
Malayalam
പരാതികളും പരിഭവങ്ങളും തീരുന്നില്ല; ബിഗ് ബോസിലെ കാര്യങ്ങൾ തുറന്ന് പറഞ്ഞ് ഭാഗ്യലക്ഷ്മി!
പരാതികളും പരിഭവങ്ങളും തീരുന്നില്ല; ബിഗ് ബോസിലെ കാര്യങ്ങൾ തുറന്ന് പറഞ്ഞ് ഭാഗ്യലക്ഷ്മി!

ബിഗ് ബോസ് മൂന്നാം സീസൺ വിജയകരമായി അൻപതിൽ എത്തിയിരിക്കുകയാണ്. വളരെയധികം സന്തോഷത്തോടെയുള്ള എപ്പിസോഡ് ആയിരുന്നു കടന്നുപോയത്. രമ്യ വീണ്ടും കുടുംബത്തിന്റെ ഭാഗമായി എന്ന സർപ്രൈസും ഉണ്ടായിരുന്നു.
എന്നാൽ, അവസാനമായി ഷോയിൽ നിന്നും പുറത്തായ അഞ്ചാമത്തെ മല്‍സരാര്‍ത്ഥിയായിരുന്നു ഭാഗ്യലക്ഷ്മി. അമ്പത് ദിവസം തികയുന്നതിന് മുന്‍പാണ് ഭാഗ്യലക്ഷ്മിയുടെ പുറത്താവല്‍. ബിഗ് ബോസില്‍ അടുപ്പമുണ്ടായിരുന്ന ചില മല്‍സരാര്‍ത്ഥികളുടെ പെരുമാറ്റം ഭാഗ്യലക്ഷ്മിക്ക് സഹിക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് തനിക്ക് ഇവിടെ നില്ക്കാന് പറ്റുന്നില്ലെന്ന് ബിഗ് ബോസിനോട് പറയുകയായിരുന്നു താരം. ഭാഗ്യലക്ഷ്മിയുടെ പുറത്താവല്‍ അതിശയത്തോടെയാണ് മറ്റ് മത്സരാർത്ഥികളും നോക്കിക്കണ്ടത്.
ചേച്ചി മികച്ചൊരു മത്സരാര്‍ത്ഥി ആയിരുന്നു എന്ന് ഫിറോസ് സജ്ന ഉള്‍പ്പെടെയുളളവരെല്ലാം ഭാഗ്യലക്ഷ്മി പുറത്തായ ശേഷം പറഞ്ഞിരുന്നു. അതേസമയം ബിഗ് ബോസില്‍ നിന്നും പുറത്തുവന്ന ശേഷം ഷോയിലെ സുഹൃത്തുക്കളെ കുറിച്ച് ഭാഗ്യലക്ഷ്മി പറയുന്നുണ്ട്.
സ്ഥിരമായി വരുന്ന എതിരാളികളേക്കാള്‍ സുത്രശാലികളാണ് പിന്നില്‍ നില്ക്കുന്ന ചിലരെന്ന് ഭാഗ്യലക്ഷ്മി ബിഗ് ബോസിന്റെ പുതിയ വീഡിയോയില്‍ പറയുന്നു. ഇതിലൊരു റൗണ്ട് ഉണ്ട് എന്ന് കേട്ടു, മെന്റലി ടോര്‍ച്ചര്‍ ചെയ്യുക എന്ന് പറയുന്നത്. അപ്പോള്‍ എന്നെ മെന്റലി ടോര്‍ച്ചര്‍ ചെയ്താല്‍, ആ ടാസ്ക്കില് ഇത് നിങ്ങളെ മെന്റലി ടോര്‍ച്ചര്‍ ചെയ്യാനുളള ടാസ്ക്കാണെന്ന് പറഞ്ഞ്, പറഞ്ഞുകൊണ്ട് ഒരാള്‍ കുത്തുക എന്ന് പറയില്ലെ. ഞാന്‍ മുന്പില് നിന്ന് നിങ്ങളെ പറഞ്ഞുകൊണ്ട് തന്നെയാണ് കുത്താന്‍ പോവുന്നതെന്ന് പറഞ്ഞാല്‍ നമ്മള് മെന്റലി പ്രിപ്പേര്‍ഡ് ആയിരിക്കും.
പക്ഷേ പറയാതെ പിന്നില്‍ നിന്നും കുത്തുന്നവര്‍ ആയിരുന്നു കുറെപ്പേരൊക്കെ. അതില്‍ എനിക്ക് എറ്റവും ഫീല്‍ ചെയ്തത് സായി വിഷ്ണു, അനൂപ് എന്നിവരെയാണ്. പിന്നെ ഫിറോസും സജ്നയും മുന്നില്‍ നിന്ന് തന്നെയാണ് കുത്തുന്നത്. അവര്‍ പിന്നില്‍ നിന്നല്ല കുത്തുന്നത്. അവരുടെത് കുറച്ച് വഴിവിട്ട വര്‍ത്തമാനമായിരുന്നു.
മറ്റവര് വളരെ ഡീസന്റാണ്, വളരെ സ്നേഹമാണ്. കാര്യമൊക്കെയാണ്. അവര്‍ക്ക് ചേച്ചിയാണ് അമ്മയാണ്. വരും കെട്ടിപ്പിടിക്കും ഉമ്മ വെക്കും, ഗുഡ് മോര്‍ണിംഗ് പറയും ഇതൊക്കെയുണ്ട്. എന്നിട്ടും ബാക്കില്‍ കൂടെ നല്ല പണി തന്നു രണ്ട് പേരും. അതൊക്കെ കുറച്ചു എന്നെ ഹേര്‍ട്ട് ചെയ്തു. എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
അതേസമയം അടുത്തിടെയാണ് ഭാഗ്യലക്ഷ്മിയുടെ ഭര്‍ത്താവിന്റെ വിയോഗമുണ്ടായത്. പിന്നാലെ പുറത്തുപോവാതെ ഷോയില്‍ തന്നെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു നടി. എന്നെ പ്രായം കൂടിയ ആളായി കണക്കാക്കാതെ നിങ്ങളില്‍ ഒരാളായി കാണണമെന്ന് സഹമല്‍സരാര്‍ത്ഥികളോട് മിക്കപ്പോഴും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു. മിക്ക ടാസ്ക്കുകളിലും ശ്രദ്ധേയ പ്രകടനമാണ് ഭാഗ്യലക്ഷ്മി കാഴ്ചവെച്ചത്.
ബിഗ് ബോസില്‍ ഇത്തവണ കൂടുതല്‍ ഇമോഷണലായി കാണപ്പെട്ട മത്സരാര്‍ത്ഥി കൂടിയായിരുന്നു ഭാഗ്യലക്ഷ്മി. പുറത്തു പോകണമെന്ന് പല പ്രാവശ്യം ബിഗ് ബോസിനോട് ഭാഗ്യലക്ഷ്മി അപേക്ഷിച്ചിട്ടുണ്ട്. കിടിലം ഫിറോസ്, സന്ധ്യ ഉള്‍പ്പെടെയുളളവരായിരുന്നു ഷോയില്‍ ഭാഗ്യലക്ഷ്മിയുടെ അടുത്ത സുഹൃത്തുക്കള്‍. ഭാഗ്യലക്ഷ്മി പുറത്തുപോയതില്‍ രണ്ടാൾക്കും നല്ല വിഷമവും ഉണ്ടായിരുന്നു.
about bigg boss
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ബാബു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...
സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായ താരമാണ് നടനും മോഡലും ബോഡി ബിൽഡറുമെല്ലാമായ ഷിയാസ് കരീം. ബിഗ് ബോസിൽ എത്തിയപ്പോൾ മുതലായിരുന്നു ഷിയാസിനെ പ്രേക്ഷകര്‍...