Connect with us

ആ വാക്ക് അറം പറ്റി… പറഞ്ഞ വാക്ക് ഫലിച്ചു! ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്ത്… നിറഞ്ഞ കണ്ണോടെ ലാലേട്ടനരികിലേക്ക്

Malayalam

ആ വാക്ക് അറം പറ്റി… പറഞ്ഞ വാക്ക് ഫലിച്ചു! ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്ത്… നിറഞ്ഞ കണ്ണോടെ ലാലേട്ടനരികിലേക്ക്

ആ വാക്ക് അറം പറ്റി… പറഞ്ഞ വാക്ക് ഫലിച്ചു! ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്ത്… നിറഞ്ഞ കണ്ണോടെ ലാലേട്ടനരികിലേക്ക്

ബോസ് മലയാളം സീസണ്‍ 43 എപ്പിസോഡുകള്‍ പിന്നിടുകയാണ്. അഞ്ച് ആഴ്ചകൾക്കും നാല് എലിമിനേഷനുകള്‍ക്ക് ശേഷമുള്ള വാരമായിരുന്നു ഇക്കഴിഞ്ഞത്.

അതിനാല്‍ത്തന്നെ നോമിനേഷന്‍ ലിസ്റ്റ് മികച്ച മത്സരാര്‍ഥികള്‍ നിറഞ്ഞതായിരുന്നു. അനൂപ്, ഫിറോസ്-സജിന, ഡിംപല്‍, മജിസിയ, സായ് വിഷ്‍ണു, സൂര്യ എന്നിവരായിരുന്നു കഴിഞ്ഞ വാരം എലിമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചവര്‍.

ഇതില്‍ പവര്‍ ലിഫ്റ്റര്‍ ആയ മജിസിയ ഭാനുവാണ് ഇത്തവണ എലിമിനേറ്റ് ആയത്. ബിഗ് ബോസ് മലയാളം സീസണ്‍ 3ലെ അഞ്ചാമത്തെ പുറത്താക്കലാണ് കഴിഞ്ഞ ദിവസം നടന്നത്.

ഇക്കുറി പുറത്താവാന്‍ തനിക്കും സാധ്യതയുണ്ടെന്ന് കഴിഞ്ഞ എപ്പിസോഡിലും മജിസിയ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ഇത്തവണത്തെ നോമിനേഷന്‍ ലിസ്റ്റ് അത്രയും കടുത്തതാണെന്ന വസ്തുത മജിസിയ മനസിലാക്കിയിരുന്നു.

അനൂപ്, സൂര്യ, സജിന-ഫിറോസ്, സായ് എന്നിവര്‍ സേഫ് ആണെന്ന വിവരം അറിയിച്ചതിനു ശേഷമാണ് മോഹന്‍ലാല്‍ എലിമിനേഷന്‍ പ്രഖ്യാപിച്ചത്. പിന്നീട് അവശേഷിച്ചിരുന്നത് ബിഗ് ബോസ് ഹൗസിലെ അടുത്ത സുഹൃത്തുക്കളായ ഡിംപലും മജിസിയയും ആയിരുന്നു. ഇരുവര്‍ക്കുമിടയിലെ സൗഹൃദ നിമിഷങ്ങളുടെ ഒരു മൊണ്ടാഷ് വീഡിയോ കാണിച്ചതിനു ശേഷമാണ് മോഹന്‍ലാല്‍ മജിസിയയുടെ പേര് പ്രഖ്യാപിച്ചത്.

മജിസിയ സംയമനത്തോടെയാണ് പുറത്താക്കല്‍ പ്രഖ്യാപനത്തെ നേരിട്ടത്. എന്നാല്‍ പ്രഖ്യാപനസമയത്ത് ശോകമൂകമായി മാറി ബിഗ് ബോസ് വീട്. ഏതാണ്ടെല്ലാ മത്സരാര്‍ഥികളിലും പ്രിയപ്പെട്ട ഒരാള്‍ പുറത്താവുന്നതിന്‍റെ ദു:ഖം പ്രകടമായിരുന്നു.

കൂട്ടത്തില്‍ ഏറ്റവും വൈകാരികമായി പ്രതികരിച്ചത് ഡിംപല്‍ ഭാല്‍ ആയിരുന്നു. മജിസിയയെ കെട്ടിപ്പിടിച്ച് കണ്ണീരൊഴുക്കിയ ഡിംപല്‍ മജിസിയ പോയിക്കഴിഞ്ഞതിനു ശേഷവും അതേ അവസ്ഥയില്‍ നില്‍ക്കുകയായിരുന്നു. കെട്ടിപ്പിടിച്ച് യാത്രയാക്കാനെത്തിയ സന്ധ്യ, ഭാഗ്യലക്ഷ്‍മി എന്നിവരോടൊക്കെ താന്‍ കരയില്ലെന്ന് മജിസിയ പറയുന്നുണ്ടായിരുന്നു. പുറത്തെത്തിയിട്ട് എല്ലാവരെയും കാണാമെന്ന് ഉറപ്പു നല്‍കിയാണ് 43-ാം ദിവസം മജിസിയ ഭാനു എന്ന പവര്‍ ലിഫ്റ്റര്‍ ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്തേക്ക് പോകുന്നത്.

എലിമിനേഷന്‍ പ്രഖ്യാപനത്തെ സംയമനത്തോടെ സ്വീകരിച്ച മജിസിയ മോഹന്‍ലാലിനരികില്‍ എത്തിയപ്പോഴും അത്തരത്തിലാണ് പ്രതികരിച്ചത്. ‘എന്താണ് താന്‍ പറയേണ്ടത്’ എന്നായിരുന്നു മജിയിയയെ കണ്ടയുടന്‍ ലാലിന്‍റെ പ്രതികരണം.

എന്നാല്‍ ‘ഇന്‍ ആണെങ്കിലും ഔട്ട് ആണെങ്കിലും ഞാന്‍ വളരെ ഹാപ്പിയാണെന്ന് അവിടെ നിന്നപ്പോഴേ ഞാന്‍ സാറിനോട് പറഞ്ഞിരുന്നു. കാരണം ഇത്രയും ദിവസം ഞാന്‍ ഞാനായിട്ട് നിന്നു. പച്ചയായ മനുഷ്യനായി നിന്നു, നല്ല രീതിയില്‍ കളിക്കാന്‍ പറ്റി. ബാക്കി പ്രേക്ഷകരുടെ തീരുമാനമാണ്. അതിനൊപ്പമാണ് ഞാന്‍’ എന്നായിരുന്നു ഭാനുവിന്‍റെ മറുപടി.

പല കാര്യങ്ങളെക്കുറിച്ചും വിലയിരുത്തി നോക്കാനും ചിന്തിക്കാനും പറ്റിയ നല്ലൊരു പ്ലാറ്റ്ഫോം ആയിരുന്നു ബിഗ് ബോസ്. ഷോയില്‍ ഉണ്ടായിരുന്നപ്പോഴും ഇറങ്ങിയിട്ട് ഇവിടെ നില്‍ക്കുമ്പോഴും പോസിറ്റീവ് ആയിത്തന്നെയാണ് എടുക്കുന്നത്.

വളരെ ഹാപ്പിയാണ്. ഇത്രയും ദിവസം നില്‍ക്കുമെന്ന് സത്യമായും ഞാന്‍ പ്രതീക്ഷിച്ചില്ല. പക്ഷേ ദൈവസഹായത്താല്‍ ഞാന്‍ നിന്നു”, ഭാനു പറഞ്ഞു. എന്നാല്‍ ഗെയിമുകളിലൊക്കെ ആക്റ്റീവ് ആയിരുന്ന ഒരു മത്സരാര്‍ഥി എന്തുകൊണ്ട് പുറത്തായി എന്നതായിരുന്നു മോഹന്‍ലാലിന്‍റെ ചോദ്യം. “പ്രേക്ഷകരുടെ ഇഷ്‍ടമല്ലേ, അതില്‍ നമുക്ക് ഒന്നും ചെയ്യാനില്ല. പക്ഷേ എന്‍റെ ഭാഗം ഞാന്‍ ചെയ്‍തു എന്നതില്‍ ഹാപ്പി ആണ്”, മജിസിയ പറഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top