
Malayalam
എസ്.ജാനകി അന്തരിച്ചുവെന്ന് പ്രചാരണം; ഇത് ഒന്‍പതാം തവണ
എസ്.ജാനകി അന്തരിച്ചുവെന്ന് പ്രചാരണം; ഇത് ഒന്‍പതാം തവണ
Published on

ഗായിക എസ്.ജാനകി അന്തരിച്ചുവെന്ന തരത്തിൽ വീണ്ടും വ്യാജപ്രചാരണങ്ങൾ. ഗായികയുടെ ചിത്രങ്ങള്‍ക്കൊപ്പം ആദരാഞ്ജലികൾ എന്നു കുറിച്ചുകൊണ്ടുള്ള പോസ്റ്റുകൾ ഇന്നലെ മുതൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഇത് ഒന്‍പതാം തവണയാണ് ഗായിക അന്തരിച്ചുവെന്ന വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നത്.
എന്നാൽ ഈ പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ജാനകി ആരോഗ്യവതിയായിരിക്കുന്നു എന്നും ഗായികയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയതായി ഒരു പ്രമുഖ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടു ചെയ്തു. നേരത്തെ ഗായിക അന്തരിച്ചുവെന്ന പ്രചാരണങ്ങള്‍ വന്നപ്പോള്‍ പിന്നണി ഗായകരുടെ സംഘടനയായ ‘സമം’ നല്കിയ പരാതിയില്‍ അന്വേഷണം നടന്നിരുന്നു.
പത്തനംതിട്ട സ്വദേശിയെ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍, ജാനകി അന്തരിച്ചു എന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ വന്നപ്പോള്‍ ഗായകന് എസ്.പി ബാലസുബ്രഹ്മണ്യം, സംഗീതസംവിധായകന് ശരത് തുടങ്ങിയവര്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു.
2017ല്‍ ആണ് സംഗീത ജീവിതം അവസാനിപ്പിച്ചുവെന്നും ഇനി പാടുന്നില്ലെന്നും ജാനകി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അതിനു പിന്നാലെ ഗായികയുടെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് നിരവധി വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...
ഓട്ടൻതുള്ളൽ എന്ന കലാരൂപം മലയാളികളുടെ ചിരിയുടെ ട്രേഡ്മാർക്ക് തന്നെയാണ്. ഇവിടെ ഓട്ടംതുള്ളലുമായി പ്രമുഖ സംവിധായകൻ ജി. മാർത്താണ്ഡൻ കടന്നു വരുന്നു. ഈ...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...