News
മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടും കോവിഡ് പിടികൂടി; ബപ്പി ലാഹിരിക്ക് കോവിഡ് സ്ഥീരീകരിച്ചു
മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടും കോവിഡ് പിടികൂടി; ബപ്പി ലാഹിരിക്ക് കോവിഡ് സ്ഥീരീകരിച്ചു
Published on
പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലാഹിരിക്ക് കോവിഡ് പോസിറ്റീവ്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 68കാരനായ അദ്ദേഹത്തെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബപ്പിയ്ക്ക് ചെറിയ രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന മകള്‍ ലാഹിരി ബന്‍സാല്‍ അറിയിച്ചു.
കോവിഡിനെതിരായ എല്ലാ മുന്‍കരുതല്‍ നടപടികളും അദ്ദേഹം സ്വീകരിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിനും കോവിഡ് സ്ഥിരീകരിച്ചു. ഉടന്‍ തന്നെ രോഗമുക്തി നേടി ആശുപത്രി വിടുമെന്നും അവര്‍ പറഞ്ഞു.
മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി അദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ പരിശോധനക്ക് വിധേയമാകണമെന്നും ലാഹരി കൂട്ടിച്ചേര്‍ത്തു.
Continue Reading
You may also like...
Related Topics:covid 19