Connect with us

ഒന്ന് ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍, മറ്റൊന്ന് സര്‍വൈവല്‍ ത്രില്ലര്‍! പൊളിച്ചടുക്കാൻ ചാക്കോച്ചൻ.. സന്തോഷം പങ്കുവെച്ച് താരം

Malayalam

ഒന്ന് ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍, മറ്റൊന്ന് സര്‍വൈവല്‍ ത്രില്ലര്‍! പൊളിച്ചടുക്കാൻ ചാക്കോച്ചൻ.. സന്തോഷം പങ്കുവെച്ച് താരം

ഒന്ന് ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍, മറ്റൊന്ന് സര്‍വൈവല്‍ ത്രില്ലര്‍! പൊളിച്ചടുക്കാൻ ചാക്കോച്ചൻ.. സന്തോഷം പങ്കുവെച്ച് താരം

നായാട്ട്’, ‘നിഴല്‍’ എന്നീ രണ്ട് ചിത്രങ്ങൾ റിലീസിന് ഒരുങ്ങുന്നതിന്റെ സന്തോഷം പങ്കുവെച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍. തുടര്‍ദിനങ്ങളില്‍ രണ്ട് ത്രില്ലറുകളാണ് ചാക്കോച്ചന്റേതയായി തിയേറ്ററുകളിൽ എത്തുന്നത്. രണ്ട് സിനിമകളും നിങ്ങളെ ത്രില്ലടിപ്പിക്കുമെന്നും കുഞ്ചാക്കോ ബോബന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പുരസ്‌കാരങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരങ്ങളും നേടിയിട്ടുള്ള എഡിറ്റര്‍ അപ്പു എന്‍. ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴല്‍. നയന്‍താരയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകയും നിഴലിനുണ്ട്.

ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ജോണ്‍ ബേബി എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ഷര്‍മിള എന്ന കഥാപാത്രമായാണ് നയന്‍താര വേഷമിടുന്നത്. ത്രില്ലര്‍ പശ്ചാത്തിലൊരുക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് എസ്. സഞ്ജീവ് ആണ്. മാസ്റ്റര്‍ ഇസിന്‍ ഹാഷ്, സൈജു കുറുപ്പ്, വിനോദ് കോവൂര്‍, ഡോ. റോണി, അനീഷ് ഗോപാല്‍, സിയാദ് യദു, സാദിക്ക്, ദിവ്യപ്രഭ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ദീപക് ഡി മേനോന്‍ ഛായാഗ്രഹണവും സൂരജ് എസ് കുറുപ്പ് സംഗീതവും ഒരുക്കുന്നു.

ലൗ ആക്ഷൻ ഡ്രാമ’യ്ക്ക് ശേഷം നയൻതാര വീണ്ടും മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണ് നിഴൽ. ചിത്രത്തിൽ ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് നയൻതാര അവതരിപ്പിക്കുന്നത്. നിഴലിലെ നയൻതാരയുടെ ലുക്ക് സൈബറിടത്തിൽ വൈറലായി മാറിയിരുന്നു.

ആരാധകരെല്ലാം തന്നെ താരത്തിന്‍റെ ലുക്കിനെ പ്രശംസിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. നിഴലിലൂടെ നയൻതാര ഒരു വർഷക്കാലത്തിന് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്.

അഞ്ചാം പാതിരയ്ക്ക് ശേഷം കുഞ്ചാക്കോ ബോബൻ അഭിനയിക്കുന്ന ത്രില്ലർ ചിത്രമാണ് ഇത്. വർഷങ്ങളായി സിനിമാ ലോകത്ത് തിളങ്ങി നിൽക്കുന്ന കുഞ്ചാക്കോ ബോബനും നയൻതാരയും ആദ്യമായി ഒന്നിക്കുന്ന സിനിമയ്ക്ക് കാത്തിരിക്കുകയാണ് പ്രേക്ഷകർ.

ത്രില്ലർ സ്വഭാവമുള്ള നിരവധി ചിത്രങ്ങൾ അഭിനയിച്ച് ആരാധകരെ കീഴ്പ്പെടുത്തിയ നയൻതാരയ്ക്കൊപ്പം അഞ്ചാം പാതിരയിലൂടെ ത്രില്ലടിപ്പിച്ച കുഞ്ചാക്കോ ബോബനും ഒന്നിക്കുമ്പോൾ സിനിമയുടെ ലെവൽ മാറുമെന്നാണ് ആരാധകർ ഒന്നടംഗം അഭിപ്രായപ്പെടുന്നത്. കാത്തിരിപ്പിന് വിരാമമിട്ട് ചിത്രം ഈ വെള്ളിയാഴ്ച്ച തിയേറ്ററിലെത്തുകയാണ് .

ആന്‍റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്‍റ്‌പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്‍റോ ജോസഫ്, അഭിജിത്ത്.എം.പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ഗണേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

കുഞ്ചാക്കോ ബോബനൊപ്പം ജോജു ജോര്‍ജും നിമിഷ സജയനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് നായാട്ട്. ഷാഹി കബീര്‍ തിരക്കഥ എഴുതുന്ന ചിത്രം പൊലീസ് കഥയെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നത്.

ഷൈജു ഖാലിദ് ഛായാഗ്രണവും വിഷ്ണു വിജയ് സംഗീതവും ഒരുക്കുന്നു. മഹേഷ് നാരായണന്‍, രാജേഷ് രാജേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്റെയും, ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ച്ചര്‍ കമ്പനിയുടെയും ബാനറില്‍ രഞ്ജിത്തും, പി എം ശശിധരനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സര്‍വൈവല്‍ ത്രില്ലര്‍ ആണ് ചിത്രം

More in Malayalam

Trending