Connect with us

ഒന്നിലും പ്രതീക്ഷയിലായിരുന്നു! ആ പ്രതിസന്ധിയിലൂടെ കടന്ന് പോയി! യാത്ര എളുപ്പമായിരുന്നില്ല…

Malayalam

ഒന്നിലും പ്രതീക്ഷയിലായിരുന്നു! ആ പ്രതിസന്ധിയിലൂടെ കടന്ന് പോയി! യാത്ര എളുപ്പമായിരുന്നില്ല…

ഒന്നിലും പ്രതീക്ഷയിലായിരുന്നു! ആ പ്രതിസന്ധിയിലൂടെ കടന്ന് പോയി! യാത്ര എളുപ്പമായിരുന്നില്ല…

വിവാഹത്തോടെ സിനിമയിൽ നിന്ന് താൽക്കാലികമായി ഇടവേളയെടുത്ത പല നടിമാരുമുണ്ട്. അത്തരത്തിലൊരു ഇടവേളയായിരുന്നു മഞ്ജു വാര്യരും എടുത്തത്. ഇടവേളയെടുത്ത നടിമാരുടെ മടങ്ങി വരവ് പ്രേക്ഷകർക്ക് സന്തോഷം നൽകുന്നതാണ്. എന്നാൽ എല്ലാവരേയും ഏറെ ഞെട്ടിച്ച മടങ്ങി വരവായിരുന്നു മഞ്ജുവിന്റേത്. അതുവരെ കണ്ട മഞ്ജുവിനെ ആയിരുന്നില്ല മടങ്ങി വരവിൽ കണ്ടത്. ലുക്കിൽ പ്രേക്ഷകരെ ഞെട്ടിക്കുകയായിരുന്നു നടി. ദി പ്രീസ്റ്റിന് ശേഷം പുറത്തിറങ്ങുന്ന മഞ്ജു വാര്യർ ചിത്രമാണ് ചതുർമുഖം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മ‍ഞ്ജുവിന്റെ പുതിയ ഗെറ്റപ്പാണ്. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്മീറ്റിലായിരുന്നു ഗംഭീരലുക്കിൽ നടി എത്തിയത്.

സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ പോലെ അതീവ സുന്ദരിയായി വേദിയിലെത്തിയ മഞ്ജുവിന്റെ ഫോട്ടോസ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ അടക്കി വാഴുന്നത്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് നിറത്തില്‍ മിഡിയും ടോപ്പുമാണ് മഞ്ജു ധരിച്ചത്. വളരെ വേഗം വൈറലായ ചിത്രത്തിന് പിന്നാലെ മഞ്ജുവിന്റെ സൗന്ദര്യത്തെ കുറിച്ചും സിനിമയിലേക്കുള്ള തിരിച്ച് വരവിനെ കുറിച്ചുമൊക്കെ ചര്‍ച്ചകള്‍ വന്നു. ഇപ്പോഴിതാ സൈറ ഭാനുവിന്റെ ലൊക്കേഷനില്‍ മഞ്ജുവിനെ കണ്ടപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് ജികെ ഗോപകുമാര്‍.

‘കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് സൈറാ ഭാനുവെന്ന ചിത്രത്തിന്റെ പോസ്റ്റ് വര്‍ക്ക് നടക്കുന്ന സമയത്ത് ഞങ്ങള്‍ പരിചയപ്പെട്ടു കൊണ്ടെടുത്ത ചിത്രമാണ് ഒന്നാമത്തേത്. മഞ്ജു വാര്യര്‍ എന്ന നടി തിരിച്ചു വരുമെന്നോ സിനിമയില്‍ സജീവമാകുമെന്നോ ആര്‍ക്കും വലിയ പ്രതീക്ഷയില്ലാതിരുന്ന സമയത്ത് എടുത്തത്. അവരന്ന് ജീവിതത്തിലെ വലിയൊരു പ്രതിസന്ധിയിലൂടെ കടന്നു പോകുകയായിരുന്നു.

മേക്കപ്പൊന്നുമില്ലാതെ, വസ്ത്രധാരണത്തില്‍ ശ്രദ്ധയില്ലാതെ ചുറ്റും ആള്‍ തിരക്കും കൂട്ടവുമില്ലാതെ മലയാളത്തിന്റെ പ്രിയനടിയെ കണ്ടപ്പോള്‍ അന്ന് ചെറിയ വിഷമം തോന്നിയിരുന്നു. അവിടന്നിപ്പോള്‍ വൈറലായ ഈ ചിത്രം വരെയുള്ള അവരുടെ യാത്ര എളുപ്പമുള്ളതായിരുന്നില്ല. അതൊരു സ്ത്രീയുടെ തിരിച്ചു വരാനുള്ള ദൃഢനിശ്ചയത്തിന്റ, പ്രതികൂല സാഹചര്യങ്ങള്‍ക്കെതീരെ പൊരുതി മുന്നേറാനുള്ള ആത്മ വിശ്വാസത്തിന്റെ, കഠിന പ്രയത്‌നങ്ങളുടെ കഥ പറയുന്നതാണ്.

കാലം, വയസ്സ്, നഷ്ടപ്പെട്ട വര്‍ഷങ്ങള്‍, ലോകത്തിന്റെ തുറിച്ചു നോട്ടങ്ങള്‍, ചുറ്റും പരക്കുന്ന കഥകള്‍, തളര്‍ത്തുന്ന കമന്റുകള്‍.. ഇതിനൊന്നും തകര്‍ക്കാനാവുന്നതല്ല ഒരു സ്ത്രീയുടെ/വ്യക്തിയുടെ ഇച്ഛാശക്തിയെ, ജയിക്കാനുള്ള ആഗ്രഹത്തെ എന്ന് വീണ്ടും വീണ്ടുമവര്‍ പറയാതെ പറയുമ്പോള്‍ അവരുടെ സൗന്ദര്യം പതിന്മടങ്ങു വര്‍ദ്ധിക്കുന്നു. കാണുന്നവര്‍ക്ക് ഊര്‍ജ്ജമാവുന്നു. തടസ്സങ്ങള്‍ എന്ന് നിങ്ങള്‍ വിചാരിക്കുന്നത് പലതുമല്ല യഥാര്‍ത്ഥ തടസങ്ങള്‍. അതെല്ലാം നിങ്ങളുടെ മനസ്സിന്റെ ഒരുറച്ച തീരുമാനത്തില്‍ അലിഞ്ഞു പോകുന്നവയാണ്. എന്നും ജികെ ഗോപകുമാര്‍ പറയുന്നു.

മഞ്ജുവിന്റെ ആരാധകര്‍ മാത്രമല്ല, ട്രോളന്മാര്‍രും ഏറ്റെടുത്തിരിക്കുകയാണ് ഈ ചിത്രം. ”ഇതെന്ത് കൊറിയന്‍ ലവ് സ്റ്റോറിയിലെ നായിക നേരിട്ട് പ്രത്യക്ഷപ്പെട്ടതോ?” എന്നാണ് ട്രോളന്‍മാര്‍ ചോദിക്കുന്നത്.42 വയസു കഴിഞ്ഞ ഒരു ചെറുപ്പക്കാരിയാണ്. മലയാളത്തിലെ സന്തൂര്‍ മമ്മി, യുവ നായികമാര്‍ കരുതി നിന്നോ തലൈവി രണ്ടും കല്‍പ്പിച്ചാണ് എന്ന ട്രോളുകളും മീമുകളുമാണ് സോഷ്യല്‍ മീഡിയ നിറയുന്നുണ്ട്

ഏപ്രിൽ 8 നാണ് മഞ്ജുവിന്റെ ചതുർമുഖം റിലീസ് ചെയ്യുന്നത്. മഞ്ജുവിനൊപ്പം സണ്ണി വെയ്‌നും പ്രധാന വേഷത്തിലെത്തുന്നു. മലയാളത്തിലെ ആദ്യത്തെ ടെക്‌നോ ഹൊറര്‍ സിനിമ എന്ന ലേബലോടെയാണ് ചതുര്‍മുഖം തീയേറ്ററുകളിലെത്തുന്നത്. ഏറെ പ്രത്യേകതകളുള്ള ഈ സിനിമയുടെ കഥയിലും അവതരണ മികവിലും വളരെ സങ്കീര്‍ണ്ണതകളും, കൗതുകവും നിറഞ്ഞ ഒരു ആശയം കൈകാര്യം ചെയ്യുന്നതാണെന്ന് അണിയറപ്രവർത്തകർ. മലയാള സിനിമയിൽ വരാൻ പോകുന്ന ആദ്യ ടെക്നോ-ഹൊറർ ആയതു കൊണ്ട് തന്നെ അസാധാരണ തിയ്യറ്റർ എക്സ്പീരിയൻസ് പ്രേക്ഷകർക്ക് ചിത്രത്തിന് നൽകാൻ സാധിക്കും എന്നാണ് അണിയറപ്രവർത്തകരുടെ അവകാശവാദം

Continue Reading
You may also like...

More in Malayalam

Trending

Recent

To Top