
Malayalam
സന്ധ്യ മനോജിന് കിട്ടിയ അടിപൊളി ചോദ്യം; തന്റേടത്തോടെ ഉത്തരവും !
സന്ധ്യ മനോജിന് കിട്ടിയ അടിപൊളി ചോദ്യം; തന്റേടത്തോടെ ഉത്തരവും !

ബിഗ് ബോസ് സീസൺ ത്രീ മുൻ സീസണിൽ നിന്നും വ്യത്യസ്തമാകുന്നത് സുപരിചിതരല്ലാത്ത മത്സരാത്ഥികളെ കൊണ്ടാണ്. എന്നാൽ ഷോ ഇപ്പോൾ പതിയോടടുക്കുമ്പോൾ മുൻ പരിചയമില്ലാത്തവരെയാണ് പ്രേക്ഷകർക്ക് ഏറെ ഇഷ്ട്ടമായിരിക്കുന്നത്.
ബിഗ് ബോസ് എന്നത് ഒരു മത്സരമാണെന്ന് മനസ്സിലാക്കി കൊണ്ടാണ് തുടക്കം മുതൽ മത്സരാർഥികൾ ഷോയിൽ ഏറ്റുമുട്ടുന്നത്. എല്ലാവർക്കും കൃത്യമായ ഗെയിം പ്ലാനുമുണ്ട്. ഇത് കൂടെ നിന്ന് മത്സരിക്കുന്നവർക്ക് കൃത്യമായി അറിയുകയും ചെയ്യാം. ഷോയിൽ ജയിക്കുക എന്നത് തന്നെയാണ് ഓരോരുത്തരുടെയും ലക്ഷ്യം.
ബിഗ് ബോസ് ഹൗസിനുള്ളിൽ പലരും ഇപ്പോഴും ആക്റ്റീവ് അല്ലയെന്നത് ഒരു സത്യം തന്നെയാണ്. ആരെയും ശല്യം ചെയ്യാതെ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കാതെ അവസാനം വരെ പോകുക എന്ന സ്ട്രാറ്റജി പല മത്സരാർത്ഥികളും കാണിക്കുന്നുണ്ട്.
ഇത് മനസ്സിലാക്കിത്തന്നെ മത്സരാർഥികളെ ആക്ടീവ് ആക്കാൻ മോഹൻലാൽ ഒരു ടാസ്ക്കുമായിട്ടാണ് ഇത്തവണ ഹൗസിൽ എത്തിയിരിക്കുന്നത്. ആക്റ്റീവ് അല്ലാത്തവരായ മത്സരാര്‍ഥികളെ ഒരു സ്പെഷ്യൽ കസോരയി ഇരുത്തിയതിന് ശേഷം മറ്റുള്ളവർക്ക് ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരം കൊടുക്കുകയായിരുന്നു. ഇതിന് മറുപടി നൽകുകയും വേണം. സന്ധ്യാ മനോജ്, കിടിലൻ ഫിറോസ്, നോബി, ഭാഗ്യലക്ഷ്മി എന്നിവരായിരുന്നു കസേരയിൽ ഇരുന്നത്.
ആദ്യം ഇരുന്നത് സന്ധ്യ ആയിരുന്നു. ഡിംപലാണ് ആദ്യത്തെ ചോദ്യം ചോദിച്ചത്. സന്ധ്യാ മനോജ് ആയി തന്നെ ബിഗ് ബോസില്‍ നില്ക്കാൻ പറ്റുന്നുണ്ടോയെന്നായിരുന്നു ചോദ്യം. അങ്ങനെ പറ്റുന്നില്ല എന്നായിരുന്നു സന്ധ്യയുടെ മറപടി. ഇൻഫ്ലൂൻസ് ചെയ്യപ്പെടുന്നുവെന്നും അത് മാറുമായിരിക്കുമെന്നും സന്ധ്യാ പറഞ്ഞു.
പിന്നീട് സായ് വിഷ്ണു ആയിരുന്നു ചോദ്യം ചോദിച്ചത്. ബുദ്ധിപരമായി തന്നെ സായി ചോദ്യം ചോദിച്ചു. കിടിലൻ ഫിറോസിനെയും ഭാഗ്യലക്ഷ്മിയേയും വിശ്വസിക്കുന്നുണ്ടോയെന്നായിരുന്നു സായ് വിഷ്ണുവിന്റെ ചോദ്യം. നിലവില്‍ അവരെ വിശ്വസിക്കുന്നുണ്ടെന്നായിരുന്നു സന്ധ്യ പറഞ്ഞ മറുപടി.
ന്യൂട്രല്‍ പ്ലേ ചെയ്യുന്ന ആളാണ് സന്ധ്യാ മനോജ് എന്നാണ് തോന്നിയതെന്നും ഇങ്ങനെ മുഴുവനായും നില്ക്കാൻ കഴിയുമോയെന്ന് തോന്നുന്നുണ്ടോ എന്നായിരുന്നു ഋതുവിന്റെ ചോദ്യം. കഴിയുന്നിടത്തോളം നില്‍ക്കുമെന്ന് സന്ധ്യയുടെ മറുപടി. ഫിറോസ് ഖനും സജ്നയും സന്ധ്യയോട് ചോദ്യം ചോദിച്ചിരുന്നു. അത് ഒരു വലിയ തർക്കത്തിൽ ആണ് തീർന്നത്. പിന്നീട് നോബി, ഭാഗ്യലക്ഷ്മി, കിടിലൻ ഫിറോസ് തുടങ്ങിയവരും കസേരയിൽ ഇരുന്നു. അവരോടും മറ്റ് മത്സരാർത്ഥികൾ ചോദ്യങ്ങൾ ചോദിക്കുന്നുണ്ടായിരുന്നു.
about bigg boss
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...