തിരിച്ചു വരവിൽ നാല് വർഷം മാറി നിന്നതായി തോന്നുന്നേയില്ല – നസ്രിയ നസീം

By
തിരിച്ചു വരവിൽ നാല് വർഷം മാറി നിന്നതായി തോന്നുന്നേയില്ല – നസ്രിയ നസീം
മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമായിരുന്നു കുറുമ്പും കുസൃതിയും നിറഞ്ഞ നസ്രിയ നസിം. ബാംഗ്ലൂർ ഡേയ്സിൽ അഭിനയിച്ച് ഫഹദിന്റെ ജീവിതത്തിലേക്ക് കയറിപ്പോയ നസ്രിയ നാല് വർഷങ്ങൾക്ക് ശേഷം വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്, അതെ ചുറുചുറുക്കോടെ.
താരത്തിന്റെ മടങ്ങി വരവ് ഗംഭീരമായി ആഘോഷിച്ചിരിക്കുകയാണ് പ്രേക്ഷകർ . ആദ്യ കാലങ്ങളിൽ നസ്രിയയ്ക്ക് നൽകിയ അതേ സ്നേഹവും പരിഗണനയും രണ്ടാം വരവിലും താരത്തിനു നൽകിയിട്ടുണ്ട്.
പൃഥ്വിരാജ്, പാർവതി, നസ്രിയ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂടെ. ഇപ്പോഴിതാ പ്രേക്ഷകർക്ക് നന്ദി അറിയിച്ച് നസ്രിയ തന്നെ രംഗത്തെത്തിയിട്ടുണ്ട്.
നസ്രിയ തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് പ്രേക്ഷകരോട് നന്ദി അറിയിച്ചത്. രണ്ടാം വരവിൽ ആരാധകർ സമ്മാനിച്ച ഗംഭീര സ്വീകരണത്തിൽ താരം ഏറെ സന്തോഷവതിയാണ്. അത് വീഡിയോയിൽ നിന്ന് വ്യക്തമാണ്. പ്രേക്ഷകരുടെ ഈ പിന്തുണ കാണുമ്പോൾ താൻ ഒരു ചിത്രം അഭിനയിച്ചിട്ട് നാലു വർഷമായി എന്നോ നാലുവർഷത്തിനു ശേഷമാണ് വീണ്ടു സിനിമയിലേയ്ക്ക് തിരിച്ചു വരുന്നതെന്നുളള തോന്നലുല്ലെന്നും നസ്രിയ വീഡിയോയിൽ പറയുന്നുണ്ട്. ഞാൻ ഇവിടെ തന്നെ ഉണ്ടായിരുന്നുവെന്നുള്ള രീതിയിലാണ് തന്നെ പ്രേക്ഷകർ പരിഹണിച്ചിരിക്കുന്നതെന്നും താരം പറയുന്നു. ഇതു പോലെ ചിത്രത്തിലുടനീളം കൂടെയുണ്ടാകണമെന്നും താരം വീഡിയോയിൽ പറയുന്നുണ്ട്.
nazriya nazim facebook post
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...
കോവിഡ് വേളയിൽ ഒടിടിയിൽ റിലീസായ ചിത്രമായിരുന്നു ഇരുൾ. ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രം മിസ്റ്ററി ഹൊറർ വിഭാഗത്തിൽ പെടുന്നതായിരുന്നു. ഇപ്പോഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ...