ബിഗ് ബോസ് മലയാളം സീസണ് ത്രീയുടെ തുടക്കം മുതൽ പ്രേക്ഷകർ ഏറെ ശ്രദ്ധിച്ചിരുന്ന മത്സരാര്ഥിയാണ് ഡിമ്പൽ ഭാൽ. തുടക്കം മുതല്‍ തന്നെ മികച്ച ജനപിന്തുണ നേടാന്‍ ഡിമ്പലിന് സാധിച്ചിട്ടുണ്ട്. തന്റെ ആരോഗ്യ സ്ഥിതി മറന്ന് ടാസ്ക്കുകളില് മിന്നും പ്രകടനങ്ങളാണ് ഡിമ്പൽല് കാഴ്ചവെക്കാറുള്ളത്. കഴിഞ്ഞ ദിവസം നടന്ന ടാലന്റ് ഷോ ടാസ്ക്കിലും ഡിമ്പല്‍ വേറിട്ട പ്രകടനമാണ് കാഴ്ച വച്ചത്.
ബിഗ് ബോസ് വീട്ടിലെ മറ്റാരും കാണാത്ത തന്റെ ജീവിതമാണ് ഡിമ്പല്‍ ടാസ്ക്കില് അവതരിപ്പിച്ചത് . താന്‍ കടന്നു പോകുന്ന വേദനകളേയും ചിരിച്ചു കൊണ്ട് മറ്റുള്ളവര്‍ക്ക് മുന്നില്‍ നില്‍ക്കുന്നതുമെല്ലാമാണ് താരം അവതരിപ്പിച്ചത്. മികച്ച പ്രതികരണങ്ങളാണ് ഡിമ്പലിന്റെ പ്രകടനത്തിന് മത്സരാര്‍ത്ഥികളില്‍ നിന്നും ലഭിച്ചത്. എന്നാല്‍ ഡിമ്പല്‍ സിംപതിയ്ക്ക് വേണ്ടിയാണ് ഇത് ചെയ്തതെന്നാണ് ചിലരുടെ അഭിപ്രായം. ഇത്തരക്കാര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
സയന മെഹ്വിഷ് എന്ന അക്കൗണ്ടില്‍ നിന്നും പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലാവുകയാണ്. ബിഗ് ബോസ് മലയാളം ഒഫീഷ്യല്‍ ഗ്രൂപ്പില്‍ മറുപടിയായിട്ട് കുറിപ്പാണിത്.
”സിംപതി എന്ന് പറയുന്നവരോട്. ഫിറോസ് ഒരു പടത്തില്‍ അഭിനയിച്ചതിന്റെ പേരില്‍ അയാളുടെ ആദ്യകാമുകി ഉപേക്ഷിച്ചു എന്ന കാര്യം പറഞ്ഞപ്പോള്‍ ഫിറോസ് നിയന്ത്രണം വിട്ട് കരഞ്ഞില്ലേ?ജീവിതത്തിലെ ചില അദ്ധ്യായങ്ങള്‍ പറയുമ്പോള്‍ ചിലര്‍ കരയും അതെല്ലാം സിംപതിക്ക് വേണ്ടിയല്ല.ഡിംപലിന് സിംപതി വാങ്ങാന്‍ ആണെങ്കില്‍ വീക്കിലി ടാസ്ക്കിലും ക്യാപ്റ്റന്‍സി ടാസ്ക്കിലും എനിക്ക് അസുഖമാണെന്ന് പറഞ്ഞ് അവള്‍ക്ക് മാറി നിക്കാമല്ലോ.ഡിംപല്‍ ഒരിടത്തും മാറി നിന്നിട്ടില്ല മുന്നോട്ട് വന്നിട്ടേയുള്ളു”.
അവള് ബെല്‍റ്റ് ഇട്ടാണ് നിക്കുന്നത് എന്നിട്ട് ഞാന്‍ ബെല്‍റ്റ് ഇട്ട് നടക്കുവാ വയ്യ ഞാന്‍ മത്സരിക്കുന്നില്ല എനിക്ക് പകരം വേറെ ഒരാള്‍ മത്സരിക്കൂ എന്ന് പറയാതെ ധൈര്യത്തോടെ ഞാന്‍ ചെയ്യാം എന്നെകൊണ്ട് സാധിക്കും എന്ന് പറഞ്ഞ് മറ്റുള്ളവരോടൊപ്പം ഡിംപല്‍ മത്സരിക്കുന്നില്ലേ? അതാണ് ഒരു റിയല്‍ ഫൈറ്റര്‍. കഴിഞ്ഞ ബോള്‍ ടാസ്ക്കില് ഏറ്റവും കൂടുതല്‍ ബോള്‍ പിടിച്ചത് ഡിംപല്‍ ആണ് 2ബ്ലൂ ബോള്‍ 2ഗോള്‍ഡന്‍ ബോള്‍. അവളെക്കാള്‍ ഫിസിക്കലി ഫിറ്റ് ആയ മറ്റൊരാളും അത്രേം എടുത്തില്ല. രണ്ട് പേരുള്ള സജ്ന ഫിറോസും അവളെക്കാള്‍ പിന്നിലായിരുന്നു. അത് സിംപതി കൊണ്ട് നേടിയതാണോ??
ക്യാപ്റ്റന്‍സി ടാസ്ക്കില് നട്ടെല്ലില്‍ മൂന്നാല് സ്ക്രൂവും വെച്ച് ആ പെണ്ണ് ഓടിയില്ലേ അവരുടെ കൂടെ? വേദന വന്ന് കാല് ഇടറിയപ്പോള്‍ അവള് വീണുപോയോ? ഇല്ല വീണുപോയില്ല. അവള് അവരോടൊപ്പം ഓടി. മറ്റൊരാളെ തനിക്ക് പകരം ഇറക്കാതെ അവള് പൊരുതി, അതാണെടോ ഗെയിം അല്ലാതെ മറ്റുള്ളവരെ ഡൈലി ചീത്ത വിളിക്കുന്നതല്ല. ഈ പോസ്റ്റ് എഴുതുന്ന എനിക്കോ അവളെ വിമര്‍ശിക്കുന്നവരിലൊ എത്ര പേര്‍ക്ക് അത് സാധിക്കും?
മൂന്ന് തവണയും അവളെക്കാള്‍ ഫിസിക്കലി ഫിറ്റ് ആയവരോടൊപ്പം ഓടി കട്ടക്ക് നിന്നു. ലാസ്റ്റ് സായി വെച്ച ഫ്ലാഗില്‍ ഒരെണ്ണം ആ സ്റ്റിക്ക് മാത്രമേ ഉണ്ടായിരുന്നുള്ളു..ഡിംപല്‍ വെച്ചതെല്ലാം പെര്‍ഫെക്ട് ആയിട്ടായിരുന്നു. അപ്പോഴൊക്കെ അവള് സിംപതി പറയുകയായിരുന്നോ?
‘അവള് സ്ട്രോംഗ് ആണ്. അതുകൊണ്ട് തന്നെയാണ് ഇന്ന് ഈ വേദിയില്‍ അവള് നില്‍ക്കുന്നത്. അവളുടെ ജീവിതം കൊണ്ട് വലിയൊരു മോട്ടിവേഷന്‍ ആണ് ജനങ്ങള്‍ക്ക് നല്‍കുന്നത്.ആക്ടിങ് ഫീല്‍ഡില്‍ അല്ലാത്ത ഡിംപല്‍ അവളുടെ ജീവിതം കൊണ്ട് മറ്റുള്ളവര്‍ക്ക് മോട്ടിവേഷന്‍ കൊടുക്കുന്ന പോലൊരു ആക്ട് ചെയ്യുമ്പോള്‍ അതിനെ സിംപതി എന്നുപറയുന്നവര്‍ ചീത്ത വിളി കേള്‍ക്കുമ്പോള്‍ കൈ അടിക്കാറുണ്ട് എന്നത് മറ്റൊരു കാര്യം.അതുകൊണ്ട് ഹേറ്റേഴ്സ് കുറച്ചുകൂടി ഉച്ചത്തില്‍ കരഞ്ഞോ..അവളോടൊപ്പം ഞങ്ങളുണ്ട്. അവള് ഞങ്ങള്‍ക്ക് ആവേശമാണ്” എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...