Malayalam
അടുത്ത നോമിനേഷൻ വമ്പൻ ട്വിസ്റ്റ്! മജ്‌സിയയ്ക്ക് പിന്നാലെ ആ മത്സരാർത്ഥി പുറത്തേക്ക്… നെഞ്ച് തകർന്ന് പ്രേക്ഷകർ
അടുത്ത നോമിനേഷൻ വമ്പൻ ട്വിസ്റ്റ്! മജ്‌സിയയ്ക്ക് പിന്നാലെ ആ മത്സരാർത്ഥി പുറത്തേക്ക്… നെഞ്ച് തകർന്ന് പ്രേക്ഷകർ
എലിമിനേഷന്‍ എപ്പിസോഡിന് പിന്നാലെ മറ്റൊരു നോമിനേഷന്‍ പ്രക്രിയയ്ക്ക് ബിഗ് ബോസ് വീട് ഇന്ന് സാക്ഷ്യം വഹിക്കും. കഴിഞ്ഞ എപ്പിസോഡുകളില്‍ ബിഗ് ബോസ് വീടിനുള്ളിലെ പല സമവാക്യങ്ങളും മാറി മറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ അത് ഇന്നത്തെ നോമിനേഷനെ കാര്യമായി തന്നെ ബാധിക്കുമെന്നുറപ്പാണ്. പുതിയ വീഡിയോയും അത് തന്നെയാണ് വ്യക്തമാക്കുന്നത്.
സായ് വിഷ്ണു, റംസാന്‍, അഡോണി, കിടിലം ഫിറോസ്, സജ്‌ന ഫിറോസ്,റിതു, എന്നിവരുടെ നോമിനേഷനുകളാണ് വീഡിയോയിലുള്ളത്. ഇതുവരെ കൂടെയുണ്ടായിരുന്ന ഗ്രൂപ്പിനെതിരെ ചിലരെങ്കിലും തിരിയുന്നതായാണ് വീഡിയോ വ്യക്തമാക്കുന്നത്. കിടിലം ഫിറോസിന്റെ പേരാണ് സായ് വിഷ്ണു പറയുന്ന രണ്ട് പേരുകളിലൊന്ന്. ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ തുടക്കില്‍ ഒന്ന് ഉരസിയിരുന്നുവെങ്കിലും പിന്നീട് അടുത്ത സുഹൃത്തുക്കളായി മാറിയവരാണ് സായ് വിഷ്ണുവും കിടിലം ഫിറോസും.
ഭാഗ്യലക്ഷ്മിയുടെ പേരാണ് റംസാന്‍ പറയുന്നത്. വാക്കുകള്‍ കൊണ്ട് അമ്മാനം ആടുന്ന ഭാഗ്യലക്ഷ്മി ചേച്ചി എന്നാണ് റംസാന്‍ പറയുന്നത്. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവങ്ങള്‍ ഈ സംഘത്തില്‍ വിള്ളലുണ്ടാക്കിയതായാണ് ഈ നോമിനേഷനുകള്‍ പറയുന്നത്. നേരത്തെ മാന്ത്രികകസേരയില്‍ ഇരുന്ന സമയത്തും റംസാനും സായ് വിഷ്ണുവും ഭാഗ്യലക്ഷ്മിയോടും കിടിലം ഫിറോസിനോടും ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു.
നോബിയുടെ പേരാണ് ഫിറോസും സജ്‌നയും പറയുന്നത്. ബിഗ് ബോസ് വീടിനുള്ളില്‍ ആക്ടീവല്ലെന്ന പരാതി പലപ്പോഴും നോബിക്കെതിരെ ഉയര്‍ന്നു വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ നോബിയുടെ പേര് നോമിനേഷനില്‍ പ്രതീക്ഷിച്ചിരുന്നതാണ്. അനൂപിനെയാണ് അഡോണി നോമിനേറ്റ് ചെയ്തിരിക്കുന്നത്. ഇപ്പോഴും സീരിയല്‍ അഭിനയത്തില്‍ നിന്നും പുറത്ത് വന്നിട്ടില്ലെന്നാണ് അഡോണി പറയുന്ന ന്യായീകരണം. എന്താണ് ഇവിടെ ചെയ്യേണ്ടതെന്ന് പുള്ളിക്കാരിക്ക് അതുവരേയും മനസിലായിട്ടില്ലെന്നാണ് താന്‍ നോമിനേറ്റ് ചെയ്തയാളെ കുറിച്ച് റിതു പറയുന്നത്.
അതേസമയം ഡിംപലും ഫിറോസ് ഖാനും തമ്മിലുള്ള വഴക്കിനും ഇന്ന് ബിഗ് ബോസ് വീട് സാക്ഷിയാകുമെന്നാണ് പ്രൊമോ വീഡിയോ വ്യക്തമാക്കുന്നത്. എന്തിനെ ചൊല്ലിയാണ് വഴക്കെന്നത് വ്യക്തമല്ല. വീണ്ടും ഭക്ഷണത്തെ ചൊല്ലി തന്നെയാണ് തകര്‍ക്കമെന്നാണ് പ്രൊമോ വീഡിയോ നല്‍കുന്ന സൂചന. നിങ്ങള്‍ക്കെന്താ കൊമ്പുണ്ടോ എന്ന് ഫിറോസിനോട് ഡിംപല്‍ ചോദിക്കുന്നുണ്ട്. നിനക്കാണ് കൊമ്പ് നിന്റെ തലയില്‍ ഉണ്ടല്ലോ എന്ന് ഫിറോസ് പറയുന്നു. എന്റെ മുടിയെ കുറിച്ച് അനാവശ്യം പറയരുതെന്ന് പറയുന്ന ഡിംപലിനേയും കാണാം. മറ്റുള്ളവര്‍ ഇരുവരേയും ശാന്തരാക്കാന്‍ ശ്രമിക്കുന്നതായും കാണാം.
മജിസിയ ഭാനുവായിരുന്നു ഇന്നലെ ബിഗ് ബോസ് വീടിനോട് യാത്ര പറഞ്ഞത്. ഇതുവരെ നിന്നതില്‍ താന്‍ ഹാപ്പിയാണെന്നും ഇതാണ് പോകാനുള്ള സമയമെന്നും ഭാനു പറഞ്ഞു. പ്രേക്ഷകര്‍ തന്നില്‍ നിന്നും പ്രതീക്ഷിച്ചത് നല്‍കാന്‍ തനിക്കായിട്ടുണ്ടാകില്ലെന്നും അതാകാം താന്‍ പുറത്തായതിന്റെ കാരണമെന്നും ഭാനു പറഞ്ഞിരുന്നു.
ലോകപവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ നേടിയ ആദ്യ മലയാളി വനിതയാണ് മജിസിയ ഭാനു. ബോഡി ബില്‍ഡറും പഞ്ചഗുസ്തി താരവും ആണ് മജ്‌സിയ. വടകരയ്ക്കടുത്ത് ഓര്‍ക്കാട്ടേരിയാണ് സ്വദേശം. കല്ലേരി മൊയിലോത്ത് വീട്ടില്‍ അബ്ദുള്‍ മജീദ് റസിയ ദമ്പതികളുടെ മകളാണ്. അന്താരാഷ്ട്ര തലത്തിലും ദേശീയ തലത്തിലുമെല്ലാം നിരവധി നേട്ടങ്ങളാണ് മജിസിയ സ്വന്തമാക്കിയത്.