
Malayalam
എവിക്ഷൻ റിസൾട്ട് പുറത്ത്!? ആരും പ്രതീക്ഷിക്കാത്ത പുറത്താക്കൽ! സൂര്യ അല്ലെങ്കിൽ സായി എന്ന് പറഞ്ഞവർക്ക് തെറ്റിയോ?
എവിക്ഷൻ റിസൾട്ട് പുറത്ത്!? ആരും പ്രതീക്ഷിക്കാത്ത പുറത്താക്കൽ! സൂര്യ അല്ലെങ്കിൽ സായി എന്ന് പറഞ്ഞവർക്ക് തെറ്റിയോ?

മുൻ സീസണിൽ നിന്നൊക്കെ വ്യത്യസ്തമായി വളരെയധികം സൂക്ഷിച്ച് കളിക്കുന്ന മത്സരാർത്ഥികളാണ് ബിഗ് ബോസ് മൂന്നാം പതിപ്പിലുള്ളത്. പ്രേക്ഷകർക്ക് പരിചയമുള്ള മത്സരാർത്ഥികൾക്കൊപ്പം അപരിചിതരായ നിരവധി മത്സരാർത്ഥികളും ഇത്തവണത്തെ ബിഗ് ബോസ് ഷോയെ വ്യത്യസ്തമാക്കി.
ബുദ്ധിപരമായി കളിക്കുന്നത് കൊണ്ടോ എന്തോ എല്ലാവരും മനഃപൂർവമായി കണ്ടന്റ് ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ പലപ്പോഴും ആരെയും കുറ്റപ്പെടുത്താനോ തെറ്റുകാരനായി ചിത്രീകരിക്കാനോ സാധിക്കാതെ അവസ്ഥയാണ് ഉണ്ടാകാറുള്ളത്. ബിഗ് ബോസ് സീസൺ ത്രീ പാതിയോടടുക്കുമ്പോഴും പുതുമ കൈവിടാതെ തന്നെയാണ് മത്സരാർത്ഥികൾ മുന്നോട്ട് പോകുന്നത്. ഇപ്പോഴും പ്രേക്ഷകർക്കിടയിലെ ചർച്ചകളിൽ മത്സരാർത്ഥികൾ റിയൽ ആണോ ഫേക്ക് ആണോ എന്ന ചർച്ച ഉണ്ടാകാറുണ്ട്.
ഒരാഴ്ചത്തെ പെർഫോമൻസിന്റെ അടിസ്ഥാനത്തിൽ മത്സരാർത്ഥികൾ തന്നെയാണ് എലിമിനേഷന് വേണ്ടിയുള്ള വ്യക്തികളെ തിരഞ്ഞെടുക്കുന്നത്, അതിന് ശേഷം വരുന്ന ആഴ്ചയിലെ പെർഫോമൻസിന്റെ അടിസ്ഥാനത്തിൽ പ്രേക്ഷകർ നൽകുന്ന വോട്ടിലാണ് ഇവർ സേഫ് ആകുന്നത്. അതിൽ ഒരാൾ പുറത്താവുകയും ചെയ്യും.
മറ്റു ആഴ്ചകൾ വച്ചുനോക്കുമ്പോൾ ഒരു പരിധിവരെ പ്രശ്നങ്ങൾ കഴിഞ്ഞയാഴ്ച വീട്ടിൽ നടന്നില്ലെങ്കിലും ക്യാപ്റ്റനെക്കുറിച്ച് നല്ല അഭിപ്രായങ്ങൾ ആരും മോഹൻലാലിനോട് പങ്കുവച്ചില്ല. എന്നാൽ, ഇന്നത്തെ ചർച്ച എലിമിനേഷൻ പ്രക്രിയയെ കുറിച്ചാണ് . ഇത്തവണ ആരാകും പുറത്തുപോകുക എന്നറിയാനുള്ള ആകാംക്ഷയിൽ ആണ് പ്രേക്ഷകർ. നിരവധി പ്രവചനങ്ങൾ നടക്കുന്നുണ്ടെങ്കിലും മോഹൻലാലിന്റെ പ്രഖ്യാപനത്തിനായിട്ടാണ് ഏവരും കാത്തിരിക്കുന്നത്.
വോട്ടിങ് റേറ്റിൽ സായിയും സൂര്യയുമാണ് ഏറ്റവും പിന്നിൽ എത്തിയിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതുകൊണ്ടുതന്നെ സൂര്യയോ സായിയോ പുറത്താകും എന്ന് ഒരു വിഭാഗം പ്രവചിക്കുമ്പോൾ മജ്സിയയോ അനൂപോ ആകും പുറത്തുപോവുകയെന്നാണ് മറ്റൊരു വിഭാഗത്തിന്റെ കണ്ടെത്തൽ. അതേസമയം ഭാനു പുറത്തായി എന്ന് ഉറപ്പിച്ചു പറയുന്നവരും ഉണ്ട്.
എന്നാൽ ചാനൽ പുറത്തുവിട്ട പ്രമോയിൽ സൂര്യയോട് മോഹൻലാൽ സംസാരിക്കുന്ന വാക്കുകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംശയങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്.
വളരെ സങ്കടകരമായ കാര്യമാണ്, പക്ഷെ പ്രേക്ഷകർ തീരുമാനിക്കുന്ന കാര്യമാണ് ഇതിനുള്ളിൽ ഉള്ളത്. ആരാകും, അല്ലെങ്കിൽ ആരായിരിക്കും, എത്രപേരുണ്ടാകും എന്നും ശരിക്കും ആരെയെങ്കിലും മിസ് ചെയ്യും എന്നോർത്തിട്ടാണോ സങ്കടം ഉണ്ടാകുന്നത്’,? എന്ന മോഹൻലാലിന്റെ ചോദ്യത്തിന്, ഇവിടെ നിന്നിറങ്ങിപോകുമ്പോൾ എന്തായാലും ഒരു വിഷമം ഉണ്ട് എന്ന് സൂര്യ പറയുന്നതും, വളരെ സങ്കടത്തോടെ ഞാൻ വിളിക്കുകയാണ് എന്ന് മോഹൻലാലിന്റെ വാക്കുകളും ഉൾപ്പെടുത്തിയുള്ള വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
about bigg boss
വില്ലൻ വേഷങ്ങളിലൂടെ മലയാളി സിനിമ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനായി മാറിയ താരമാണ് കോട്ടയം പാല സ്വദേശിയിയായ ചാലി പാല. ചില ചിത്രങ്ങളിൽ ശ്രദ്ധേയമായ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...