
Malayalam
യഥാര്‍ത്ഥ ജീവിതത്തില്‍ മദ്യപാനം വലിയ ലഹരിയായി കൊണ്ടു നടന്ന പലരുടെയും മക്കള്‍ മദ്യപിക്കാറില്ല
യഥാര്‍ത്ഥ ജീവിതത്തില്‍ മദ്യപാനം വലിയ ലഹരിയായി കൊണ്ടു നടന്ന പലരുടെയും മക്കള്‍ മദ്യപിക്കാറില്ല
Published on

രഞ്ജിത്തിന്റെ തിരക്കഥയില്‍ പിറന്ന ഹിറ്റ് കഥാപാത്രങ്ങളാണ് മംഗലശ്ശേരി നീലകണ്ഠനും, മകന് കാര്‍ത്തികേയനും. എന്നാല്‍ ‘ദേവാസുരം’ എന്ന സിനിമയില്‍ നീലകണ്ഠനോളം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട കഥാപാത്രമായിരുന്നു ഒടുവില്‍ ഉണ്ണികൃഷ്ണന് അവതരിപ്പിച്ച ‘പെരിങ്ങോടന്’.
ദേവാസുരം സിനിമയുടെ രണ്ടാം ഭാഗമായ ‘രാവണപ്രഭു’ ചെയ്തപ്പോള്‍ പെരിങ്ങോടന്റെ മകനെയാണ് രഞ്ജിത്ത് പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. മലയാള സിനിമയിലെ ക്ലാസിക് കഥാപാത്രമായ പെരിങ്ങോടനെക്കുറിച്ച് ഒരു മാധ്യമത്തിലെ ‘ഓര്‍മ്മയുണ്ട് ഈ മുഖം’ എന്ന പംക്തിയില്‍ രഞ്ജിത്ത് മനസ്സ് തുറക്കുകയാണ്.
രഞ്ജിത്തിന്റെ വാക്കുകള്‍
‘രാവണപ്രഭുവില്‍ പെരിങ്ങോടന്റെ മകന്റെ കഥാപാത്രം വരുന്നുണ്ട്. രണ്ടു തലമുറകളുടെ വ്യത്യാസം അതിലൂടെ പ്രകടമാകുന്നു. നീലകണ്ഠന്റെ മകനാണെങ്കിലും കാര്ത്തികേയന് വ്യത്യസ്തനാണ്. അയാള്‍ ബിസിനസുകാരനാണ്. മദ്യപിക്കാതെ എന്നാലൊരു ഡിസ്റ്റലറിയില്‍ ജോലി ചെയ്യുന്ന ആളാണ്.
യഥാര്‍ത്ഥ ജീവിതത്തില്‍ മദ്യപാനം വലിയ ലഹരിയായി കൊണ്ടു നടന്ന പലരുടെയും മക്കള്‍ മദ്യപിക്കാറില്ല എന്ന യാഥാര്‍ത്ഥ്യമുള്‍ക്കൊണ്ടാണ് പെരിങ്ങോടന്റെ മകനെ അങ്ങനെ സൃഷ്ടിച്ചത്. കുറച്ചു വര്‍ഷം മുന്‍പ് ഞാന്‍ സ്കൂള്‍ ഓഫ് ഡ്രാമയുടെ പരിസരത്തുകൂടി സഞ്ചരിച്ചിരുന്നു. ക്യാംപസിന്റെ പഴയ അന്തരീക്ഷമൊക്കെ ഏറെ മാറിപ്പോയതായി തോന്നി. എങ്കിലും ഓര്‍മ്മയില്‍ ഗൃഹാതുരതയോടെ നിറഞ്ഞു. ഞരളത്ത് ആശാന്റെ സോപാന സംഗീതവും, തൃത്താലയുടെ ചെണ്ടയുടെ മുഴക്കങ്ങളും മുഴങ്ങിയ പഴയ സന്ധ്യകള്‍. പഴയൊരു കാലത്തിന്റെത് മാത്രമായിരുന്ന ദേശാടകരായ അനാര്‍ക്കിളികളുടെ വംശം ഇന്ന് ഇല്ലാതായിരിക്കുന്നു. കവി അയ്യപ്പന്റെ വേര്‍പാടിലൂടെ അത്തരം കലാകാരന്മാരുടെ ഒരു പരമ്ബര അവസാനിച്ചത് പോലെ എനിക്ക് തോന്നാറുണ്ട്’.
കഴിഞ്ഞ ദിവസമായിരുന്നു അമ്മ പുഴയിൽ എറിഞ്ഞു കൊന്ന മൂന്ന് വയസുകാരി നിരന്തരമായി ലൈം ഗികപീ ഡനത്തിന് ഇരയായിരുന്നു എന്ന വാർത്ത കേരളക്കരയെ...
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...