ് പ്രേമികൾ!
ആ ഒരൊറ്റ ചോദ്യം, ചോദിച്ച് തീരും മുൻപ് അരിസ്റ്റോയുടെ മറുപടി; ഊറിച്ചിരിച്ച് ബിഗ് ബോസ് പ്രേമികൾ!

ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ അഭിനേതാവാണ് അരിസ്റ്റോ സുരേഷ്. കഴിവ് കൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കിയ സാധാരണക്കാരൻ. ചുമട്ടുതൊഴിലാളിയായി ജോലി ചെയ്യുന്നതിനിടയിലും കല മറക്കാതെ സ്വന്തമായി പാട്ടുകള്‍ എഴുതി പാടിയിരുന്നു.
ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നതെങ്കിലും നിരവധി പാട്ടുകൾ രചിച്ചിട്ടുണ്ട്. .ചിത്രത്തിലെ മുത്തേ പൊന്നേ പിണങ്ങല്ലേ എന്തേ കുറ്റം ചെയ്തു ഞാന്‍… എന്ന ഒറ്റ ഗാനത്തിലൂടെയാണ് ചലച്ചിത്രരംഗത്തേയ്ക്ക് കടക്കുന്നത്.
പിന്നീട് ബിഗ് ബോസ് ആദ്യ സീസണിൽ എത്തുകയും അരിസ്റ്റോ സുരേഷ് എന്ന കലാകാരനെ മലയാളികൾ കൂടുതൽ അറിയുകയും ചെയ്തു. ബിഗ് ബോസ് അനുഭവത്തെക്കുറിച്ചും മത്സരാർത്ഥികൾക്കുള്ള ഉപദേശങ്ങളും അരിസ്റ്റോ സുരേഷ് മുൻപ് പറഞ്ഞിരുന്നു.
“ബിഗ് ബോസ് സമൂഹത്തിന്റെ ഒരു കണ്ണാടിയാണ്. നിങ്ങള്‍ ആ വീടിനുള്ളില്‍ ഉണ്ടെങ്കില്‍ അത് ആളുകള്‍ കാണുകയും അഭിപ്രായം പറയുകയും ചെയ്യും. നിങ്ങള്‍ എന്താണോ അങ്ങനെ ആയിരിക്കുക. ഒരിക്കലും അഭിനയിക്കരുത്. നിങ്ങള്‍ക്ക് ദേഷ്യം തോന്നുന്നുണ്ടെങ്കില്‍ അത് പ്രകടിപ്പിക്കുക. അതിന് ശേഷം പിന്നീലൂടെ അത് മറ്റുള്ളവരോട് പറയരുത്. അത് പ്രശസ്തിയ്ക്ക് വേണ്ടി മാത്രമാണ്.” അരിസ്റ്റോ സുരേഷ് പറഞ്ഞു.
അതേസമയം, ബിഗ് ബോസ് ഷോ ജീവിതത്തില്‍ നല്ലത് മാത്രമാണ് നല്‍കിയതെന്നും കൂടുതല്‍ പ്രേക്ഷകരിലേക്ക് ഞാന്‍ എത്തിയത് ഈ പരിപാടിയിലൂടെയാന്നും അരിസ്റ്റോ സുരേഷ് പറഞ്ഞിരുന്നു. ബിഗ് ബോസ് ഒരു ഷോ ആയിരുന്നില്ല, അത് തന്റെ ജീവിതമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോൾ ബിഗ് ബോസ് സീസൺ ത്രീ 57 ആം ദിവസം എത്തിനിൽക്കുമ്പോൾ ബിഗ് ബോസ് കുടുംബത്തിലെ ആരെയാണ് ഏറെ ഇഷ്ട്ടം എന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് അരിസ്റ്റോ സുരേഷ്. മെട്രോമാറ്റിനിക്ക് നൽകിയ അഭിമുഖത്തിലാണ് അരിസ്റ്റോ സുരേഷിന്റെ അമ്പരിപ്പിക്കുന്ന വെളിപ്പെടുത്തൽ ഉണ്ടായത്.
ആദ്യ സീസണും രണ്ടാം സീസണും ഇപ്പോൾ മൂന്നാമത്തെ സീസണും കാണുമ്പോൾ അതിപ്പോൾ ഏറെ ഇഷ്ട്ടം കുടുംബത്തിലെ ഗൃഹനാഥനെ തന്നെയാണന്നാണ് അരിസ്റ്റോ സുരേഷ് പറയുന്നത്. അതായത് ബിഗ് ബോസിനെ തന്നെയാണ് അരിസ്റ്റോ സുരേഷ് ഏറെ ഇഷ്ടപ്പെടുന്നത്!
about bigg boss
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടന് ധ്യാൻ ശ്രീനിവാസൻ. ഇപ്പോഴിതാ കുറച്ച് നാളുകൾക്ക് മുമ്പ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പരാമർശം തന്നെ കുറിച്ചാണെന്ന്...
കഴിഞ്ഞ ദിവസമായിരുന്നു മാതൃദിനം. നിരവധി താരങ്ങളാണ് തങ്ങളുടെ അമ്മമാർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരുന്നത്. ഈ വേളയിൽ നടി കാവ്യ മാധവന്റെ ഫാൻ...
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്....
സംവിധായകൻ പ്രിയദർശൻ തിരക്കഥ എഴുതി ആലപ്പി അഷറഫ് സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ ചിത്രമാണ് നിന്നിഷ്ടം എന്നിഷ്ടം. മോഹൻലാൽ നായകനായി എത്തിയ...
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...