
Malayalam
ഉഫ്! ഇത് നമ്മുടെ മഞ്ജുവോ കൊറിയൻ നടിയോ? ആ ചിരിയ്ക്ക് പിന്നിലെ രഹസ്യം ഇതാ! ഇളകിമറിഞ്ഞ് സോഷ്യൽ മീഡിയ
ഉഫ്! ഇത് നമ്മുടെ മഞ്ജുവോ കൊറിയൻ നടിയോ? ആ ചിരിയ്ക്ക് പിന്നിലെ രഹസ്യം ഇതാ! ഇളകിമറിഞ്ഞ് സോഷ്യൽ മീഡിയ

സിനിമാലോകത്തേയും പ്രേക്ഷകരേയും ഒരുപോലെ ഞെട്ടിക്കുന്ന തരത്തിലുള്ള മേക്കോവറുമായാണ് മഞ്ജു വാര്യർ കഴിഞ്ഞ ദിവസം എത്തിയത്. മഞ്ജു വാര്യരുടെ പുതിയ ഫോട്ടോ വൈറലായി മാറിയതോടെ നിരവധി പേരാണ് കുറിപ്പുകളുമായെത്തിയത്. ‘ 42 വയസ്സുള്ള, വിവാഹമോചിതയായ പെണ്ണാണ്..സ്നേഹം കൊണ്ട് മുറിവേറ്റവളാണ്.. പറന്നുയരും മുന്നേ കൂട്ടിലകപ്പെട്ടവളാണ്..മുപ്പതുകളിൽ പൂജ്യത്തിൽ നിന്നും ജീവിതം റീസ്റ്റാർട്ട് ചെയ്തവളാണ് ..ജീവിതം തോൽപ്പിക്കാൻ ശ്രമിച്ചിടത്ത് നിന്നും ജയിച്ചു മുന്നേറിയവളാണ് ഇങ്ങനെ നീണ്ടു പോകുന്നു മഞ്ജുവിനെ കുറിച്ചുള്ള ആരാധകരുടെ കുറിപ്പുകൾ
ബ്ലാക്ക് സ്കേര്‍ട്ടും വൈറ്റ് ഷര്‍ട്ടും ഷൂസും അണിഞ്ഞ് സ്റ്റൈലന്‍ ലുക്കില്‍ എത്തിയ ചിത്രമാണ് ഏവരുടെയും ചര്‍ച്ചാ വിഷയം. ലേഡി സൂപ്പർ സ്റ്റാർ മറ്റ് താരങ്ങളിൽ നിന്നും വ്യത്യസ്തമാവുന്നതിന് പിന്നിലെ കാരണങ്ങളെക്കുറിച്ചും ആരാധകർ കുറിച്ചിരുന്നു.
മഞ്ജുവിന്റെ സൗന്ദര്യത്തിന്റെ രഹസ്യവും ഈ മാറ്റവും എന്താണെന്നായിരുന്നു അഭിമുഖത്തിനിടെ അവതാരകൻ ചോദിച്ചത്. “സണ്ണിയുടെ മുന്നിലൊക്കെ പിടിച്ചു നിൽക്കേണ്ടേ?,” എന്നാണ് ചിരിയോടെ മഞ്ജുവിന്റെ മറുപടി. “ഓരോ കഥാപാത്രങ്ങളുടെയും പേര് പറഞ്ഞ് ഞാൻ ഓരോ ടൈപ്പ് ലുക്ക് പരീക്ഷിക്കുകയാണെന്നും മഞ്ജു പറഞ്ഞു.
എന്നാൽ അഭിനയം എന്ന പ്രൊഫഷനെ മഞ്ജു വളരെ സീരിയസായി കാണുന്നതിന്റെ തെളിവാണ് ഇതെന്നാണ്,” മഞ്ജുവിന്റെ ലുക്കിനെ കുറിച്ച് സണ്ണിയ്ക്ക് പറയാനുണ്ടായിരുന്നത്.
ഇരുവരും തമ്മിലുള്ള കെമിസ്ട്രിയെ കുറിച്ച് ചോദിച്ചപ്പോൾ സണ്ണിയുമായി പെട്ടെന്ന് തന്നെ ഇണങ്ങിയെന്നും ഇപ്പോൾ തന്റെ ജീവിതത്തിലെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് സണ്ണി വെയ്ൻ എന്നും മഞ്ജു പറയുന്നു. “സിനിമയിൽ ഞങ്ങളുടെ കഥാപാത്രങ്ങൾ ഷെയർ ചെയ്യുന്നതും വളരെ രസകരമായ ബോണ്ടാണ്. സണ്ണി നിർമ്മിച്ച സിനിമയിലും എനിക്കൊരു വേഷം തന്നു.”
മഞ്ജുവിന്റെ ആരാധകര്‍ മാത്രമല്ല, ട്രോളന്മാര്രും ഏറ്റെടുത്തിരിക്കുകയാണ് ചിത്രം. ”ഇതെന്ത് കൊറിയന്‍ ലവ് സ്റ്റോറിയിലെ നായിക നേരിട്ട് പ്രത്യക്ഷപ്പെട്ടതോ?” എന്നാണ് ട്രോളന്മാര് ചോദിക്കുന്നത്.42 വയസു കഴിഞ്ഞ ഒരു ചെറുപ്പക്കാരിയാണ്. മലയാളത്തിലെ സന്തൂര്‍ മമ്മി, യുവ നായികമാര്‍ കരുതി നിന്നോ തലൈവി രണ്ടും കല്‍പ്പിച്ചാണ് എന്ന ട്രോളുകളും മീമുകളുമാണ് സോഷ്യല്‍ മീഡിയ നിറയുന്നുണ്ട്
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മഞ്ജു വാര്യര്‍ ചിത്രമാണ് ചതുര്‍മുഖം. ഏപ്രിൽ 8 നാണ്
ചിത്രം റിലീസ് ചെയ്യുന്നത്. മഞ്ജുവിനൊപ്പം സണ്ണി വെയ്നും പ്രധാന വേഷത്തിലെത്തുന്നു. മലയാളത്തിലെ ആദ്യത്തെ ടെക്നോ ഹൊറര്‍ സിനിമ എന്ന ലേബലോടെയാണ് ചതുര്‍മുഖം തീയേറ്ററുകളിലെത്തുന്നത്.
ഏറെ പ്രത്യേകതകളുള്ള ഈ സിനിമയുടെ കഥയിലും അവതരണ മികവിലും വളരെ സങ്കീര്‍ണ്ണതകളും, കൗതുകവും നിറഞ്ഞ ഒരു ആശയം കൈകാര്യം ചെയ്യുന്നതാണെന്ന് അണിയറപ്രവർത്തകർ. മലയാള സിനിമയിൽ വരാൻ പോകുന്ന ആദ്യ ടെക്നോ-ഹൊറർ ആയതു കൊണ്ട് തന്നെ അസാധാരണ തിയ്യറ്റർ എക്സ്പീരിയൻസ് പ്രേക്ഷകർക്ക് ചിത്രത്തിന് നൽകാൻ സാധിക്കും എന്നാണ് അണിയറപ്രവർത്തകരുടെ അവകാശവാദം.
നവാഗതരായ രഞ്ജീത്ത് കമല ശങ്കര്‍, സലില്‍ വി എന്നിവരാണ് ചിത്രത്തിന്റെ സംവിധായകർ. ജിസ്സ് ടോംസ് മൂവീസ്സിന്റെ ബാനറില്‍ മഞ്ജുവാര്യര്‍ പ്രൊഡക്ഷന്‍സുമൊത്ത് ചേര്‍ന്ന് ജിസ്സ് ടോംസും ജസ്റ്റിന് തോമസ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പുണ്യാളന് അഗര്‍ബത്തീസ്, സു…സു…സുധി വല്മീകം എന്നീ ചിത്രങ്ങളുടെ സഹരചയിതാക്കളായ അഭയകുമാര്‍ കെ, അനില്‍ കുര്യന് എന്നിവര്‍ എഴുതിയ ഈ ചിത്രത്തിലെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് ആമേന്‍, ഡബിള്‍ ബാരല്‍, നയന്‍ തുടങ്ങിയ സിനിമളിലൂടെ ശ്രദ്ധേയനായ അഭിനന്ദന് രാമാനുജമാണ്.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...