Connect with us

രൺവീർ സിംഗിനായി മുറിയൊഴിഞ്ഞു കൊടുത്ത തല അജിത്ത് !!!

News

രൺവീർ സിംഗിനായി മുറിയൊഴിഞ്ഞു കൊടുത്ത തല അജിത്ത് !!!

രൺവീർ സിംഗിനായി മുറിയൊഴിഞ്ഞു കൊടുത്ത തല അജിത്ത് !!!

രൺവീർ സിംഗിനായി മുറിയൊഴിഞ്ഞു കൊടുത്ത തല അജിത്ത് !!!

Ajith-Kumar

താര ജാടകളില്ലാത്ത തല അജിത്തിന്റെ പെരുമാറ്റം എന്നും പ്രശംസിക്കപ്പെട്ടിട്ടുണ്ട് . എളിമയും ലാളിത്യവും നിറഞ്ഞ പെരുമാറ്റത്തിലൂടെ ആരാധകർക്ക് വളരെ പ്രിയപ്പെട്ട നടനാണ് അജിത്. ദിവസേന ഇരുനൂറോളം സെല്ഫികള്ക്കായി പോസ് ചെയ്യുന്ന അജിത്തിന്റെ ലാളിത്യത്തിനു തെളിവായി മറ്റൊരു സംഭവവും ഉണ്ടായി .

പുതിയ ചിത്രമായ വിശ്വാസത്തിന്റെ ഷൂട്ടിങ്ങിനായി ഹൈദരാബാദിലാണ് അജിത് ഇപ്പോഴുളളത്. രാജമുട്രിയിലും റാമോജി ഫിലിം സിറ്റിയിലുമാണ് ഷൂട്ടിങ്ങിനായി പ്ലാൻ ചെയ്‌തിരുന്നത്. എന്നാൽ ചില കാരണങ്ങളാൽ രാജമുട്രിയിൽ ഷൂട്ട് ചെയ്യാൻ ഉദ്ദേശിച്ചിരുന്ന രംഗങ്ങളും റാമോജി ഫിലിം സിറ്റിയിൽ ഷൂട്ട് ചെയ്യാൻ അണിയറ പ്രവർത്തകർ തീരുമാനിച്ചു.

ഫിലിം സിറ്റിയിൽനിന്നും അതിനുളള അനുവാദം കിട്ടി. പക്ഷേ ഫിലിം സിറ്റിയിൽ അജിത് താമസിച്ചിരുന്ന റൂമിന്റെ കാലാവധി നീട്ടിക്കിട്ടിയില്ല. കാരണം അതേ റൂമാണ് ബോളിവുഡ് നടൻ രൺവീർ സിങ്ങിന് ബുക്ക് ചെയ്‌‌തിരുന്നത്. രൺവീറിന്റെ ‘സിമ്മ’ സിനിമയുടെ ഷൂട്ട് റാമോജി റാവു ഫിലിം സിറ്റിയിലായിരുന്നു.

അജിത്തിനോട് ഇക്കാര്യം പ്രൊഡക്ഷൻ ടീം അറിയിച്ചു. ഇതുകേട്ടതും അജിത് പറഞ്ഞത് ഇതാണ്, ”അതിനെന്താ? ഒരു ബെഡ്ഡും ഫാനും ഉളള ചെറിയ മുറി മാത്രമേ എനിക്ക് ആവശ്യമുളളൂ.” അജിത്തിന്റെ ഈ വാക്കുകൾ കേട്ട് നിർമ്മാതാക്കൾ ശരിക്കും അതിശയിച്ചുപോയെന്നാണ് തമിഴ് ‌മാഗസിൻ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.

സംവിധായകൻ സിരുതൈ ശിവയ്‌ക്കൊപ്പം അജിത് ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് വിശ്വാസം. നയൻതാരയാണ് ചിത്രത്തിലെ നായിക. അജിത് ആണ് നായകൻ എന്നറിഞ്ഞതും സിനിമയുടെ കഥയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും ചോദിക്കാതെയാണ് നയൻതാര ചിത്രത്തിനായി കരാർ ഒപ്പിട്ടതെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു.

Ajith-Nayanthara

simplicity of thala ajith

More in News

Trending

Recent

To Top