
Malayalam
ഇതാണ് സ്പോർട്ട്സ് മാൻ സ്പിരിറ്റ് ; ഡിംപലിനെ അഭിനന്ദിച്ച് മോഹന്‍ലാൽ
ഇതാണ് സ്പോർട്ട്സ് മാൻ സ്പിരിറ്റ് ; ഡിംപലിനെ അഭിനന്ദിച്ച് മോഹന്‍ലാൽ

ബിഗ് ബോസ് സീസൺ ത്രീയിൽ വളരെ മികച്ച പ്രകടനം നടന്ന ദിവസമായിരുന്നു കഴിഞ്ഞത്. ഇത്രയധികം പ്രേക്ഷകരെ ആവേശത്തിന്റെ മുൾമുനയിൽ എത്തിച്ച മറ്റൊരു എപ്പിസോഡ് ഉണ്ടായിരിക്കില്ല. കഴിഞ്ഞ ആഴ്ചയിലുടനീളം കുഴൽപന്തുകളിയുടെ ആവേശം കാണാമായിരുന്നു.
ഓരോ ആഴ്ചയിലും ബിഗ് ബോസ് ഹൗസിൽ ക്യാപ്റ്റനെ തെരഞ്ഞെടുക്കുന്നത് വീക്കിലി ടാസ്ക്കിന്റെ അടിസ്ഥാനത്തിലാണ്. മികച്ച പ്രകടനങ്ങൾ കാഴ്ചവച്ച മൂന്ന് പേരെ മറ്റ് മത്സരാർത്ഥികളാണ് തെരഞ്ഞെടുക്കുക. ഇത്തവണ ക്യാപ്റ്റൻസിക്കായി മത്സരിച്ചത് ഡിംപൽ, സജ്ന- ഫിറോസ്, സായ് എന്നിവരാണ്.
ക്യാപ്റ്റൻസി ടാസ്ക് ഒരു വാശിയേറിയ മത്സരം തന്നെയായിരുന്നു. എല്ലാവരും ഒന്നിനൊന്ന് മെച്ചമായിട്ടാണ് മത്സരിച്ചതും. മത്സരത്തിൽ സായി വിജയിക്കുകയും, സായിയെ അടുത്താഴ്ച്ചയിലെ ക്യാപ്റ്റനായി തെരഞ്ഞെടുക്കുകയുമാണ് ഉണ്ടായത്.
ക്യാൻസറിനെ വരെ അതിജീവിച്ച ഡിമ്പൽ തന്റെ അവശതകൾ എല്ലാം മറന്നുള്ള പ്രകടനമാണ് കാഴ്ച വെച്ചത്. അതുകൊണ്ടുതന്നെ സായിയാണോ ഡിമ്പലാണോ ജയിക്കുക എന്നുള്ളത് പ്രവചിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. ഒമ്പത് വീതം കൊടികളാണ് ഇവർ വച്ചത്.
ടാസ്ക്കിനിടയിൽ ശരീര വേദന അനുഭവപ്പെട്ട ഡിമ്പലിനോട് , തനിക്ക് പകരം വേറെ ആരേലും വച്ച് ടാസ്ക്ക് നടത്താമെന്ന് ബിഗ് ബോസ് പറഞ്ഞു. എന്നാൽ, വേണ്ട, താൻ തന്നെ മത്സരിക്കാമെന്ന് പറഞ്ഞ ഡിമ്പൽ , വീണ്ടും സായിയോട് സമർത്ഥമായി തന്നെ പൊരുതുകയായിരുന്നു.
അതേസമയം, കൊടികൾ കൂടുതൽ വെച്ചത് സായിയാണെങ്കിലും ശരിയായ രീതിയിൽ വെച്ചത് ഡിമ്പലാണ് എന്നാണ് മണിക്കുട്ടനും മജിസിയയും പറഞ്ഞത്. ഒടുവിൽ അല്പസമയം നീണ്ട ചർച്ചയ്ക്കൊടുവിൽ സായിയെ ക്യാപ്റ്റനായി തെരഞ്ഞെടുക്കുകയായിരുന്നു.
അതിനിടയിൽ ഒരു നിമിഷം ഞാനും പ്രാർത്ഥിച്ചിരുന്നു എന്ന് മോഹൻലാലും പറഞ്ഞു. അതിനർത്ഥം ഡിമ്പൽ ജയിക്കണമെന്ന് മോഹൻലാലും ആഗ്രഹിച്ചിരുന്നു. തുടർന്ന് ഡിമ്പലിനെ മോഹൻലാൽ അഭിനന്ദിക്കുകയും ചെയ്തു. ഇതാണ് സ്പേർട്സ് മാൻ സ്പിരിറ്റ്. വേദന വകവെയ്ക്കാതെ ഡിമ്പൽ വീണ്ടും മത്സരത്തിന് ഇറങ്ങിയത് നല്ല കാര്യമാണെന്നും മോഹൻലാൽ പറഞ്ഞു.
about bigg boss
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...
കോവിഡ് വേളയിൽ ഒടിടിയിൽ റിലീസായ ചിത്രമായിരുന്നു ഇരുൾ. ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രം മിസ്റ്ററി ഹൊറർ വിഭാഗത്തിൽ പെടുന്നതായിരുന്നു. ഇപ്പോഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ...