
Malayalam
സന്തോഷത്തോടെ ഒരു പടിയിറക്കം; ഭാഗ്യലക്ഷമിയുടെ ബിഗ് ബോസ് വീട്ടിലെ അവസാന വാക്കുകൾ!
സന്തോഷത്തോടെ ഒരു പടിയിറക്കം; ഭാഗ്യലക്ഷമിയുടെ ബിഗ് ബോസ് വീട്ടിലെ അവസാന വാക്കുകൾ!

ഒട്ടും പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് ഇന്നലെ ബിഗ് ബോസ് വീട്ടി ഉണ്ടായത്. ഇന്ന് തന്നെ ഒരാൾ പുറത്തേക്ക് പോവുകയാണെന്ന് അറിയിച്ചു കൊണ്ടാണ് മോഹൻലാൽ എലിമിനേഷനെ കുറിച്ച് പറഞ്ഞത്.. സൂര്യ, റംസാൻ, സന്ധ്യ, കിടിലം ഫിറോസ്, സന്ധ്യ, ഭാഗ്യലക്ഷ്മി, ഫിറോസ് സജിന, അനൂപ്, നോബി എന്നിവരാണ് ഇത്തവണ നോമിനേഷനിലെത്തിയിട്ടുള്ളത്.
നോമിനേഷനിലേക്കുള്ള മത്സരാർത്ഥികൾക്കായി പ്രത്യേകം ഒരുക്കിയിട്ടുള്ള സോപ്പുകളിൽ ഒളിപ്പിച്ചിട്ടുള്ള പേരുള്ളവർ സേഫ് ആകുകയും പുറത്താകുന്നവരുടെ പേര് അവതാരകൻ്റെ കൈയ്യിലുള്ള കാർഡിലുമായിരുന്നു ഉള്ളത്. അനൂപ് എടുത്ത സോപ്പിൽ സന്ധ്യയുടെ പേരും സന്ധ്യയുടെ സോപ്പിൽ സൂര്യയും സൂര്യയുടെ സോപ്പിൽ ഫിറോസ് സജിനയും ഇവരുടെ പക്കൽ കിടിലം ഫിറോസിൻ്റെ പേരുമായിരുന്നു. ഇതോടെ ഇവരെല്ലാം സേഫായി മാറുകയായിരുന്നു.
റംസാൻ്റെ സോപ്പിൽ അനൂപിൻ്റെ പേരും നോബിയുടെ സോപ്പിൽ റംസാനും ഭാഗ്യലക്ഷ്മിയുടെ സോപ്പിൽ നോബിയുമായിരുന്നു. ഒടുവിൽ ഭാഗ്യലക്ഷ്മി പുറത്തേക്ക് പോവുകയായിരുന്നു. വളരെ സന്തോഷത്തോടെയായിരുന്നു ഭാഗ്യലക്ഷ്മി പുറത്തേക്ക് പോയത്. സന്ഝ്യയും സൂര്യയും സജിനയും ഫിറോസും വളരെ ഇമോഷലായി മാറുകയായിരുന്നു. പൊളി ഫിറോസ് കാലിൽ തൊട്ട് വന്ദിച്ചാണ് ഭാഗ്യലക്ഷ്മിയെ യാത്രയാക്കിയത്.
ഇനി ഇവിടെ നിന്നാൽ ഞാൻ മുറിവേറ്റവളാകും. ഇപ്പോൾ നിൽക്കുന്നത് പോലെ ധൈര്യമായിരിക്ക്. എന്നായിരുന്നു ഭാഗ്യലക്ഷ്മി സന്ധ്യയോട് പറഞ്ഞത്. സായി ബീ യുവർ സെൽഫ് എന്നായിരുന്നു ഭാഗ്യലക്ഷ്മി ക്യാപ്റ്റനോട് പറഞ്ഞത്. വ്യക്തിവിരോധം ആരും കാണിക്കരുതെന്നതാണ് എല്ലാവരോടും പറയാനുള്ളതെന്നും ഇതൊരു ഗെയിമായി കണ്ട് മുന്നേറണമെന്നും വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്നും ഫിറോസിനോട് ഭാഗ്യലക്ഷ്മി പറയുന്നു.
എല്ലാവർക്കും ഇപ്പോഴെന്നോടുള്ള സ്നേഹത്തോടെയാണ് പോകുന്നത്. ഇനിയിവിടെ നിന്നാൽ വെറുക്കപ്പെടുമെന്നും ഭാഗ്യലക്ഷ്മി. എല്ലാവരോടും പേരെടുത്ത് വിളിച്ച് യാത്ര ചോദിച്ചാണ് ഭാഗ്യലക്ഷ്മി മടങ്ങിയത്.
ഭാഗ്യലക്ഷ്മിക്ക് ഇതുവരെ ഒരു മത്സരാർത്ഥികൾക്കും ലഭിക്കാത്ത വിധമുള്ള സ്നേഹ നിർഭരമായ യാത്രയയപ്പാണ് എല്ലാവരും ചേർന്ന് നൽകിയത്. ഇത് താൻ ആവശ്യപ്പെട്ടതാണെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞാണ് വീടിൻ്റെ പടിയിറങ്ങിയത്. ഭാഗ്യലക്ഷ്മി വിജയിച്ചാണ് പടിയിറങ്ങിയതെന്ന് ഫിറോസും സജിനയും പറഞ്ഞപ്പോൾ കിടിലം ഫിറോസും സന്ധ്യയും ഡിംപലും കരഞ്ഞ് തളർന്നിരിക്കുകയായിരുന്നു. ഇവിടെ നിന്നത് കൊണ്ടാണ് ഭർത്താവ് മരിച്ചപ്പോഴുണ്ടായ സാഹചര്യത്തെ അവർ മറികടന്നതെന്ന് കിടിലം ഫിറോസ് പറയുന്നു.
വീട്ടിനുള്ളിലെ കലഹവും മറ്റും തന്നെ വല്ലാതാക്കിയെന്നും മനസാന്നിധ്യം ഉള്ളവർക്ക് മാത്രമേ അവിടെ പിടിച്ചു നിൽക്കാൻ പറ്റുകയുള്ളുവെന്നും മോഹൻലാലിനോട് ഭാഗ്യലക്ഷ്മി പറഞ്ഞു.
about bigg boss
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത തിരക്കഥാകൃത്താണ് ബെന്നി പി നായരമ്പലം. മലയാളത്തിലെ ഒരുപാട് ഹിറ്റ് സിനിമകൾക്ക് അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്. അടുത്തിടെ തിയേറ്ററുകളെ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികൾക്ക് മീര ജാസ്മിൻ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സൂത്രധാരൻ എന്ന സിനിമയിലൂടെ മലയാള സിനിമാ ലോകത്തേയ്ക്ക് എത്തിയ നടി മലയാളത്തിലെയും...
നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ മുൻ ജീവനക്കാർ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ പോലീസ് ദിയ കൃഷ്ണയുടെ...