
News
സച്ചിൻ തെൻഡുൽക്കറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
സച്ചിൻ തെൻഡുൽക്കറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Published on

സച്ചിൻ തെൻഡുൽക്കറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവിഡ് സ്ഥിരീകരിച്ച് ഒരാഴ്ചയ്ക്കു ശേഷമാണ് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം അദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ലോകകപ്പ് നേടിയതിന്റെ പത്താം വാർഷികത്തിന്റെ ആശംസകൾ പങ്കുവച്ച് സച്ചിൻ നൽകിയ ട്വീറ്റിലാണ് അദ്ദേഹം ആശുപത്രിയിൽ ചികിൽസയിലായ വിവരവും വ്യക്തമാക്കിയത്. ‘‘നിങ്ങളുടെ പ്രാർഥനകൾക്കും ആശംസകൾക്കും നന്ദി. മുൻകരുതൽ എടുക്കണമെന്ന ആരോഗ്യപ്രവർത്തകരുടെ നിർദേശത്തെ പാലിച്ച് ഞാൻ ആശുപത്രിയിൽ ചികിൽസയിലാണ്. കുറച്ചു ദിവസത്തിനുള്ളിൽ വീട്ടിലേക്ക് മടങ്ങാനാകുമെന്നാണ് പ്രതീക്ഷ. എല്ലാവരും സുരക്ഷിതരായി ഇരിക്കുക. ഇന്ത്യയുടെ ലോകകപ്പ് വിജയത്തിന്റെ പത്താം വാർഷികം ആഘോഷിക്കുന്ന എല്ലാ ഇന്ത്യാക്കാർക്കും ടീമംഗങ്ങൾക്കും എന്റെ ആശംസകൾ.’’– സച്ചിൻ ട്വിറ്ററിൽ കുറിച്ചു.
മാർച്ച് 27നാണ് സച്ചിന് കോവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹം തന്നെയാണ് ഈ വിവരം ട്വിറ്ററിലൂടെ പങ്കുവച്ചത്. വീട്ടിൽ മറ്റാർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. വീട്ടിൽ ക്വാറന്റീനിലായിരുന്ന സച്ചിനെ ഇന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് ആലിയ ഭട്ട്. 78-ാമത് കാൻ ഫിലിം ഫെസ്റ്റിവലിലും ആലിയ അരങ്ങേറ്റം കുറിച്ചിരുന്നു. കാൻ റെഡ് കാർപറ്റിലെ...
ഇന്നസൻ്റ് … മലയാളിയുടെ മനസ്സിൽ നിഷ്ക്കളങ്കമായ ചിരിയും ചിന്തയും നൽകി അവരുടെ മനസ്സിൽ ഇടം പിടിച്ച ഒരു നടനാണ് ഇന്നസൻ്റ്. ഒരു...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയൻപിള്ള രാജു. നടനായും നിർമാതാവായുമെല്ലാം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം. വളരെ ചെറിയ...