
Malayalam
ഈ താരത്തെ ഓര്‍മ്മയുണ്ടോ..! മലയാളത്തിലെത്തിയത് ഊമയായ ആണ്‍കുട്ടിയായി, വിശേഷങ്ങളുമായി സുജിത ധനുഷ്
ഈ താരത്തെ ഓര്‍മ്മയുണ്ടോ..! മലയാളത്തിലെത്തിയത് ഊമയായ ആണ്‍കുട്ടിയായി, വിശേഷങ്ങളുമായി സുജിത ധനുഷ്
Published on

മിനിസ്ക്രീനിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് സുജിത ധനുഷ്. ഹരിചന്ദനം എന്ന സീരിയലിലൂടെയായിരുന്നു താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോള്‍ മലയാളത്തില്‍ സജീവമല്ലെങ്കിലും സിനിമകളും സീരിയലുകളുമായി മറ്റ് ഭാഷകളില്‍ സജീവമാണ്.
മാത്രമല്ല, സോഷ്യല്‍ മീഡിയയിലും സജീവമായ താരം ഇടയ്ക്കിടെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം പങ്കുവെയ്ക്കാറുണ്ട്. കെ ആര് വിജയ്ക്കൊപ്പം തമിഴിലായിരുന്നുസുജിതയുടെ അരങ്ങേറ്റം. മുന്താണെ മുടിച്ച് എന്ന ചിത്രത്തില്‍ ഭാഗ്യരാജിനും ഉര്‍വശിക്കും ഒപ്പം ബാലതാരമായി അഭിനയിച്ചു.
തുടര്‍ന്ന് പസിവാടീ പ്രണാം, ഹറ്റിയ, തല്ലി തഡ്രുലും അഴകന് എന്നീ സിനീമകളിലും പൂവിനു പുതിയ പൂന്തെന്നല്‍ എന്ന സിനിമയുടെ റീമേക്ക് ആയ ‘പൂവിഴി വാസലിലെ” എന്ന സിനിമയിലും സുജിത അഭിനയിച്ചിട്ടുണ്ട്.
ഭര്‍ത്താവ് ധനുഷ് നിര്‍മ്മാതാവാണ്. ദക്ഷിണേന്ത്യന്‍ സിനിമകളില്‍ മാത്രമല്ല ഹിന്ദിയിലും അഭിനയിക്കാന്‍ സുജിതക്ക് സാധിച്ചു. പൂവിനു പുതിയ പൂന്തെന്നല്‍ എന്ന മമ്മുട്ടി സിനിമയിലെ ഊമയായ ആണ്‍കുട്ടിയായി വേഷം ചെയ്താണ് മലയാള സിനിമയില്‍ ആദ്യമായി സുജിത എത്തുന്നത്.
ഈ വേഷത്തിനു സുജിതക്ക് നിരവധി അവാര്‍ഡുകളും പ്രശംസാപത്രങ്ങളും ലഭിച്ചിരുന്നു. നിര്‍മ്മാതാവ് ധനുഷ് ആണ് സുജിതയുടെ ഭര്‍ത്താവ്. രണ്ടുപേരും തമിഴ്നാട്ടിലാണ് സ്ഥിരതാമസം. ഇരുവര്‍ക്കും ഒരു മകനാണ്.
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ വേടന്റെ കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി....
രാഹുകാലം ആരംഭം വത്സാ… പേരുദോഷം ജാതകത്തിൽ അച്ചട്ടാ…… ഈ ഗാനവുമായിട്ടാണ് പടക്കളത്തിൻ്റെ വീഡിയോ സോംഗ് എത്തിയിരിക്കുന്നത്. രാഹുകാലം വന്നാൽ പേരുദോഷം പോലെ...