
Malayalam
ആ സിനിമ രണ്ടാമൂഴമല്ല; എം.ടിയുടെ രചനയില്‍ പ്രിയദര്ശന് ഒരുക്കുന്ന ചിത്രം
ആ സിനിമ രണ്ടാമൂഴമല്ല; എം.ടിയുടെ രചനയില്‍ പ്രിയദര്ശന് ഒരുക്കുന്ന ചിത്രം
Published on

എം.ടി വാസുദേവന്‍ നായരുടെ രചനയില്‍ ഒരു മലയാള ചിത്രം ഈ വര്‍ഷം ഒരുക്കുമെന്ന് സംവിധായകന് പ്രിയദര്ശന് അടുത്തിടെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കാനിരുന്ന രണ്ടാമൂഴം പ്രിയദര്ശന് ഏറ്റെടുത്തതായി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.
എന്നാല്‍ എം.ടിയുടെ തിരക്കഥയില്‍ പ്രിയദര്ശന് ഒരുക്കുക രണ്ടാമൂഴം അല്ല എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. മുന്‍നിര സ്ട്രീമിംഗ് പ്ലാറ്റ്ഫോമിന് വേണ്ടി ഒരുക്കുന്ന ആന്തോളജി ചിത്രത്തില്‍ എം.ടിയുടെ രചനയില്‍ ഒരു ചെറുചിത്രമാണ് പ്രിയദര്ശന് സംവിധാനം ചെയ്യുന്നത് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും വന്നിട്ടില്ല.
മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രത്തിന് ശേഷം താന്‍ മലയാളത്തില്‍ ചെയ്യാന്‍ പോകുന്നത് തന്റെ ഒരു സ്വപ്ന ചിത്രമാകുമെന്നും, അത് രചിക്കുന്നത് എം.ടി വാസുദേവന്‍ നായര്‍ ആകുമെന്നുമാണ് പ്രിയദര്ശന് പറഞ്ഞിരുന്നത്. ഇതോടെ രണ്ടാമൂഴം സംവിധായകന് ഏറ്റെടുക്കുന്നു എന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍.
വി.എ ശ്രീകുമാര്‍ സംവിധാനം ചെയ്യാനിരുന്ന രണ്ടാമൂഴം നിയമപ്രശ്നങ്ങളെ തുടര്‍ന്ന് മുടങ്ങിയിരുന്നു. എം.ടിയും ശ്രീകുമാറും തമമ്മിലുണ്ടായിരുന്ന തര്‍ക്കം കഴിഞ്ഞ സെപ്റ്റംബറിലാണ് ഒത്തുതീര്‍പ്പായത്. മൂന്നു വര്‍ഷത്തിനകം സിനിമ ചെയ്യണം എന്നായിരുന്നു കരാര്‍. എന്നാല്‍ കാലാവധി കഴിഞ്ഞിട്ടും സിനിമ യാഥാര്‍ത്ഥ്യമായില്ല. ഇതേ തുടര്‍ന്നാണ് സിനിമയില്‍ നിന്ന് പിന്മാറുകയും തിരക്കഥ തിരിച്ചുകിട്ടാന്‍ എംടി നിയമ വഴികള്‍ തേടിയതും.
കഴിഞ്ഞ ദിവസമായിരുന്നു അമ്മ പുഴയിൽ എറിഞ്ഞു കൊന്ന മൂന്ന് വയസുകാരി നിരന്തരമായി ലൈം ഗികപീ ഡനത്തിന് ഇരയായിരുന്നു എന്ന വാർത്ത കേരളക്കരയെ...
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...