
Bollywood
അച്ഛന്റെ പുരസ്കാരം ഏറ്റുവാങ്ങാൻ എത്തിയത് മകൻ; ബാബില്‍ എത്തിയത് ഇര്‍ഫാന്റെ വസ്ത്രം ധരിച്ച്, വീഡിയോ
അച്ഛന്റെ പുരസ്കാരം ഏറ്റുവാങ്ങാൻ എത്തിയത് മകൻ; ബാബില്‍ എത്തിയത് ഇര്‍ഫാന്റെ വസ്ത്രം ധരിച്ച്, വീഡിയോ
Published on

66-ാമത് ഫിലിംഫെയര്‍ പുരസ്കാരത്തിൽ രണ്ട് പുരസ്കാരമാണ് അന്തരിച്ച നടന് ഇര്ഫാന് ഖാന് ഇത്തവണ ലഭിച്ചത്. ശനിയാഴ്ച്ച മുംബൈയില്‍ വെച്ചായിരുന്നു പുരസ്കാരം നടന്നത്
ഇര്ഫാന് വേണ്ടി രണ്ട് പുരസ്കാരവും ഏറ്റുവാങ്ങിയത് മകന് ബാബില്‍ ഖാനായിരുന്നു. ബാബില്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. അച്ഛന്റെ പുരസ്കാരം ഏറ്റുവാങ്ങാന്‍ ബാബില്‍ എത്തിയത് ഇര്‍ഫാന്റെ വസ്ത്രം ധരിച്ചായിരുന്നു. അമ്മ ചടങ്ങിന് പോകുന്നതിന് മുമ്പ് തന്നെ ഒരുക്കുന്ന വീഡിയോയാണ് ബാബില്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
‘അമ്മ എന്നെ ചടങ്ങിന് വേണ്ടി ഒരുക്കുകയാണ്. അച്ഛന്റെ പുരസ്കാരം ഏറ്റുവാങ്ങിയപ്പോള്‍ ഞാന്‍ പറഞ്ഞ വാക്കുകള്‍ ഇതാണ്. ഈ വേദി എനിക്ക് സംസാരിക്കാനുള്ളതല്ലെന്ന് അറിയാം. ഒരിക്കലും തന്റെ അച്ഛന്റെ സ്ഥാനത്ത് എത്താനാവില്ലെന്നാണ് ആളുകള്‍ പൊതുവെ പറയാറ്. പക്ഷെ ഞാന്‍ ഇന്ന് ബാബയുടെ വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. ഞങ്ങളുടെ കുടുംബത്തിന് നിങ്ങള്‍ പ്രേക്ഷകര്‍ നല്കിയ സ്നേഹത്തിന് നന്ദി അറിയിക്കാനാണ് ഞാന്‍ ഇവിടെ വന്നത്. എന്റെ ബാബക്ക് ഫാഷന്‍ ഷോകള്‍ ചെയ്യുന്നത് ഇഷ്ടമല്ലായിരുന്നു. എന്നാലും കംഫേര്‍ട്ട് സോണില്‍ നിന്ന് പുറത്ത് കിടക്കാന്‍ അദ്ദേഹം അത്തരം വസ്ത്രങ്ങള്‍ ധരിച്ചിരുന്നു. അത് തന്നെയാണ് ഇന്നലെ രാത്രി ഞാനും ചെയ്തത്..’
അംഗ്രേസി മീഡിയം എന്ന ചിത്രത്തിനാണ് ഇര്ഫാന് ഖാന് പുരസ്കാരത്തിന് അര്‍ഹനായത്. ഹോമി അഡ്ജാനിയയാണ് അംഗ്രേസി മീഡിയം സംവിധാനം ചെയ്തത്. ചിത്രത്തില്‍ ഇര്ഫാന് ഖാന് പുറമെ രാധിക മാഡന്‍, ദീപക് ദോബ്രിയാല്‍, കരീന കപൂര്‍ എന്നിവരും പ്രധാന വേഷം ചെയ്തു. അനില്‍ മേഹ്തയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ചിത്രം റിലീസ് ചെയ്തത്.
ഏപ്രില്‍ 29നാണ് സിനിമ ലോകത്തിന് ഇര്ഫാന് ഖാനെന്ന അമൂല്യ പ്രതിഭയെ നഷ്ടമാവുന്നത്.
ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് പിടിയിൽ. നടന്റെ മുംബൈയിലെ ബാന്ദ്രയിലെ ഗാലക്സി അപ്പാർട്ട്മെന്റിലാണ് യുവാവ് അതിക്രമിച്ച്...
സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ൽ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും...
നടൻ പരേഷ് റാവലിനോട് 25 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടൻ അക്ഷയ് കുമാറിന്റെ നിർമാണക്കമ്പനിയായ കേപ് ഓഫ് ഗുഡ് ഫിലിംസ്....
നടി നുസ്രാത് ഫരിയ വധശ്രമക്കേസിൽ അറസ്റ്റിൽ. ബംഗ്ലാദേശിൽ വെച്ചാണ് അറസ്റ്റിലാകുന്നത്. ‘മുജീബ് – ദി മേക്കിങ് ഓഫ് എ നാഷൻ’ എന്ന...
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...