
News
കൊവിഡ് വാക്സിൻ സ്വീകരിച്ചു; പിന്നാലെ കോവിഡും! എല്ലാവരും സുരക്ഷിതരായിരിക്കണമെന്ന് നടി
കൊവിഡ് വാക്സിൻ സ്വീകരിച്ചു; പിന്നാലെ കോവിഡും! എല്ലാവരും സുരക്ഷിതരായിരിക്കണമെന്ന് നടി

നടി നഗ്മയ്ക്ക് കൊവിഡ് വാക്സിൻ സ്വീകരിച്ച ശേഷവും കോവിഡ് സ്ഥിതീകരിച്ചു. കൊവിഡ് വാക്സിന് എടുത്തതിന് ശേഷമാണ് നടിക്ക് കൊവിഡ് സ്ഥിതീകരിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇക്കാര്യം തന്റെ ട്വിറ്ററിലൂടെ നടി അറിയിച്ചു.
“ട്വിറ്ററിലൂടെ പങ്കുവെച്ച കുറിപ്പില്‍ വാക്സിന് സ്വീകരിച്ചാലും മുന്‍കരുതല്‍ നിര്‍ബന്ധമായും എടുക്കണമെന്ന് കൂടി നടി പ്രിയപ്പെട്ടവരോട് പറയുന്നു. ‘കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഞാന്‍ കൊവിഡ് വാക്സിന്റെ ആദ്യ ടോസ് സ്വീകരിച്ചത്.
പിന്നാടെ കൊവിഡ് ഉണ്ടോന്ന് പരിശോധിച്ചപ്പോള്‍ അത് പോസിറ്റീവ് ആയി. അതുകൊണ്ട് സ്വയം വീട്ടില്‍ ക്വാറന്റൈനിലാണ്. വാക്സിന്റെ ആദ്യ ടോസ് സ്വീകരിച്ചതിന് ശേഷം ആവശ്യമായ മുന്‍കരുതലുകള്‍ എല്ലാവരും നിര്‍ബന്ധമായും എടുത്തിരിക്കണം. ഒരു കാരണവശാലും അതിലൊരു അലംഭാവം കാണിക്കരുത്. എല്ലാവരും സുരക്ഷിതരായി ഇരിക്കുക”
എന്നാൽ നഗ്മയോട് സുരക്ഷിതമായി ഇരിക്കുവാനും അതിവേഗം സുഖം പ്രാപിക്കുവാനും ആശംസകള്‍ അറിയിച്ച് നിരവധി സന്ദേശങ്ങൾ പല ഭാഗത്തു നിന്നും വരുന്നുണ്ട് .
നിരവധി സിനിമാ താരങ്ങളും രാഷ്ട്രീയ നേതാക്കളും കമന്റുകളുമായി എത്തുകയുണ്ടായി . നടി എന്നതിലുപരി മഹിള കോണ്‍ഗ്രസിന്റെ ദേശീയ ജനറല്‍ സെക്രട്ടറി കൂടിയാണ് നഗ്മ ഇപ്പോള്‍. രാഷ്ട്രീയത്തിലേക്ക് കൂടി ചുവടുവെച്ചതോടെ നഗ്മയുടെ ട്വീറ്റുകള്‍ വലിയ ചര്‍ച്ചയാവാറുണ്ട്.
അടുത്തിടെ കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചതിനു ശേഷം പരേഷ് റാവലിനും കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. കോവിഡ് മഹാമാരിയുടെ രണ്ടാം വരവ് ഹിന്ദി സിനിമാ വ്യവസായത്തെ വളരെയധികം പ്രതികൂലമായാണ് ബാധിച്ചത്.
കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നിരവധി സിനിമാ താരങ്ങള്‍ക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്.
ആമിര്‍ ഖാന്, അക്ഷയ്കുമാര്‍, ആലിയഭട്ട്, കത്രീന കൈഫ്, ഗോവിന്ദ, വിക്കി കൗശല്‍, ഭൂമി പട്നേക്കര്‍ തുടങ്ങി നിരവധി സിനിമാ താരങ്ങള്‍ ഇതിനകം കോവിഡ് രോഗ ബാധിതരായിക്കഴിഞ്ഞു. അതിനിടെ മഹാരാഷ്ട്ര സര്‍ക്കാര്‍ ഏപ്രില്‍ 30 വരെ വീക്കെന്‍ഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സിനിമാ തിയേറ്ററുകള്‍ ഉള്‍പ്പെടെ അടച്ചിടാനാണ് സര്‍ക്കാരിന്റെ ഉത്തരവ്.
പ്രശസ്ത റാപ്പർ ഡബ്സി എന്ന മുഹമ്മദ് ഫാസിലിനെയും (33) മൂന്ന് സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്ത് പോലീസ്. മലപ്പുറം ചങ്ങരംകുളം പൊലീസാണ് നാല്...
ബോളിവുഡ് നടൻ മുകുൾ ദേവ്(54) അന്തരിച്ചു. മരണ കാരണം എന്താണെന്ന് വ്യക്തമല്ല. കുറച്ചുനാളായി അസുഖ ബാധിതനായി ഐസിയുവിൽ ആയിരുന്നു. വിന്ദു ധാര...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...