Connect with us

ഫിറോസിനോട് ഏറ്റുമുട്ടാൻ സൂര്യ ; സൂര്യ റിയാലാവുകയാണോ?

Malayalam

ഫിറോസിനോട് ഏറ്റുമുട്ടാൻ സൂര്യ ; സൂര്യ റിയാലാവുകയാണോ?

ഫിറോസിനോട് ഏറ്റുമുട്ടാൻ സൂര്യ ; സൂര്യ റിയാലാവുകയാണോ?

ബിഗ് ബോസ് സീസൺ ത്രീ തുടങ്ങിയത് മുതൽ ഒരു തൊട്ടാവാടി സ്വഭാവമാണ് സൂര്യയ്ക്ക് എന്നാണ് പ്രേക്ഷകർക്കുൾപ്പടെയുണ്ടായിരുന്ന അഭിപ്രായം. തീരെ മോഡേൺ അല്ലാത്ത പെരുമാറ്റവും വസ്ത്രധാരണവും സൂര്യയ്ക്ക് തുടക്കം മുതൽ ഒരു പാവം എന്ന ടാഗ് കൊടുത്തു .

അതേസമയം സൂര്യയുടേത് വെറും കണ്ണീർ സ്ട്രാറ്റജി ആണ് എന്ന് ആദ്യ ആഴ്ച തന്നെ സഹ മത്സരാർത്ഥികൾ അഭിപ്രായപ്പെടുകയുണ്ടായി. അതൊന്നും തന്നെ സൂര്യയുടെ സ്വഭാവത്തിൽ വലിയ മാറ്റം കൊണ്ടുവന്നില്ല. അടുപ്പിച്ച് രണ്ട് തവണ സൂര്യ ജയിലിൽ പോകുകയും ചെയ്തു. പതിവായി മത്സരാർത്ഥികൾ സൂര്യയെ നോമിനേറ്റ് ചെയ്യാറും ഉണ്ട്.

എന്നാൽ, വൈൽഡ് കാർഡ് എൻട്രി വഴി ബിഗ് ബോസിലേക്ക് വന്ന ഫിറോസ് ഖാൻ തുടക്കം മുതൽ സൂര്യ ഫേക്ക് ആണെന്ന് പറയുക പതിവായിരുന്നു. എനിക്ക് അറിയാവുന്ന സൂര്യ ഇങ്ങനെ കരയാറില്ല എല്ലായിപ്പോഴും ആക്റ്റീവ് ആകും. മത്സരബുദ്ധിയോടെ കളിക്കും എന്നൊക്കെയായിരുന്നു പൊളി ഫിറോസ് പറഞ്ഞിരുന്നത്.

ഇതിനിടയിൽ ബിഗ് ബോസ് ഹൗസിൽ സൂര്യയ്ക്ക് ഒരു പ്രണയം ഉണ്ടെന്നും വെളിപ്പെടുത്തി. മണിക്കുട്ടനെ പ്രണയിക്കുന്നു എന്നാണ് സൂര്യ പറയുന്നത്. അതിനെയും ഗെയിം സ്ട്രാറ്റജി ആയിട്ടാണ് സഹ മത്സരാർത്ഥികൾ കാണുന്നത്.

എന്നാൽ, കഴിഞ്ഞ എപ്പിസോഡിൽ റിതുവും പൊളി ഫിറോസും തമ്മിൽ ഉണ്ടായ വഴക്കിനിടയിൽ സൂര്യ ഇടപെടുന്നതാണ് കണ്ടത്. വളരെ പക്വതയോടെ സൂര്യ പൊളി ഫിറോസിനോട് സംസാരിച്ചു. എല്ലാത്തിനും നെഗറ്റീവ് പറയുന്ന ആളുകളോട് സംസാരിക്കാൻ താത്പര്യമില്ലെന്ന് സൂര്യ പറയുന്നു.

ഇടയ്ക്ക് ഒന്ന് പൊളിയുന്നുണ്ട്, ഇടക്ക് പഴയ സൂര്യയിലേക്ക് വരുന്നു. മാറാതെ നിൽക്കെന്നും സൂര്യയോട് ഫിറോസ് പറയുന്നു. എന്നാൽ അത് തന്റെ കഴിവാണ് എന്ന് സൂര്യ വ്യക്തമാക്കുന്നതോടെ വീണ്ടും ഫിറോസും റിതുവും തമ്മിൽ തർക്കത്തിലേക്ക് എത്തുന്നു.

about bigg boss

Continue Reading
You may also like...

More in Malayalam

Trending

Recent

To Top