Connect with us

ആദ്യ ഭർത്താവിനെ കുറിച്ചുള്ള വെളിപ്പെടുത്തൽ! സജ്‌നയ്ക്ക് നിലവാരമില്ലേ…?

Malayalam

ആദ്യ ഭർത്താവിനെ കുറിച്ചുള്ള വെളിപ്പെടുത്തൽ! സജ്‌നയ്ക്ക് നിലവാരമില്ലേ…?

ആദ്യ ഭർത്താവിനെ കുറിച്ചുള്ള വെളിപ്പെടുത്തൽ! സജ്‌നയ്ക്ക് നിലവാരമില്ലേ…?

ബിഗ് ബോസ് മലയാളം സീസണ്‍ 3 ഓരോ ദിവസവും കടന്നുപോകുന്നത് ചൂടുപിടിച്ച ചർച്ചകളിലൂടെയാണ്. വിഷു സ്പെഷ്യൽ ആയതിനാൽ ഈ ആഴ്ച മത്സരാര്‍ത്ഥികളെ കാണാനായി അവതാരകനായ മോഹന്‍ലാല്‍ എത്തില്ലെന്ന് ബിഗ് ബോസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കഴിഞ്ഞ ആഴ്ച നടന്നുകൊണ്ടിരുന്ന വീക്കിലി ടാസ്‌ക്കും അവസാനിച്ചിരിക്കുകയാണ് . എല്ലാ മത്സരാര്ഥികള്ക്കും അവരുടെ കഴിവ് കാണിക്കാൻ ലഭിച്ച മികച്ച വേദിയായിരുന്നു ബിഗ് ബോസ് ഹൌസ്. ഒരുവിധം എല്ലാവരും അവസരം വേണ്ട വിധത്തിൽ ഉപയോഗിക്കുകയും ചെയ്തു.

ഇതിനിടെ ഈ സീസണിലെ ഏറ്റവും ചർച്ചാ വിഷയമായ രണ്ട് മത്സരാർത്ഥികൾ വീണ്ടും ചർച്ചയാവുകയാണ്. പൊളി ഫിറോസും സജ്‌നയും . കഴിഞ്ഞദിവസം നടന്നൊരു സംഭവുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ചര്‍ച്ചകള്‍ നടക്കുന്നത്. കഴിഞ്ഞ ദിവസം മീറ്റിംഗിനിടെ ഫിറോസ് സംസാരിക്കുമ്പോള്‍ സജ്‌ന ഇടയില്‍ കയറി സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ ഫിറോസ് കൈയ്യില്‍ അടിച്ചിരുന്നു. ഇത് സായ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ തന്നെ തല്ലാന്‍ ഇക്കയ്ക്ക് അവകാശമുണ്ടെന്നും സായ് ഇടപേടണ്ടെന്നുമായിരുന്നു സജ്‌ന പറഞ്ഞത്.

ഈ വിഷയം വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. കഴിഞ്ഞ ദിവസം കിടിലം ഫിറോസിന്റെ നേതൃത്വത്തില്‍ മറ്റ് താരങ്ങളാണ് ഇതേക്കുറിച്ച് സംസാരിച്ചത്. ഇപ്പോഴാണ് സത്യത്തില്‍ നിലവാരമുള്ള സംവാദങ്ങള്‍ ആരംഭിച്ചതെന്നാണ് കിടിലം ഫിറോസ് പറയുന്നത്. മറ്റേത് പഞ്ചസാര മോഷ്ടിച്ചു തേയില മാറ്റി ആപ്പിള്‍ മുറിച്ചത് ശരിയായില്ലെന്നൊക്കെയുളള സംഗതിയായിരുന്നുവെന്നും കിടിലം പറഞ്ഞു. റിതു, സന്ധ്യ, സായ് എന്നിവരായിരുന്നു ചര്‍ച്ചയിലുണ്ടായിരുന്നത്.

തുടര്‍ന്ന് സജ്‌ന ഫിറോസ് വിഷയത്തിലേക്ക് ചര്‍ച്ച എത്തുന്നു. ആ മറ്റേ വിഷയം ആണോ, സന്ധ്യ ചേച്ചി എന്നോട് പറഞ്ഞത്? അത് വച്ച് വേണമെങ്കില്‍ ജീവിതം എടുത്തിടാം. പക്ഷെ നമ്മള്‍ അതിനുള്ള മര്യാദ കാണിക്കുന്നത് കൊണ്ടാണെന്ന് സായ് പറയുന്നു. അവര്‍ തമ്മില്‍ വഴക്കാണെന്ന് കിടിലം ഫിറോസ് പറയുന്നു. എന്നാല്‍ അവര്‍ തമ്മില്‍ വഴക്കല്ലെന്നും സജ്‌നയുടെ നിലപാട് അതാണെന്നും സന്ധ്യ തിരുത്തുന്നു. ആദ്യത്തെ ആള് അടിച്ചു എന്ന് ഇവിടെ നിന്നാണ് പറഞ്ഞത്. എനിക്ക് കൂടുതലൊന്നും അറിയില്ലെന്നും സന്ധ്യ പറയുന്നുണ്ട് .

സജ്‌നയുടെ ആദ്യ വിവാഹത്തെ കുറിച്ചായിരുന്നു പരാമര്‍ശം. ഇത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യുന്നുണ്ടാകുമെന്നും ഓരോരുത്തരുടെ ജീവിതം ജനം അന്വേഷിക്കുമല്ലോയെന്നും കിടിലം ഫിറോസ് പറഞ്ഞു. അവനത് പറഞ്ഞപ്പോള്‍ താന്‍ അതുകൊണ്ടാണ് മറുപടി കൊടുക്കാത്തതെന്നും കിടിലം പറഞ്ഞു. ഒരു അബ്യൂസ് അനുഭവിച്ച സ്ത്രീ, ഫിസിക്കലി അനുഭവിച്ച സ്ത്രീ അബ്യൂസ് അല്ലെങ്കിലും ഉപദ്രവിച്ചു കൊണ്ടിരിക്കുമ്പോള്‍ തകര്‍ത്തു കൊണ്ടിരിക്കുമ്പോള്‍ സൈഡില്‍ എങ്ങനെ ചിരിച്ചു കൊണ്ടിരിക്കുമെന്ന് സന്ധ്യ ചോദിക്കുന്നു. സജ്‌നയ്ക്ക് അങ്ങനെ ഒരു നിലവാരമില്ലെന്നായിരുന്നു അതിന് സായ് കൊടുത്ത മറുപടി.

ഈ വിഷയുമായി ബന്ധപ്പെട്ട് സായ് വിഷ്ണുവും പൊളി ഫിറോസും തമ്മില്‍ ശക്തമായ തർക്കവും ബിഗ് ബോസ് ഹൗസിൽ നടക്കുന്നുണ്ട്. എന്നാല്‍ താന്‍ സജ്‌നയെ തല്ലിയിട്ടില്ലെന്നാണ് പൊളി ഫിറോസ് പറഞ്ഞത്. അതുപോലെതന്നെ പൊളി ഫിറോസ് തല്ലിയിട്ടില്ലെന്നും അനാവശ്യമായി സായ് ഓരോ കാര്യങ്ങള്‍ കൊണ്ടു വരികയാണെന്നുമാണ് സജ്‌നയും പറയുന്നുണ്ട് . ഇതിന് പിന്നാലെ സജ്‌ന കരയുകയും ചെയ്തു. അതേസമയം പൊളി ഫിറോസ് സജ്‌നയെ ചേര്‍ത്തു പിടിച്ച് ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു . പിന്നീടും ഇതേ വിഷയത്തില്‍ സജ്‌ന സന്ധ്യയുമായും തര്‍ക്കിക്കുകയുണ്ടായി.

about bigg boss

More in Malayalam

Trending

Recent

To Top