
Malayalam
പർദ്ദ ഇട്ട ആരെയെങ്കിലും മതിയോ?, ‘പോര’; ദിലീഷ് പോത്തന്റെ വാക്കുകൾ ശ്രദ്ധേയമാകുന്നു!
പർദ്ദ ഇട്ട ആരെയെങ്കിലും മതിയോ?, ‘പോര’; ദിലീഷ് പോത്തന്റെ വാക്കുകൾ ശ്രദ്ധേയമാകുന്നു!
Published on

ഫഹദ് ഫാസിൽ മുഖ്യ കഥാപാത്രമാകുന്ന ദിലീഷ് പോത്തന് സംവിധാനം ചെയ്ത ‘ജോജി’ മികച്ച നേടി മുന്നേറുകയാണ്. ചിത്രത്തില്‍ മുഖം കാണിക്കാതെ ദിലീഷ് പോത്തനും കഥാപാത്രമാകുന്നുണ്ട് . ഇപ്പോൾ മുഖം കാണിക്കാതെ അഭിനയിക്കുന്നതിനെ കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകൻ.
“തൻ്റെ സിനിമയിൽ മുഖം കാണിക്കാതെ പ്രത്യക്ഷപ്പെടുന്ന ആളാണെങ്കിൽ പോലും അയാൾ ഒരു അഭിനേതാവ് ആയിരിക്കണമെന്ന് തനിക്ക് നിർബന്ധമുണ്ടെന്ന് പറയുകയാണ് ദിലീഷ് പോത്തന്. പ്രമുഖ മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ദിലീഷ് പോത്തൻ ഇക്കാര്യം വെളിപ്പെടുത്തിയത്.
തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തില്‍ നടി ഉണ്ണിമായ പര്‍ദ്ദ ഇട്ട് അഭിനയിച്ചിരുന്നു. ഉണ്ണിമായയെ കുറിച്ചും ജോജിയില്‍ പിപിഇ കിറ്റ് ധരിച്ച് ഡിവൈഎസ്പി ആയി വേഷമിട്ട മധുവിനെ കുറിച്ചുമാണ് ദിലീഷ് പറയുന്നത്. മുഖം കാണുന്നുണ്ടോ എന്നതല്ല ക്യാരക്ടര്‍ ചെയ്യുന്നത് ആക്ടറാകണമെന്നു തനിക്ക് നിര്‍ബന്ധമുണ്ടെന്ന് ദിലീഷ് പറയുന്നു.
”തൊണ്ടിമുതലില്‍ പര്‍ദ്ദ ഇട്ടിട്ടുള്ള ഒരു കഥാപാത്രം ഉണ്ണിമായ ചെയ്തിരുന്നു. ഷൂട്ടിന്റെ സമയത്ത് എന്നോട് ചോദിച്ചു, ‘പര്‍ദ്ദ ഇട്ടിട്ട് ആരെങ്കിലും മതിയോ’ എന്ന്. അത് പോര എനിക്ക് ആക്ടര്‍ തന്നെ വേണം’ എന്ന് പറഞ്ഞു. മുഖം കാണുന്നുണ്ടോ ഇല്ലയോ എന്നല്ല, ആ ക്യാരക്ടര്‍ ചെയ്യുന്നത് ആക്ടറാകണമെന്നു എനിക്ക് നിര്‍ബന്ധമുണ്ട്.”- ദിലീഷ് പോത്തൻ പറയുന്നു.
about dileesh pothan
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ എസ്കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുമായി ബന്ധപ്പട്ട വിവാദങ്ങളാണ് സോഷ്യൽ...
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആദിവാസി മത്സ്യത്തൊഴിലാളികൾക്ക് മീൻ വലകളും ലൈഫ് ജാക്കറ്റുകളും സൗജന്യമായി എത്തിച്ചു. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ്...
തെലുങ്ക് നടൻ പ്രഭാസിന്റെ പേരിൽ 50 ലക്ഷം രൂപയുടെ ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന് പറഞ്ഞ് രംഗത്തത്തി നടൻ ഫിഷ്...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന വിവാദ ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹർജി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...