Connect with us

അഭ്യൂഹങ്ങൾക്ക് വിരാമം ബിഗ് ബോസില്‍ നിന്നും ഇറങ്ങിയാല്‍ കല്യാണം! ഈ തെളിവുകൾ മാത്രം മതി… ഉറപ്പിക്കാം

Malayalam

അഭ്യൂഹങ്ങൾക്ക് വിരാമം ബിഗ് ബോസില്‍ നിന്നും ഇറങ്ങിയാല്‍ കല്യാണം! ഈ തെളിവുകൾ മാത്രം മതി… ഉറപ്പിക്കാം

അഭ്യൂഹങ്ങൾക്ക് വിരാമം ബിഗ് ബോസില്‍ നിന്നും ഇറങ്ങിയാല്‍ കല്യാണം! ഈ തെളിവുകൾ മാത്രം മതി… ഉറപ്പിക്കാം

മോഡൽ അഭിനേത്രി എന്നീ വിശേഷണങ്ങളോട് കൂടിയാണ് ബിഗ് ബോസ്സ് മലയാളം സീസണില്‍ റിതു മന്ത്ര മത്സരാർത്ഥിയായി എത്തിയത്.ആദ്യ ആഴ്ചകളില്‍ ഋതു സൈലന്റ് ആയിരുന്നു. എന്നാൽ ഇപ്പോൾ സൈലന്റ് ആയി ഗെയിം കളിച്ച് മുന്നേറുകയാണ് റിതു.

ഈ സീസണില്‍ ബിഗ് ബോസ് വിന്നറാവാന്‍ സാധ്യതയുള്ള മത്സരാര്‍ഥികളില്‍ ഒരാളായിട്ടാണ് റിതുവിനെ സോഷ്യൽ മീഡിയ കാണുന്നത്. തുടക്കത്തില്‍ ഏറ്റവും കൂടുതല്‍ നോമിനേഷന്‍ റിതുവിനായിരുന്നു. പിന്നീടത് മാറി വന്നു. ഇപ്പോള്‍ ശക്തമായ മത്സരമാണ് കാഴ്ച വെക്കുന്നത്.

ഋതുവിന്റെ ആരാധകരെ ഞെട്ടിക്കുന്ന ചില ചിത്രങ്ങളായിരുന്നു കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഋതു മന്ത്രയ്ക്ക് പുറത്ത് അഫൈർ ഉണ്ടെന്ന് അത് തെളിയിക്കുന്ന ചിത്രങ്ങളാണ് പുറത്ത് വന്നത്.

എന്നാൽ ചിത്രങ്ങളിൽ ഉള്ള യുവാവ് ആരാണെന്നോ എന്താണെന്നോ വ്യക്തമല്ല. സോഷ്യൽ മീഡിയയിലെ കമന്റുകളിൽ നിന്നും ലഭിക്കുന്ന വിവരമനുസരിച്ച് ഋതുവിന്റെ ബോയ് ഫ്രണ്ട് ആണെന്നാണ് ആരാധകർ പറയുന്നത്.

ഇപ്പോൾ ഇതാ റിതുവിനെ കുറിച്ചുള്ള ആരാധകരുടെ സംശയങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടിയുടെ സുഹൃത്ത് ജിയ ഇറാനി. ഇന്‍സ്റ്റാഗ്രാമിലെ ക്വസ്റ്റിന്‍ അന്‍സര്‍ പംക്തിയിലൂടെയാണ് റിതുവിന്റെ വിവാഹം അടക്കം പല സംശയങ്ങള്‍ക്കുമുള്ള മറുപടി ജിയ പറഞ്ഞത്.

ബിഗ് ബോസിന് അകത്ത് റിതു എങ്ങനെയാണെന്നാണ് ആദ്യ ചോദ്യം. പാലാണ് തേനാണെന്നായിരുന്നു മറുപടി. ബിഗ് ബോസിലെ മികച്ച പ്ലേയര്‍ ആരാണെന്നാണ് ചോദിച്ചതെങ്കിലും റിതു ഉള്ളത് കൊണ്ട് മാത്രമാണ് താനത് കാണുന്നതെന്നായിരുന്നു ജിയയുടെ മറുപടി. റിതു നിങ്ങളുടെ ലവര്‍ ആണോ എന്ന ചോദ്യത്തിന് ആത്മമിത്രം എന്നാണ് ജിയ പ്രതികരിച്ചത്. മാത്രമല്ല റിതുവിനെ ചേര്‍ത്ത് പിടിച്ച് മുഖം കാണിക്കാത്തൊരു ചിത്രവും പങ്കുവെച്ചിട്ടുണ്ട്. റിതുവിന്റെ കുസൃതികളാണ് ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത്.

എന്നാ കല്യാണം എന്ന ചോദ്യത്തിന് ‘മകര മാസത്തില്‍ വേലി കെട്ടീട്ട് അപ്പ കല്യാണം’ എന്ന ചന്ദ്രലേഖ സിനിമയിലെ പാട്ട് രംഗമാണ് കൊടുത്തിരിക്കുന്നത്. നിങ്ങളും റിതു മന്ത്രയും തമ്മില്‍ എന്താ കണക്ഷന്‍ എന്ന് ചോദിക്കുമ്പോള്‍ എയര്‍ടെല്‍ ലോഗോ ആണ് തമാശരൂപേണ ജിയ നല്‍കിയത്. ബിഗ് ബോസിലെ മത്സരാര്‍ത്ഥി എന്ന നിലയില്‍ റിതുവിനെ കുറിച്ച് എന്ത് തോന്നുന്നു എന്ന ചോദ്യത്തിന്, റിതു വളരെ ബ്രില്യന്റും ബുദ്ധിമതിയുമാണ്. അതുകൊണ്ട് വിഷമിക്കേണ്ടതില്ലെന്ന മറുപടിയാണ് ജിയ നല്‍കിയത്.

റിതുവും റംസാനും തമ്മില്‍ ബിഗ് ബോസിനുള്ളിലുള്ള ബന്ധത്തെ കുറിച്ചായിരുന്നു മറ്റൊരു ചോദ്യം. അതിന് റിതുവിന്റെ ഫോട്ടോ വെച്ച് ചിരിക്കുന്നൊരു വീഡിയോ ആണ് കൊടുത്തത്. ഭാവിയില്‍ റിതു നിങ്ങളുടെ ആരായി വരുമെന്ന ചോദ്യത്തിന് നടിയുടെ കൈ പിടിച്ച് നില്‍ക്കുന്ന ഫോട്ടോ മാത്രമേ കൊടുത്തിട്ടുള്ളു. ബിഗ് ബോസ് കഴിഞ്ഞാല്‍ നിങ്ങളുടെ വിവാഹം ഉണ്ടാവുമോ എന്ന ചോദ്യത്തിന് വ്യക്തമായി ഉത്തരം പറയാതെ തമാശയാക്കി ഇരിക്കുകയാണ്.

അതുപോലെ റിതുവിന് ബഹുമാനം കൊടുക്കാത്തതെയുള്ള റംസാന്റെ പെരുമാറ്റത്തെ കുറിച്ചുള്ള ഒരു ആരാധകന്റെ ചോദ്യത്തിന് വാഴയുടെ ഫോട്ടോയാണ് കൊടുത്തത്. റിതുവിന് എത്ര വയസുണ്ടെന്ന് ചോദിച്ചപ്പോള്‍ വരുന്ന ചിങ്ങത്തില്‍ 17.5 തികയും എന്നായിരുന്നു മറുപടി. റിതുവിനെ കുറിച്ചുള്ള ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ജിയ ഇറാനി നല്‍കിയ മറുപടിയും ചിത്രങ്ങളും അതിവേഗമാണ് സോഷ്യല്‍ മീഡിയ കീഴടക്കിയത്. പല ഉത്തരങ്ങളില്‍ നിന്നും ഇനിയും ഇരുവരും തമ്മിലുള്ള ബന്ധമെന്താണെന്ന് ആരാധകര്‍ക്ക് മനസിലായിട്ടില്ല.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top