മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരദമ്പതികളാണ് സ്നേഹയും ശ്രീകുമാറും. കല്യാണം കഴിഞ്ഞിട്ട് ഒരു വർഷം കഴിഞ്ഞിട്ടും ഇരുവരുടെയും വിവാഹവാർത്ത ഉണ്ടാക്കിയ ഓളം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല എന്ന് വേണം പറയാൻ.
മറിമായത്തിലൂടെയാണ് ശ്രീകുമാര് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ഉപ്പും മുളകിലും അഭിനയിച്ച് പ്രേക്ഷക പ്രശംസ നേടി. പൃഥ്വിരാജ് നായകനായി എത്തിയ മെമ്മറീസ് എന്ന ചിത്രത്തിലെ വില്ലന് വേഷം പ്രേക്ഷകരുടെ ഇടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
നിലവിൽ ഫ്ലവേഴ്സ് സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം എന്ന പരമ്പരയിൽ അഭിനയിക്കുകയാണ് താരം. മികച്ച പ്രേക്ഷ സ്വീകാര്യതയാണ പരമ്പരയിലെ ഉത്തമൻ എന്ന കഥാപാത്രത്തിന് ലഭിക്കുന്നത്
സോഷ്യൽ മീഡിയയിൽ സജീവമാണ് ഇരുവരും തങ്ങളുടെ ചെറിയ വിശേഷങ്ങൾ പോലും പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ സ്നേഹ പങ്കിട്ട ഒരു ക്യൂ എ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആരാധകർ വീഡിയോ ഏറ്റെടുത്തിട്ടുണ്ട്.
ജീവിതത്തിൽ എപ്പോഴെങ്കിലും തടി കുറയ്ക്കണം എന്ന് തോന്നിയിട്ടില്ലേ, ശ്രമിച്ചിട്ടുണ്ടോ എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. ഇതൊരു വല്ലാത്ത ചോദ്യമായി പോയി എന്നായിരുന്നു നടിയുടെ മറുപടി. ജീവതത്തിൽ എനിക്ക് വണ്ണം കുറയ്ക്കണം, അതായത് എന്റെ ഈ ഒരു ശരീരം എനിക്ക് ബാധ്യത ആയിട്ടൊന്നും തോന്നീട്ടില്ല. കാരണം ഞാൻ ചെറുപ്പം മുതൽ തന്നെ തടിച്ച ഒരു പ്രകൃതം ആണ്. ആ ശരീരം വച്ചിട്ടാണ് ഡാൻസ് ചെയ്തതും, കഥകളി ചെയ്തതും, ഓട്ടൻതുള്ളൽ ചെയ്തതും എല്ലാം.
എന്റെ ശരീരം ഫ്ലെക്സിബിൾ ആണ്. ഇനിയിപ്പോൾ അൽപ്പം കുറഞ്ഞാൽ തന്നെ ചിലർ പറയും പഴയതായിരുന്നു നല്ലത് എന്ന്. എന്തിനാ ഇപ്പൊൾ അതിന് നിക്കുന്നത്. എനിക്ക് ഇഷ്ടം ഉള്ളതൊക്കെ ഞാൻ കഴിക്കും’, സ്നേഹ ചോദ്യത്തിന് ഉത്തരമായി പറയുന്നു. കൂടാതെ അമ്മയാകുന്നതിനെ കുറിച്ചുമുള്ള ചോദ്യങ്ങൾ നടിയോട് പ്രേക്ഷകർ ചോദിച്ചിരുന്നു. അതിനുളള മറുപടിയും നടി നൽകിയിട്ടുണ്ട്. ചില ഓൺലൈൻ മാധ്യമങ്ങളിലെ വാർത്തകൾ കണ്ടിട്ട് വിശേഷം ആയോ എന്നുള്ള ചോദ്യങ്ങളുമായി ഒരുപാട് കോളും മെസെജുകളും വന്നിരുന്നു. എന്നാൽ അതിലൊന്നും സത്യമില്ലെന്നാണ് സ്നേഹ പറയുന്നത്. വിശേഷം ആകുമ്പോൾ അറിയിക്കാം എന്നും നടി പറയുന്നു.
തുടക്കം മുതൽ തന്നെ ആരാധകരുടെ മനസ്സ് കീഴടക്കിയ ചുരുക്കം പരമ്പകളിലൊന്നാണ് ഏഷ്യാനെറ്റിൽ ഇപ്പോഴും റേറ്റിങ്ങിൽ മുന്നിട്ട് നിൽക്കുന്ന ചെമ്പനീർ പൂവ്. അതിന്...
അശ്വിനെ ഒഴിവാക്കി ശ്രുതിയെ സ്വന്തക്കാൻ ശ്രമിച്ച ശ്യാമിന് കിട്ടിയത് മുട്ടൻപണിയായിരുന്നു. അശ്വിനെ രക്ഷപ്പെടുത്തി ശ്രുതി തിരികെ വീട്ടിലുമെത്തി. എന്നാൽ അവിടെ ഒട്ടും...
രാധാമണിയെ കുറിച്ചുള്ള രഹസ്യങ്ങൾ ഇതുവരെയും തമ്പി അറിഞ്ഞിരുന്നില്ല. എന്നാൽ പശുപതി വഴി രാധാമണിയാണെന്ന് പറഞ്ഞ് മേരിക്കുട്ടിയമ്മയുടെ ഫോട്ടോ കണ്ടയുടനെ തമ്പിയ്ക്ക് ഒരു...
ഇന്ദ്രന്റെ തനിനിറം എന്താണെന്ന് എല്ലാവരെയും അറിയിക്കാനായിട്ടാണ് പല്ലവിയും കുടുംബവും ശ്രമിക്കുന്നത്. അതിന്റെ തുടക്കമായി സേതു ഇനി എഴുനേൽക്കില്ല എന്ന് ഇന്ദ്രനെ പറഞ്ഞ്...
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...