
Malayalam
ഓവിയയെ പോലെ സൂര്യ പൂളിൽ ചാടുമോ? മണിക്കുട്ടന്റെ പേടി?!
ഓവിയയെ പോലെ സൂര്യ പൂളിൽ ചാടുമോ? മണിക്കുട്ടന്റെ പേടി?!
Published on

ബിഗ് ബോസ് മലയാളം സീസണ് 3ല്‍ പ്രണയം ഒരു വലിയ പ്രശ്നമായിരുന്നു. എന്നാൽ, ഏയ്ഞ്ചൽ പോയതോടെ വലിയ പ്രണയ ചർച്ചകൾ ഒന്നും ഉണ്ടായില്ല. പിന്നീട് ഏറെ ചർച്ചകൾ നടന്നത് സൂര്യയുടെ പ്രണയത്തെക്കുറിച്ചായിരുന്നു. എന്നാൽ, പ്രേക്ഷകർ ഇനിയും സൂയയുടെ പ്രണയത്തെ വിശ്വസിച്ചിട്ടില്ല.
അപ്പോഴാണ് ബിഗ് ബോസ് ഹൗസിൽ തന്നെ സൂര്യയുടെ പ്രണയം ചോദ്യചിഹ്നമായിരിക്കുന്നത്. മണിക്കുട്ടനെ പ്രണയിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ടെന്ന് സൂര്യ മിക്കപ്പോഴും പറയാറുണ്ട്. എന്നാൽ, മണിക്കുട്ടൻ വ്യക്തമായ മറുപടി ഇതുവരെ കൊടുത്തിട്ടില്ല. മോഹൻലാലും ഈ കാര്യം ചോദിച്ചിട്ടുണ്ട്. അപ്പോഴെല്ലാം സൂര്യ പ്രണയം സമ്മതിക്കുകയും മണിക്കുട്ടൻ വ്യക്തമായ മറുപടി പറയാതെ ഒഴിഞ്ഞുമാറുകയുമാണ് ചെയ്തിരുന്നത്.
ഏറെ സൂക്ഷിച്ചാണ് മണിക്കുട്ടന് ഈ വിഷയം കൈകാര്യം ചെയ്തിട്ടുള്ളത്. പ്രണയം എന്ന വാക്ക് സൂര്യയുമായി ചേര്‍ത്ത് മണിക്കുട്ടന് ഇതുവരെ പറഞ്ഞിട്ടേയില്ല. അതേസമയം അവരുടെ വികാരത്തെ മാനിക്കുന്നുവെന്ന തരത്തില്‍ ഇഷ്ടവും സൗഹൃദവും റെസ്പെക്റ്റുമാണ് തനിക്കുള്ളതെന്നാണ് മണിക്കുട്ടന് പറഞ്ഞിട്ടുള്ളത്.
ഇപ്പോഴിതാ ആദ്യമായി ബിഗ് ബോസിൽ മണിക്കുട്ടൻ സൂര്യയുടെ പ്രണയത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ്. സൂര്യയുടേത് ഒരു സ്ട്രാറ്റജി ആണോയെന്ന് സംശയമാണ് മണിക്കുട്ടനുള്ളത്. അനൂപിനോടാണ് മണിക്കുട്ടന് തന്റെ സംശയങ്ങള്‍ പറഞ്ഞത്.
“ഇവള് പറയുന്നു എന്റടുത്ത് സ്നേഹമുണ്ടെന്ന്. ഞാന്‍ ഇവളോട് പറഞ്ഞു എന്നോട് ഒരാള്‍ ദേഷ്യപ്പെടുന്നത് എനിക്ക് സ്റ്റോപ്പ് ചെയ്യാന്‍ പറ്റില്ല. അതുപോലെ എന്നെ ഒരാള്‍ സ്നേഹിക്കുന്നതും എനിക്ക് സ്റ്റോപ്പ് ചെയ്യാന്‍ പറ്റില്ല എന്ന്. അത് അവരുടെ കാര്യം. എനിക്ക് ദൈവമായിട്ട് തോന്നിപ്പിച്ചാണ് ഞാന്‍ അന്ന് പറഞ്ഞത്, നിങ്ങള്‍ ഇതിനെ പ്രണയമാക്കരുത്, നമ്മള് ഫ്രണ്ട്സ് മാത്രമാണ് എന്ന്. പക്ഷേ ഇത് ഇങ്ങനെ പോയിരുന്നെങ്കിലുണ്ടല്ലോ. ഈ കൊച്ച് തമിഴ് (ബിഗ് ബോസ്) ഒക്കെ കണ്ടിട്ടു വന്നിട്ട്..
ഫസ്റ്റ് സീസണില്‍ ഓവിയ പ്രണയത്തിന്റെ പേരില്‍ പൂളില്‍ ചാടിയല്ലോ. കഴിഞ്ഞതിന്റെ മുമ്പലത്തെ ആഴ്ച ഇങ്ങനെ സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ ചുമ്മാതെ ചോദിച്ചതാണ് തമിഴില്‍ ഏറ്റവും ഇഷ്ടം ആരെ ആയിരുന്നെന്ന്. എന്നോട് പറഞ്ഞു മലയാളത്തില്‍ ഉണ്ടായിരുന്നിട്ട് പിന്നെ തമിഴില്‍ പോയി സിനിമ ചെയ്ത കുട്ടി എന്ന്.. ഓവിയ ആര്‍മിയുടെ കാര്യമൊക്കെ നമ്മളും കേട്ടിട്ടുണ്ടല്ലോ. അതെന്തായി എന്നിട്ടെന്ന് ഞാന്‍ ചോദിച്ചു. അവര്‍ക്കൊരു പ്രണയമുണ്ടായിരുന്നു, അവസാനം എന്തോ ഒരു പ്രശ്നം ഉണ്ടായപ്പോള്‍ അവള് പൂളില്‍ ചാടി. പക്ഷേ അതുകൊണ്ട് ആള്ക്കാരെല്ലാംകൂടി അവരെ ഭയങ്കരമായിട്ട് അക്സെപ്റ്റ് ചെയ്തു എന്നൊക്കെ എന്നോട് പറഞ്ഞു” മണിക്കുട്ടൻ അനൂപിനോട് പറഞ്ഞു.
12 വർഷമായിട്ട് സൂര്യയെ അറിയാമെന്നുള്ളതും സിനിമയിൽ ഒന്നിച്ചഭിനയിച്ച കാര്യവും സൂര്യ തുറന്നുപറഞ്ഞു. തിരുവനന്തപുരത്ത് വച്ച് കണ്ടിട്ടുണ്ട്. അപ്പോഴൊന്നും സൂര്യ ഇതിനെക്കുറിച്ച് ഒന്നും പറയുന്നില്ല. ഇവിടെവന്നിട്ട് ഉണ്ടാവാന്‍ പാടില്ലെന്ന് എനിക്ക് പറയാന്‍ പറ്റില്ല. പക്ഷേ ഒരു ദിവസം കൊണ്ടോ രണ്ടു ദിവസം കൊണ്ടോ പെട്ടെന്ന് ഉണ്ടാവുന്നു എന്ന് പറഞ്ഞാല്‍.. അതിനെ ഞാന്‍ സംശയിക്കുന്നില്ല. അതിനെ അവഹേളിക്കുന്ന രീതിയില്‍ ഇതുവരെ ഞാന്‍ പെരുമാറിയിട്ടില്ല. അതിനെ വളരെ റെസ്പെക്റ്റോടെയേ കണ്ടിട്ടുള്ളൂ. പക്ഷേ ഇവര്‍ സംസാരിക്കുമ്പൊ ഇത് പറയുന്നു-
ഞാന്‍ മണിക്കുട്ടനെ സ്നേഹിക്കുന്നുണ്ട് ഒരുപാട്. പക്ഷേ എനിക്കറിയാം തിരിച്ച് ഒരു സുഹൃത്ത് ആണെന്ന്. സ്നേഹം തിരിച്ചുകിട്ടുന്നില്ല എന്നൊക്കെ പറഞ്ഞുതുടങ്ങി. ഇവളെന്താണ് ഇങ്ങനെയൊക്കെ പറയുന്നതെന്ന് എനിക്ക് തോന്നി. പ്രണയത്തെ വേറെ രീതിയില്‍ കൊണ്ടുപോകാന്‍ ശ്രമിക്കുന്നുണ്ടോ എന്ന് എനിക്ക് പേടിയുണ്ട്.
ഇഷ്ടവും സൗഹൃദവും റെസ്പെക്റ്റും ഞാന്‍ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ ഇവര്‍ പ്രണയത്തെ വേറൊരു രീതിയില്‍ കൊണ്ടുപോയി ദു:ഖപുത്രി എന്ന നിലയില്‍ പോയിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍”, മണിക്കുട്ടന് ഏറെ ആശങ്കപ്പെട്ട് അനൂപിനോട് പറഞ്ഞു.
about bigg boss
വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സിനിമാ സീരിയൽ നടൻ വിഷ്ണു പ്രസാദ് അന്തരിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു നടൻ....
കാക്കി വേഷം ധരിച്ച് ധ്യാൻ ശ്രീനിവാസനും കാക്കി വേഷധാരികളായ ഏതാനും പേരും ഒരു ഓട്ടോറിക്ഷയോടു ചേർന്നു നിന്ന്, ധ്യാനിൻ്റെ കൈയ്യിലെ മൊബൈൽ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളിയുടെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയത്. യുവത്വം ആഘോഷിച്ച വേടൻ...
ഒരുകാലത്ത് മലയാള സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന താരമാണ് ഉർവശി. നിരവധി കഥാപാത്രങ്ങളാണ് ഉർവശി മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. മുൻ നിര...