ബിഗ് ബോസ് സീസൺ ത്രീ അൻപതാം ദിവസത്തിലേക്ക് അടുക്കുകയാണ്. വളരെ ആവേശത്തോടെയാണ് മത്സരാർത്ഥികളും ടാസ്കിലും മറ്റ് ആക്ടിവിറ്റിയിലും സജീവമാകുന്നത്. ബിഗ് ബോസിനെ കുറിച്ച് സ്ഥിരമായ എഴുതാറുള്ള അശ്വതി ഇത്തവണത്തെ ജയില്‍ നോമിനേഷന് ശരിയായില്ലെന്നാണ് പറയുന്നത്. ഒപ്പം ക്യാപ്റ്റന്‍സി ടാസ്കിനിടയില് നിന്നുള്ള പ്രകടനത്തെ കുറിച്ചും മണിക്കുട്ടനും അനൂപും അടക്കമുള്ള താരങ്ങളുടെ പ്രകടനത്തെ കുറിച്ചും അശ്വതി പറയുന്നു.
ജയില്‍ നോമിനേഷന്! ബിഗ് ബോസില്‍ ജയില്‍ നോമിനേഷന് ഡിംപല്‍ ‘നില്’ എന്ന ഓപ്ഷന് കൊടുത്തത് ശരിയാണോ എന്റെ കാഴ്ചപ്പാടില്‍ ശരിയല്ല. പൊളി ഫിറോസ് അത് ചോദ്യം ചെയ്യുന്നതില്‍ ഒരു തെറ്റും കണ്ടില്ല. സന്ധ്യ പറഞ്ഞത് സുഖിപ്പിക്കല്‍ തന്നെ ആയിരുന്നു ഭാഗ്യചേച്ചിയേം ഡിംപലിനെയും. ഒരു വിലയും ജയില്‍ നോമിനേഷന് എന്ന പ്രക്രിയക്കു കൊടുക്കാത്ത പോലത്തെ ഒരു നോമിനേഷന്. പൊളി ഫിറോസ് പ്രതികരിച്ചതില്‍ ഒരു തെറ്റും കാണുന്നില്ല. അനൂപ് നോമിനേഷന് ഇടയില്‍ തുപ്പല് തെറിക്കുന്നു എന്നത് പറഞ്ഞത് ശരിയായില്ല എന്നെനിക്കു തോന്നി.
അല്ലാതെ വെളിയില്‍ സംസാരിക്കാന്‍ എത്രയോ സമയം ഉണ്ട്. പേര്‍സണല്‍ ഇന്‍സല്‍ട്ടിങ്ങ് പൊളി ഫിറോസും ചെയ്തിട്ടുണ്ട് പക്ഷെ ഇതുപോലുള്ള സന്ദര്‍ഭങ്ങളില്‍ അല്ലായിരുന്നു. ഇന്നലെ അത്രേം വല്യ വഴക്ക് നടന്നപ്പോള്‍ ഭാഗ്യചേച്ചിക്ക് ഫുഡ് ഉണ്ടാക്കാന്‍ പോകാന്‍ കാണിച്ച ഉഷാര്‍ ഇന്നലത്തെ വഴക്കിനിടയില്‍ കണ്ടില്ലല്ലോ. ഭയമുള്ളത് കൊണ്ടാണോ? നോമിനേഷന് ഇടയില്‍ എതിര്‍ത്തു സംസാരിക്കില്ല എന്ന ചിന്ത കൊണ്ടായിരുന്നോ? അടിപിടി മേളാങ്കം? അനാവശ്യ വാക്പ്രയോഗങ്ങള്. എന്തായാലും പൊളി ഫിറോസിന്റെ ഭാഗം ജയിച്ചു. എല്ലാരും നിര്‍ബന്ധമായും നോമിനേറ്റ് ചെയ്തിരിക്കണം എന്നു ബിഗ് ബോസ് അറിയിപ്പ് നല്കി.
എന്തോ അതെനിക്കിഷ്ട്ടായി. അനൂപും അഡോണിയും ജയിലിലേക്ക്, പൊളി ഫിറോസേ ഏഴാംങ്കിട ആക്ടിങ് അനൂപ് ചെയ്തിട്ടുണ്ടെങ്കില്‍ താങ്കളും അത് ചെയ്തിട്ടുള്ളതാണ്. വളരെ മോശമായി പോയി അങ്ങനെ പറഞ്ഞത്. ലാലേട്ടന് അത് ചോദിച്ചേ മതിയാകൂ. കാര്യമൊക്കെ ശരി തന്നെ അനാവശ്യ വാര്‍ത്തമാനങ്ങള്‍ സഹിക്കാന്‍ കഴിയില്ല. നാവിനു നല്ല കടിഞ്ഞാണ്‍ ഇട്ടേ പറ്റുള്ളൂ. ഇങ്ങനെ ആണ് പൊളി ഫിറോസിന്റെ പോക്കെങ്കില്‍ സജ്ന എന്ന നല്ലൊരു കണ്ടെസ്റ്റന്റിനെ ഞങ്ങള്‍ പ്രേക്ഷകര്‍ക്കു നഷ്ടപ്പെടാന്‍ ഉള്ള സാദ്ധ്യതകള്‍ കാണുന്നു. പുറത്താകും അത്ര തന്നെ.
ക്യാപ്റ്റന്‍സി ടാസ്ക് ഒരു വല്ലാത്ത ടാസ്ക്കായി പോയി. പൊളി ഫിറോസ് ആന്‍ഡ് സജ്ന കൊളുത്തൂരി എന്നു ഡിംപലും മറ്റു കണ്ടസ്റ്റാന്റ്സും പറഞ്ഞിട്ടാണ് സായി ബിഗ് ബോസിനോട് സംസാരിച്ചത്. സായിക്ക് തുറന്നു പറയാമായിരുന്നു ഞാനതു കണ്ടിട്ടില്ല എന്നു ല്ലെ. സജ്ന ഗംഭീരമായിട്ടാണ് മത്സരിച്ചത്.
എന്തായാലും സജ്ന ഫിറോസ് ഔട്ട് ആയി. ഇനിയും അവരുടെ ക്യാപ്റ്റന്‍സി കാണാന്‍ കാത്തിരിക്കേണ്ടി വരും? ഫിസിക്കല്‍ ടാസ്ക് അല്ലെങ്കില്‍ പിന്നെങ്ങനെ ഇവര്‍ക്ക് കൊളുത്തു അഴിക്കാന്‍ പറ്റും? എന്തായാലും മണിക്കുട്ടനും റംസാനും ഫിസിക്കലി ആകെ ഡൗണ്‍ ആയി. നാളെ ഇനി ബാക്കി.
ഞാന്‍ കണ്ടു. ഞാന്‍ കണ്ടു, കിടിലു ഇന്ന് തൂത്തു വാരുന്നത് ബി ബി പ്ലസ്സില്‍. ഭാഗ്യചേച്ചി ആ വിഷതവള വിഷയം ഒരുമാസം മുന്നേ തീര്‍ന്നതാണ്. ഇപ്പോളും അതന്നെ എന്തിനാണോ പറഞ്ഞോണ്ടിരിക്കുന്നെ? ഫിറോസിനോട് ഉപദേശങ്ങള്‍ കൊടുത്തു അവിടുന്നു മാറി അപ്പുറത്തിരുന്നു കുറ്റം പറയുന്നു.
എന്തായാലും ചേച്ചി അത് മാറ്റാന്‍ പോകുന്നില്ല എന്നു പൂര്‍ണ ബോധ്യമുണ്ട്. പറഞ്ഞിട്ട് കാര്യമില്ല. സൂര്യ ആകെ ഷെയ്ക്കണ് ആണ് എന്ത് സ്ട്രേറ്റേജിയില് ഇനി മുന്നോട്ടു പോകണമെന്ന് ഭാഗ്യേച്ചിയോടൊക്കെ പൊളി ഫിറോസിന്റെ കുറ്റം സംസാരിക്കുന്നുണ്ടെങ്കിലും മനസ്സ് അവിടൊന്നുമല്ല എന്നു മുഖം പറയുന്നതു പോലെ തോന്നി.
അനൂപിന്നും അഡോണിക്കും ജയിലില്‍ കിട്ടിയ കൂവ പൊടിക്കലു കണ്ടപ്പോള്‍ കഴിഞ്ഞ സീസണ് ഓര്മ വന്നത് എനിക്ക് മാത്രമാണോ? ബിഗ് ബോസ് പറഞ്ഞാല്‍ മാത്രമാണോ, ക്യാപ്റ്റന്‍ മിണ്ടാതിരിക്കാന്‍ പറഞ്ഞാല്‍ അനുസരിക്കേണ്ട കടമ ഇല്ലേ? ക്യാപ്റ്റന്‍സിയുടെ പവര്‍ ആര്‍ക്കുമാര്‍ക്കും അറിവുമില്ല, വിലയില്ല എന്നുള്ളതാണ് സത്യം. അതറിയുമെങ്കില്‍ പകുതി തര്‍ക്കങ്ങള്‍ ഇന്നത്തെ ഒഴിവാക്കുമായിരുന്നു അല്ലെ?
അവിടെ റിതു എത്ര ഭംഗിയായിട്ടാണ് പാടിക്കൊണ്ടിരിക്കുന്നത്. സന്ധ്യ ഇടയ്ക്കു വന്നു സംസാരിച്ചു അതിന്റെ രസം കളയാന്‍ ശ്രമിച്ചത് അരോചകമായി പോയി. നാളെ ഇനി രാജാവിന്റെ വരവിനായുള്ള കാത്തിരിപ്പു. നാളത്തെ എപ്പിസോഡ് ലാലേട്ടന് പൊളിച്ചടുക്കും എന്ന പ്രതീക്ഷയോടെ. എന്നെഴുതിയാണ് അശ്വതിയുടെ കുറിപ്പവസാനിക്കുന്നത്.
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...