
Malayalam
ഫിറോസിന്റെ വാവിട്ട വാക്ക്, സടകുടഞ്ഞെഴുന്നേറ്റ് നോബി! പേടിച്ചരണ്ട് മത്സരാർത്ഥികൾ നാടകീയ രംഗങ്ങൾ
ഫിറോസിന്റെ വാവിട്ട വാക്ക്, സടകുടഞ്ഞെഴുന്നേറ്റ് നോബി! പേടിച്ചരണ്ട് മത്സരാർത്ഥികൾ നാടകീയ രംഗങ്ങൾ
Published on

ഓരോ ആഴ്ചകള്‍ പിന്നിടുമ്പോഴും ബിഗ് ബോസ് വീട് കൂടുതല്‍ സംഭവബഹുലമായ രംഗങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നത്. 50 ദിവസങ്ങള്‍ പിന്നിട്ടപ്പോഴേക്കും ബിഗ് ബോസ് വീട്ടിലെ ഗ്രൂപ്പ് സമവാക്യങ്ങളും സൗഹൃദങ്ങളുമെല്ലാം മാറി മറിഞ്ഞിരിക്കുകയാണ്.
പല അടുത്ത സുഹൃത്തുക്കളും അകലുന്നതിനും തമ്മിലടിക്കുന്നതിനുമെല്ലാം ബിഗ് ബോസ് വീട് സാക്ഷിയായി. തുടക്കത്തില്‍ ശാന്തരായിരുന്നവര്‍ പൊട്ടിത്തെറിക്കുന്നതിനും ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു.
അടുത്താഴ്ചത്തെ ക്യാപ്റ്റൻസി ടാസ്ക്കിൽ മത്സരിക്കേണ്ടവരെ തെരഞ്ഞെടുത്തതിന് പിന്നാലെ ജയിൽ നോമിനേഷന് വേണ്ടി മത്സരാർത്ഥികൾ ഒരുങ്ങി. എന്നാൽ ഓരോരുത്തരായി അവരുടേതാ അഭിപ്രായങ്ങൾ പറഞ്ഞപ്പോൾ പൊളി ഫിറോസ് ഇടയിൽ കയറുകയും പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചു.
പിന്നാലെ മറ്റ് മത്സരാർത്ഥികൾ എല്ലാവരും ഫിറോസിനെതിരെ തിരിഞ്ഞു. തർക്കം മൂർദ്ധന്യാവസ്ഥയിൽ എത്തിയപ്പോൾ ബിഗ് ബോസ് സൈറൻ മുഴക്കി എല്ലാവരേയും ലിവിംഗ് റൂമിലേക്ക് വിളിക്കുകയും കാര്യം തിരക്കുകയുമായിരുന്നു.
ഇതിന് പിന്നാലെ നടന്ന കാര്യങ്ങൾ ക്യാപ്റ്റനായ മണിക്കുട്ടൻ വിവരിക്കുകയും ചെയ്തു. ഒരാളുടെ വ്യക്തി സ്വതന്ത്യത്തിലേക്ക് പൊളി ഫിറോസ് കൈ കടത്തുകയാണ് ചെയ്തതതെന്നും മണിക്കുട്ടൻ പറഞ്ഞു.
‘ചർച്ചകൾ വരുമ്പോൾ പൊരുത്തവും പൊരുത്തക്കേടുകളും സ്വാഭാവികമാണ്. അവയെ ചൊല്ലിയുള്ള തർക്കങ്ങളും സ്വാഭാവികമാണ്. പക്ഷേ കഴിഞ്ഞ അരമണിക്കൂറായി എന്താണ് ഇവിടെ നടന്ന് കൊണ്ടിരിക്കുന്നത്. ലോകം മുഴുവൻ നിങ്ങളെ കണ്ടുകൊണ്ടിരിക്കയാണ്. വഴക്കുണ്ടായാൽ അത് എത്രയും പെട്ടെന്ന് പരഞ്ഞ് തീർക്കുകയുക. എല്ലാത്തിനും പരിഹാരം കണ്ടെത്തുക‘ എന്നാണ് ബിഗ് ബോസ് നൽകിയ നിർദ്ദേശം.
പിന്നാലെ മത്സരാർത്ഥികൾ അവരവരുടേതായ ഭാഗങ്ങൾ പറയുകയും ചെയ്തു. ഓരോ വ്യക്തികളുടെയും പേഴ്സണൽ ലൈഫിൽ കയറി കളിക്കുകയാണ് സജിനയും ഫിറോസും. ഇതൊക്കെ പറയാൻ ഇവർക്ക് ആരാണ് അധികാരെ കൊടുത്തത്. അവര്‍ ചെയ്യുമ്പോൾ ശരിയും ബാക്കിയുള്ളവർ ചെയ്യുമ്പോൾ അത് തെറ്റുമാണെന്നാണ് സായ് വിഷയത്തിൽ പ്രതികരിച്ചത്.
എല്ലാവരും നോമിനേറ്റ് ചെയ്തിട്ടും ഞങ്ങൾ ഇവിടെ നിക്കുന്നത് പ്രേക്ഷകരുടെ സപ്പോർട്ട് കൊണ്ടാണെന്നാണ് സജിന പറയുന്നത്. സ്ത്രീകളെ പറ്റി ഫിറോസ് പറയുമ്പോൾ അത് ചിരിച്ച് കൊണ്ട് കേൾക്കുകയാണ് സജിന ചെയ്യുന്നതെന്നും മത്സരാർത്ഥികൾ പറയുന്നു. നോബി സജിനയെ തെറിവിളിച്ചുവെന്ന് ഫിറോസ് പറഞ്ഞു. ഇത് കേട്ടപാടെ നോബി എഴുന്നേറ്റ് വന്ന് ഞാൻ അങ്ങനെ വിളിച്ചത് ആരെങ്കിലും കേട്ടുവോന്ന് ചോദിക്കുന്നുണ്ട്. ഇതുവരെ കാണാത്ത നോബിയെ ആയിരുന്നു പിന്നീട് എല്ലാവരും കണ്ടത്. പിന്നാലെ എല്ലാവരും നോബിയെ പിടിച്ച് മാറ്റാനും ശ്രമിക്കുന്നുണ്ട്.
കഴിഞ്ഞ ഒരാഴ്ചത്തെ അവരുടെ പ്രകടനം വിലയിരുത്തി കൈയടികളും വിമര്‍ശനങ്ങളുമായി എത്തുന്ന മോഹന്‍ലാലിനായി പ്രേക്ഷകര്‍ക്കിടയിലും വലിയ കാത്തിരിപ്പ് ഉണ്ടാവാറുണ്ട്. എന്നാല്‍ മോഹന്‍ലാല്‍ എത്താത്ത ഒരു വാരാന്ത്യമാണ് സീസണ് 3ല്‍ ഇത്തവണ. വെള്ളിയാഴ്ച എപ്പിസോഡില്‍ത്തന്നെ ഇക്കാര്യം ബിഗ് ബോസ് സൂചിപ്പിച്ചിരുന്നു. മോഹന്‍ലാല്‍ പങ്കെടുക്കുന്ന എലിമിനേഷന് എപ്പിസോഡുകള്‍ ഈ വാരാന്ത്യത്തില്‍ ഉണ്ടാവില്ലെന്നും മറിച്ച് വിഷു സ്പെഷല്‍ എപ്പിസോഡില്‍ അദ്ദേഹം പങ്കെടുക്കുമെന്നുമായിരുന്നു അനൗണ്‍സ്മെന്റ്.
അതേസമയം അഞ്ചു പേരാണ് ഈ വാരം നോമിനേഷന് ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്നത്. അഡോണി, സജിന-ഫിറോസ്, റിതു, സായ് വിഷ്ണു, സന്ധ്യ എന്നിവരാണ് അത്.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...
ഏപ്രിൽ 25ന് ആണ് മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിൽ പുറത്തെത്തിയ തുടരും തിയേറ്ററുകളിലെത്തിയത്. ചിത്രം ആഗോള ബോക്സ് ഓഫീസിൽ ചിത്രം...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക്...
ഓർത്തുവയ്ക്കാൻ ഒരു പിടി മനോഹരമായ ഗാനങ്ങൾ മലയാളികൾക്കു സമ്മാനിച്ച പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധായകനാകുന്നു. എവേക് (Awake) എന്ന ചിത്രമാണ്...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകിയ ഇന്ത്യൻ ആർമിയെ പ്രശംസിച്ച് നടൻമാരായ മമ്മൂട്ടിയും...