Connect with us

എന്തോ ഒരു പന്തികേട് മണക്കുന്നു… ജാനകിയുടെ മാതാപിതാക്കൾ ഒന്ന് ശ്രദ്ധിച്ചാൽ നന്ന്… സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്നല്ലേ! ലവ് ജിഹാദ് ആരോപിച്ച് ജാനകിക്കും നവീനുമെതിരെ വിദ്വേഷ പ്രചാരണം

News

എന്തോ ഒരു പന്തികേട് മണക്കുന്നു… ജാനകിയുടെ മാതാപിതാക്കൾ ഒന്ന് ശ്രദ്ധിച്ചാൽ നന്ന്… സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്നല്ലേ! ലവ് ജിഹാദ് ആരോപിച്ച് ജാനകിക്കും നവീനുമെതിരെ വിദ്വേഷ പ്രചാരണം

എന്തോ ഒരു പന്തികേട് മണക്കുന്നു… ജാനകിയുടെ മാതാപിതാക്കൾ ഒന്ന് ശ്രദ്ധിച്ചാൽ നന്ന്… സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്നല്ലേ! ലവ് ജിഹാദ് ആരോപിച്ച് ജാനകിക്കും നവീനുമെതിരെ വിദ്വേഷ പ്രചാരണം

വെറും മുപ്പത് സെക്കൻഡ് ചടുലനൃത്തത്തിലൂടെ സാമൂഹിക മാധ്യമങ്ങൾ കീഴടക്കിയ തൃശൂർ മെഡിക്കൽ കോളജ് വിദ്യാർത്ഥികളായ ജാനകിക്കും നവീനുമെതിരെ സമൂഹമാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണം. ലവ് ജിഹാദ് ആരോപിച്ചാണ് ഇരുവർക്കുമെതിരെ പല പ്രൊഫൈലുകളിൽ നിന്ന് ആക്രമണം നടക്കുന്നത്.

കൃഷ്ണരാജ് എന്ന അഭിഭാഷകൻ ഇവരെ കുറിച്ച് കുറിക്കുന്നതിങ്ങനെ;

ജാനകിയും നവീനും. തൃശൂർ മെഡിക്കൽ കോളേജിലെ രണ്ട് വിദ്യാർത്ഥികളുടെ ഡാൻസ് വൈറൽ ആകുന്നു. ജാനകി എം ഓംകുമാറും നവീൻ കെ റസാക്കും ആണ് വിദ്യാർത്ഥികൾ. എന്തോ ഒരു പന്തികേട് മണക്കുന്നു. ജാനകിയുടെ മാതാപിതാക്കൾ ഒന്ന് ശ്രദ്ധിച്ചാൽ നന്ന്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്നല്ലേ നിമിഷയുടെ അമ്മ തെളിയിക്കുന്നത്. ജാനകിയുടെ അച്ഛൻ ഓംകുമാറിനും ഭാര്യക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. ഇങ്ങനെയാണ് കുറിപ്പ് വൈറലാകുന്നത്

സൈബർ ആക്രമണത്തിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. ‘നവീനും ജാനകിയും ഇനിയും ചുവടുകൾ വെക്കുമെങ്കിൽ കേരള ജനത അതും ഏറ്റു വാങ്ങും. അതും ആസ്വദിക്കും. നിങ്ങളുടെ ജന്മം അറപ്പും വെറുപ്പും വിതയ്ക്കുന്ന വിഷങ്ങളായും തുടരും’ എന്ന് പ്രമുഖ ബ്ലോഗർ ബഷീർ വള്ളിക്കുന്ന് ഫേസ്ബുക്കിൽ കുറിച്ചത്.

ഇതിന് പിന്നാലെ ഡോക്ടർ ഷിംന അസീസിന്റെ പ്രതികരണം ഇങ്ങനെ;

ഒരൈറ്റം കൂടിയുണ്ട്. നവീന്റെ ഉപ്പാന്റെ പേരും ജാനകിയുടെ അച്ഛന്റെ പേരും വെച്ചിട്ടുള്ള സൂക്കേട്… മെഡിക്കൽ കോളേജിൽ കൂടിയേ വർഗീയ വിഷം കലങ്ങാനുള്ളൂ…ഒന്നിച്ച് ഡാൻസ് കളിക്കുന്നോരൊക്കെ തമ്മിൽ പ്രേമമാണെന്ന തിയറി എവിടുന്നാണ്? ഇനി ആണെങ്കിലും അല്ലെങ്കിലും നിങ്ങൾക്കെന്താണ്? വിട്ട് പിടിക്ക്. സ്ലട്ട് ഷെയിം ചെയ്യുന്ന വൃത്തികെട്ട സംസ്‌കാരം ഞങ്ങളുടെ കുട്ടികളോട് വേണ്ട. അവരിനിയും ആടും പാടും. നവീനും ജാനകിയും മാത്രമല്ല, ഇനിയുമൊരുപാട് മക്കൾ അവരുടെ സന്തോഷം കാണിക്കും. പറ്റില്ലെങ്കിൽ കാണേണ്ടാന്നേ… മതം തിന്ന് ജീവിക്കുന്ന കഴുകൻ കൂട്ടങ്ങൾ… നാണമില്ലേടോ’

അതിനിടെ ജാനകിക്കും നവീനും അഭിനന്ദനവുമായി ബിജെപി വക്താവ് സന്ദീപ് വാര്യർ. ഇരുവരുടെയും മതം പറഞ്ഞുള്ള വലതുപക്ഷ സൈബർ ആക്രമണങ്ങൾക്കിടെയാണ് സന്ദീപ് വാര്യർ അഭിനന്ദനക്കുറിപ്പുമായി രംഗത്തെത്തിയത്. കലാലയങ്ങളെ മനോഹരങ്ങളാക്കുന്നത് കലകളാണ് എന്നും കൂടുതൽ മികച്ച പ്രകടനങ്ങളുമായി ഇരുവർക്കും മുന്നോട്ടു വരാൻ കഴിയട്ടെ എന്നും സന്ദീപ് പറഞ്ഞു. സംഗതി പൊരിച്ചൂ ട്ടാ… എന്ന് പറഞ്ഞാണ് ബിജെപി വക്താവ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

തിരുവനന്തപുരം സ്വദേശിയാണ് ജാനകി. രാജീവ് ഗാന്ധി സെന്ററിലെ ശാസ്ത്രജ്ഞൻ ഡോ ഓം കുമാറിന്റെയും ചൈൽഡ് ഡവലപ്‌മെന്റ് സെന്ററിലെ ഡോക്ടർ മായാദേവിയുടെയും മകളാണ്. മാനന്തവാടി സ്വദേശി റസാഖിന്റെയും ദിൽഷാദിന്റെയും മകനാണ് നവീൻ റസാഖ്. സഹോദരന്‍ റോഷന്‍ ഹൈദരാബാദില്‍ സിവില്‍ എഞ്ചിനീയറാണ്.

തൃശൂര്‍ മെഡിക്കല്‍ കോളജ് വരാന്തയിലായിരുന്നു ഇവരുടെ 30 സെക്കന്‍ഡ് നൃത്തം. റാ റാ റാസ്പുട്ടിന്‍… എന്ന ബോണി എം ബാന്‍ഡിന്റെ പാട്ടിനൊത്താണ് ഇവര്‍ ചുവടുവച്ചത്. ഇന്‍സ്റ്റഗ്രാം റീല്‍സില്‍ നവീന്‍ പങ്കുവച്ച വീഡിയോ ആണ് തരംഗമായി മാറിയത്.

More in News

Trending

Recent

To Top